5.10.12

മതിയാവാത്ത മധു

മര്‍ത്യ, നീയീ ക്ഷണിക ജീവിത മുറ്റത്ത്‌
എന്തൊക്കെ കണ്ടു കണ്‍പുരികം ചുളിക്കണം...
കണ്ടുകണ്ടെല്ലാം മടുപ്പുളവാക്കുന്ന
കാഴ്‌ചകളായി രൂപാന്തരപ്പെട്ടഹോ....!

അവസരത്തിന്നൊത്ത് അക്രമാസക്തരായ്
സര്‍വായുധം മൂര്‍ച്ച കൂട്ടുന്നവര്‍ ചിലര്‍
ഉള്ളതുമില്ലാത്തതും ചേര്‍ത്ത്‌ അപരനെ
മാനഭംഗം ചെയ്‌തിടുന്നുവേറെ  ചിലര്‍

ഇല്ലാത്ത സ്‌നേഹമുണ്ടെന്ന്‌ ഇടയ്ക്കിടെ
സ്വാര്‍ഥ താല്‍പര്യ സുരക്ഷയ്ക്കു ചൊല്ലിടും
കിട്ടുന്നതൊക്കെ തനിയ്‌ക്കു ലാഭം എന്ന
ചിന്തയില്‍വിരിയുന്നു ചുണ്ടില്‍  ഗൂഢസ്‌മിതം ...

ഉള്ള സ്‌നേഹം തുറന്നൊന്നു പറയുവാന്‍
സ്‌നേഹിതന്നായൊരു മൃദുസ്‌പര്‍ശമേകുവാന്‍
ഉള്ളുകൊതിക്കുമ്പൊഴും ജാഢ വില്ലനായ്‌
ഉള്ള സ്‌നേഹം കവര്‍ന്നെങ്ങോ മറഞ്ഞിടും...

പുഞ്ചിരി ആയുസ്സു കൂട്ടുമെന്നാകിലും
ആരുണ്ട്‌ ഈ ചൊല്ലു നെഞ്ചോടു ചേര്‍ക്കുവാന്‍ ...
എത്രമേലുന്നതി പൂണ്ടവനെങ്കിലും
പുഞ്ചിരി പിന്നെയുമുത്തുംഗത തരും...

സ്‌നേഹിയ്ക്ക സ്‌നേഹിയ്ക്ക മതിവരുവോളമീ
ക്ഷണിക കാലത്തതു മാത്രമേ ശേഷിപ്പു
സ്‌നേഹമാണേതു ശത്രുക്കളേയും മുട്ടു
കുത്തിക്കുവാനുള്ള മേന്മയായായുധം...!

22 comments:

 1. ഉള്ള സ്‌നേഹം തുറന്നൊന്നു പറയുവാന്‍
  സ്‌നേഹിച്ചയാള്‍ക്കൊരു മൃദുസ്‌പര്‍ശമേകുവാന്‍
  ഉള്ളുകൊതിക്കുമ്പൊഴും ജാഢ വില്ലനായ്‌
  ഉള്ള സ്‌നേഹം കവര്‍ന്നെങ്ങോ മറഞ്ഞിടും...

  ReplyDelete
 2. സ്‌നേഹിക്ക സ്‌നേഹിക്ക മതിവരുവോളമീ
  ക്ഷണിക കാലത്തതുമാത്രമേ ശേഷിപ്പു
  സ്‌നേഹമാണേതു ശത്രുക്കളേയും മുട്ടു
  കുത്തിക്കുവാനുള്ള മേന്മയായായുധം...!

  നല്ല വരികള്‍......ഞാന്‍ കടം കൊണ്ടിരിക്കുന്നു...കടപ്പാട് വെക്കുന്നുണ്ട് ലിങ്കടക്കം...ക്ഷമിക്കുമല്ലോ

  ReplyDelete
 3. ങേ ...ഇതല്ലേ ബുജിക്കവിത !!

  ReplyDelete
  Replies
  1. ന്റള്ളോ..! ഇതും ബുജിക്കവിതയോ ..!

   Delete
 4. ഇന്നത്തെ ഒരു ശരാ ശരി മനുഷ്യനെ ആണ് ഈ പറഞ്ഞിരിക്കുന്നത്
  ലളിതമായ വരികള്‍

  ReplyDelete
 5. മനുഷ്യ ചിന്തകളുടെ വ്യാകുലത....!
  നന്നായിരിക്കുന്നു
  ആശംസകള്‍
  അസ്രുസ്

  ReplyDelete
 6. ഇല്ലാത്ത സ്‌നേഹമുണ്ടെന്ന്‌ ഇടയ്ക്കിടെ
  സ്വാര്‍ഥ താല്‍പര്യ സുരക്ഷയ്ക്കു ചൊല്ലിടും
  കിട്ടുന്നതൊക്കെ തനിയ്‌ക്കു ലാഭം എന്ന
  ചിന്തയില്‍വിരിയുന്നു ചുണ്ടില്‍ ഗൂഢസ്‌മിതം ...

  അയ്യാ ...റൊമ്പ പ്രമാദം..... സാധാരണക്കാരന്റെ ചിത്രം ... എനിക്കിഷ്ടായി.....

  ReplyDelete
 7. സ്‌നേഹിയ്ക്ക സ്‌നേഹിയ്ക്ക മതിവരുവോളമീ
  ക്ഷണിക കാലത്തതു മാത്രമേ ശേഷിപ്പു
  സ്‌നേഹമാണേതു ശത്രുക്കളേയും മുട്ടു
  കുത്തിക്കുവാനുള്ള മേന്മയായായുധം...!

  ങ്ങള് പറഞ്ഞാ ഞാനിങ്ങെത്തൂലേ ഇക്കാ,യ്ക്ക് ചിത്രം വേണേയ്.! സ്നേഹത്തെപ്പറ്റി എത്ര പറഞ്ഞാലാ മതിവരുക ?ആശംസകൾ.

  ReplyDelete
 8. വരികള്‍ നനന്നായിട്ടുണ്ട്....

  ReplyDelete
 9. വളരെ അര്‍ത്ഥവത്തായ വരികള്‍ ,,,,,

  ReplyDelete