21.8.13

അമ്മേ...!





                                                           അമ്മേ...., അമ്മ
                                                           നിര്‍വചിക്കാനാവാത്ത
                                                           രണ്ടക്ഷരങ്ങളില്‍
                                                           മിന്നിത്തിളങ്ങുന്നു...!

                                                           അമ്മ,
                                                           ഉദരത്തില്‍ താലോലിച്ച്
                                                           അധരങ്ങളില്‍ ചുംബിച്ച്
                                                           പാദങ്ങളെ പിച്ച വയ്പിച്ച്
                                                           ഉയരത്തിലേക്കാനയിച്ചു,
                                                           മക്കളെ...!

                                                           എന്നിട്ടും...
                                                           അമ്മ മരിച്ചതറിയാന്‍
                                                           ഇ-യുഗത്തിലും ഹോ..!
                                                           നാല്‍പത്തിയഞ്ച്‌
                                                           രാപ്പകലുകള്‍..!

                                                           അഴുകിയുണങ്ങിയ അമ്മയുടെ
                                                           എല്ലിന്‍കഷ്ണങ്ങള്‍
                                                           ചിതയിലേക്കെടുക്കുമ്പോഴും
                                                           നിങ്ങളെ ചുംബിച്ചുണര്‍ത്തിയ
                                                           ചുണ്ടിന്റെ സ്ഥാനത്തു നിന്ന്
                                                           ഒരു മന്ത്രം കേട്ടിരിക്കും,
                                                           'സുഖമല്ലേ മക്കളേ...!!!'
                                                        <<<<<<<<< FB >>>>>>>>


10 comments:

  1. സുഖമല്ലേ എന്ന് മാത്രം ചോദിക്കാനറിയുന്ന അമ്മ!
    സുഖം നോക്കി മാത്രം പോകുന്ന മക്കള്‍!
    നമതു കാലവും വാഴ്വും!!!

    ReplyDelete
  2. പഴുത്തിലയുടെ കൊഴിയലില്‍
    ചിരിപ്പത് , നാളെയുടെ കാറ്റില്‍ കൊഴിയുന്ന പച്ചയാണ് ..
    കാത്ത് വയ്ക്കേണ്ട പലതും ചാരമായി പൊകുന്നു
    സ്ഥായി ആയി ഇവിടം നിനക്കുള്ളതെന്ന ചിന്തയില്‍ ..!
    മനസ്സമധാനമോടെ എങ്ങനെ ഉണ്ണും ഇവരൊക്കെ ..
    പേറ്റുനോവിന്റെ ആ വയറിനേ മറന്ന് ..
    സ്വന്തം അമ്മ ജീവനറ്റ് കിടക്കുമ്പൊള്‍
    ഒന്നുമറിയാതെ ഒരു നാട്ടില്‍ ഉണ്ടും ഉറങ്ങിയും കിടന്നവര്‍ ..
    അവരുടെ മക്കള്‍ , കാലം അവര്‍ക്ക് മാപ്പ് കൊടുക്കുമോ ?

    ReplyDelete
  3. "സുഖമല്ലേ മക്കളേ...!!!"
    പ്രതിദ്ധ്വനിക്കുകയാണ് വിശ്വം മുഴുവന്‍.....
    ആശംസകള്‍

    ReplyDelete
  4. അമ്മ സമ്പന്ന ആയിരുന്നു ..പണ്ട് വളരെ പണ്ട് ..അവരെ പാലൂട്ടിയപ്പോള്‍ ..പിന്നെ കൈ പിടിച്ചു നടത്തിയപ്പോള്‍ ..അന്നവര്‍ സമ്പന്ന ആയിരുന്നു ആ മക്കളുടെ സ്നേഹം കൊണ്ട് സമ്പന്ന ...ഇപ്പോള്‍ അവര്‍ മരിച്ചു ദരിദ്രയായ് മരിച്ചു ...ആരുമില്ലാതെ

    ReplyDelete
  5. ഹൃദയത്തെ തൊട്ടുണര്‍ത്തിയ വരികള്‍... ഒരുപക്ഷെ ഞാനുമൊരു അമ്മ ആയതിനാല്‍ ആയിരിക്കാം..എവിടെയോ ചെറിയൊരു വിങ്ങല്‍!

    ആശംസകള്‍!

    ആഷ്

    ReplyDelete
  6. ഖേദപൂര്‍വ്വം പറയട്ടെ.. എല്ലാ അമ്മമാരും ഒരുപോലെയാവണമെന്നില്ല.... :(
    but these lines are touching..

    ReplyDelete
  7. അതാണൽഭുതം..
    ഈ ഇ.യുഗത്തിൽ

    ReplyDelete
  8. ഒന്നരമാസമായിട്ട് അമ്മയെ ഒന്നു വിളിക്കുകപോലും ചെയ്യാതിരുന്ന മക്കൾ
    വലിയ പഠിപ്പും പത്രാസും നേടിയാലും, മനസ്സിലേക്ക് വെളിച്ചം വരണമെന്നില്ല.....

    ReplyDelete
  9. അമ്മയെ അറിയാത്തവർ പിന്നെ ആരെ അറിയാൻ

    ReplyDelete
  10. പൊക്കിൾ കൊടി അറുത്തു മാറ്റാൻ വന്ന കത്രികയോട് ഞാൻ കയർത്തു
    കിടന്നു കൊതി മാറിയില്ല ! സുഖനിദ്ര മതിയായില്ല !
    ആകാശവും ഭുമിയും , നക്ഷത്രവും , നിലാവും മേഘവും , എല്ലാം ആവാഹിച്ചെടുത്ത ഗര്ഭ പാത്രം !
    കൊണ്ട് പോവരുതെ , , , , , , , , , , , , , ,
    കത്രിക ചിരിച്ചു , , , , , , , , , , , നിസ്സഹായതയുടെ ചിരി , , , , കത്രിക ചരിത്രം പറയാൻ നാവുയർത്തി ! പിന്നെ നാവു താഴ്തി
    എന്ത് പ്രയോജനം
    ' അമ്മ " യെ മാത്രം അനുഭവിച്ച പൊക്കിൾ കൊടിക്ക് , ചരിത്രവും , മതവും ദർശ നങ്ങളും , എല്ലാം അമ്മയാണ്
    വെറും അമ്മ , അമ്മ മാത്രം
    മാസങ്ങളോളം അമ്മയിൽ ദൈവം അലങ്കരിച്ച " പട്ടു മെത്തയിൽ " വളര്ന്നു , , , , കൊത്തു പണിയും മിനുക്ക് പണിയും
    എല്ലാം അവിടെ യാണ് !
    പൊക്കിൾ കൊടി അറുത്തു മാറ്റി , , , , ഒന്ന് രണ്ടായ് മാറുന്ന ! രണ്ടു ശരീരങ്ങൾ ,
    പേടിച്ചു , കരഞ്ഞു നിലവിളിച്ചു , അമ്മ മാറോടു അണച്ച് ! ആദ്യ ജീവ പാനിയം തുറക്കപെട്ടു !
    അമ്മ എന്ന വികാരത്തി നപ്പുറം വെറും ശൂന്യം , , , , , , , , , , ശുന്യത മാത്രം !
    ശുന്യതയെ മാറ്റി അമ്മ . ആകാശവും , ഭൂമിയും , നിലവും , നക്ഷത്രവും കാണിച്ചു
    പിന്നെ മാറ്റങ്ങളാണ് രാത്രിയും പകലും മത്സരിച്ചു ഓടി ........ !
    മനസ് വളര്ന്നു
    , ശരീരം വളര്ന്നു
    ചിന്ത വളര്ന്നു , , , ,
    തിരക്കുള്ള ജിവിതതിലേക് വലിച്ചെറിയപ്പെട്ടു ,
    ഒരു പാട് അകലെയാണ് ഞാൻ
    ഇന്ന് അമ്മയുടെ സാമിപ്യം വല്ലാതെ കൊതിക്കുന്ന !
    ഒന്ന് മനസ് തുറക്കാൻ , ഒന്ന് കെട്ടി പിടിക്കാൻ , ഒന്ന് അമ്മയിൽ അലിഞ്ഞു ചേരാൻ , , , , , ,
    അമ്മേ ---------- അമ്മേ , , , , , , , അമ്മേ

    ReplyDelete