1.10.13

പ്രിയതമയോടായ്...


ഒടുക്കമീയുലകം ഞാന്‍ വെടിഞ്ഞിടുന്നേരം-നീ
മടിച്ചിടാതെന്റെ അരികിലായ് വേണം...
ഒടുക്കശ്വാസത്തിന്‍ കാറ്റൊടുങ്ങിടുന്നേരം -നീ
മറന്നിടാതുടലില്‍ തടവി നില്‍ക്കേണം...

അടഞ്ഞുപോയീടും കണ്‍തടം ചുരുങ്ങീടും
ഒരിക്കലൂടെ ഞാന്‍ നിന്നെ ഒടുക്കമായ് നോക്കാം
കടം കടമകളും ഞാന്‍ നിനക്കു തന്നിട്ടെന്‍
കരം വലിക്കുന്നു നിന്‍ കരം തനിച്ചാവും....!

മിഴി നനയല്ലെന്നുരത്തുവെന്നാലും-ആ
മൊഴി വൃഥാ! എന്നാണസംഖ്യമാം തത്ത്വം
കരഞ്ഞിടും ഉണ്ണിക്കിടാങ്ങളും ചുറ്റും
അവര്‍ക്കു നീ മാത്രം പറഞ്ഞിടു സത്യം..

കുളിച്ചിടാന്‍ വയ്യാ, വസ്ത്രം ധരിക്കുവാന്‍ വയ്യാ!
അടുത്തബന്ധങ്ങള്‍ ആ കടമ വീട്ടാറായ്...
വരുന്നൊരു മഞ്ചല്‍, യാത്ര തിരിക്കുവാനായി
വിരുന്നുവന്നൊരുവന്‍ ആ രഥത്തിലേറാറായ്

നനഞ്ഞ മണ്ണിലൊരു ആറടിയൊരുങ്ങീലേ...
ആ കുഴിയിലാ നിന്റെ പ്രിയന്‍ ഉറങ്ങിടുക..!
മടക്കമില്ലാതെ ഞാനനന്തമാമുലകില്‍...
മറക്കുമെല്ലാരും നീയടക്കമീയുലകില്‍..

ഒടുക്കമീയുലകം വെടിഞ്ഞിടുന്നേരം-നീ
മടിച്ചിടാതെന്റെ അരികിലായ് വേണം...
ഒടുക്കശ്വാസത്തിന്‍ കാറ്റൊടുങ്ങിടുന്നേരം -നീ
മറന്നിടാതുടലില്‍ തടവി നില്‍ക്കേണം...
<<<<<<Facebook >>>>>>>>

39 comments:

 1. ഒടുക്കമീയുലകം വെടിഞ്ഞിടുന്നേരം-നീ
  മടിച്ചിടാതെന്റെ അരികിലായ് വേണം...
  ഒടുക്കശ്വാസത്തിന്‍ കാറ്റൊടുങ്ങിടുന്നേരം -നീ
  മറന്നിടാതുടലില്‍ തടവി നില്‍ക്കേണം...

  നല്ല വരികൾ..എല്ലാമുപേക്ഷിച്ചു അവസാന യാത്ര ചെയ്യുന്ന നിമിഷം ഏറെ ചിന്തനീയമായ വിഷയമാണ്‌.നേടിയതൊന്നും നേട്ടമല്ലെന്നും അവയൊന്നും കൊണ്ടുപോകാനാവില്ലെന്നും ആറടി മണ്ണിന്റെ ജന്മിമാരെ ഓർമിപ്പിക്കുന്ന വലിയ നിമിഷം..

  ReplyDelete
  Replies
  1. അതേ, മറക്കാനിഷ്ടപ്പെടുന്നു മനുഷ്യനോരോ നേരവുമിത്...
   ആദ്യ അഭിപ്രായത്തിന് നന്ദി സതീഷ്ജീ.... :)

   Delete

 2. "മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.." എന്ന ഗാനം പോൽ മനോഹരം.. നല്ല ചിന്ത.. നല്ല അർഥം.. സിനിമ ഗാനമാക്കാൻ ശ്രമിക്കാവുന്നതാണ്.. (റഫീക് അഹമ്മദ്‌ എഴുതിയ ആ കവിത ഇഷ്ടപ്പെട്ട രഞ്ജിത്ത് ആ കവിത അല്പം മാറ്റം വരുത്തി സിനിമയിലേക്ക് എടുത്തതാണ് എന്ന് എവിടെയോ വായിച്ചിരുന്നു.. സൊ ഒന്നും നോക്കേണ്ടാ ഇക്കാ..) ഭാവുകങ്ങൾ..

  ReplyDelete
  Replies
  1. ഫിറുക്കുട്ടാ നന്ദി....! അത്രയ്‌ക്കൊന്നുമില്ലാട്ടോ... :)

   Delete
 3. റിയാസ്‌ ബായി ..നല്ല കവിത ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ജബ്ബാര്‍ ജീ... സ്‌നേഹം! :)

   Delete
 4. മരണമെത്തുന്ന നേരത്ത് ,അതിന്റെ പ്രചോദനം ഇതില്‍ വ്യക്തമായുണ്ട് .ഹൃദയസ്പര്‍ശിയായ വരികള്‍

  ReplyDelete
 5. നല്ല വരികള്‍,

  "ഒരിക്കലൂടെ ഞാന്‍ നിന്നെ ഒടുക്കമായ് നോക്കാം" എന്ന് പിരിച്ചെഴുതുന്നത് വായനാ സുഖം കൂട്ടും.

  ReplyDelete
  Replies
  1. Done..! ശരിയാണ്. അപ്രകാരം ചെയ്തു. നന്ദി...സ്‌നേഹം..! <3

   Delete
 6. അര്ത്ഥവത്തായ വരികൾ.
  ഒടുക്കം.... അങ്ങിനെതന്നെ വേണം എന്ന് ആഗ്രഹിക്കുന്നു.
  ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി സര്‍, വായനയ്ക്കും പ്രാര്‍ത്ഥനയ്ക്കും... സ്‌നേഹം <3

   Delete
 7. നന്നായി ട്ടുണ്ട് ..

  ReplyDelete
 8. ഇക്ക.. ഇഷ്ടപ്പെട്ടു
  പോകാതെ തരമില്ല .....
  ഒത്തിരി സ്നേഹത്തോടെ അവരുണ്ടാവട്ടെ ആശിച്ച പോലെ

  ReplyDelete
  Replies
  1. നന്ദി ഡാ.... <3
   അങ്ങനെത്തന്നെയാവട്ടെ....

   Delete
 9. Replies
  1. താങ്ക്യൂ....! (ഇത് ആ താങ്ക്യൂ അല്ലാട്ടാ.... ഒറിജിനല്‍ താങ്ക്യൂ ആണ്..) :D

   Delete
 10. valare nalla varikal riyaskaaa....

  ReplyDelete
 11. വിഷയം മരണമായിട്ടും വരികള്‍ ഇഷ്ടപ്പെട്ടു..

  ReplyDelete
 12. മരണം വാതില്‍ക്കലൊരുനാള്‍
  മഞ്ചലുമായ് വന്ന് നില്‍ക്കുമ്പോള്‍

  കാര്യങ്ങളെല്ലാം ക്രമത്തിലാക്കിയിട്ട് സമാധാനത്തോടെ പിരിയാന്‍ ഇടയാകണം
  അതൊന്നുമാത്രമേ വേണ്ടൂ!

  വരികള്‍ ചിന്തനീയം!!

  ReplyDelete
  Replies
  1. അതേ, അല്‍പം അടുക്കും ചിട്ടയോടെ ജീവിച്ച് ബാധ്യതകളൊക്കെ തീര്‍ത്ത് പോകണമെന്നു തന്നെയാണാശ. അങ്ങനെയാവട്ടെ, അതിനായ് പ്രാര്‍ത്ഥിക്കാം...

   നന്ദി അജിത്തേട്ടാ....!

   Delete
 13. ഹൃദയസ്പര്‍ശിയായ കവിത.
  ചിന്തിപ്പിക്കുന്ന വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ സര്‍. ഓരോ രചനകളും വായിക്കാനോടിയെത്തി അഭിപ്രായം പറയുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. <3

   Delete
 14. അര്‍ത്ഥവത്തായ വരികള്‍....

  ReplyDelete
  Replies
  1. നന്ദി മാഷേ.. സ്‌നേഹം...

   Delete
 15. അതെ അവസാനം വരെ ആ പ്രിയതമയുടെ പ്രണയ
  തലോടൽ ഏറ്റ് മരിക്കാനുള്ള ഭാഗ്യം ഒന്ന് വേറെ തന്നെയാണ്...

  ReplyDelete
  Replies
  1. അതേ, അങ്ങനെയൊരു മോഹം മനസ്സിലെങ്കിലും ഇല്ലാത്തവര്‍ വിരളമാണ്. :)

   Delete
 16. ഏറെ ഇഷ്ടായി ഈ വരികള്‍...

  ReplyDelete
  Replies
  1. ഇത്താ, നന്ദി.. സ്‌നേഹം..!

   Delete
 17. ജീവിക്കുമ്പോള്‍ സമാധാനം കൊടുത്തില്ല ..ഒടുക്കം കൂടി വേണോ ? :P

  ഹി ഹി ..കൊള്ളാം ട്ടോ മാഷേ

  ReplyDelete
 18. നാളെയുടെ ഭയാനകമായ അവസ്ഥയെ ചിന്താര്‍ഹാമായ രീതിയില്‍ സമന്വയിപ്പിച്ച വരികള്‍..... ഒരുപാട് ആശംസകള്‍ ഈ നല്ല വരികളുടെ എഴുത്ത്കാരന്.

  ReplyDelete
 19. സാദിഖ് അലി3:58:00 PM

  എനിക്ക് ഇഷ്ടപ്പെട്ടു ....ചിന്തനീയമായ വരികള്‍ ...ആസംസകള്‍

  ReplyDelete
 20. nannayi riyas ...
  varikal arthavaththayittund
  oru minukku pani kooti nadaththiyaal...super

  ReplyDelete
 21. :( വരികളൊക്കെ നന്ന്‌ ! പക്ഷെ ....

  ReplyDelete
 22. ചിന്തനീയം

  ReplyDelete