18.3.13

മതിലുകള്‍

നമ്മള്‍
മതിലിനപ്പുറത്തേക്ക്
ചെവി കൊടുക്കാറില്ല
മതിലുകളെപ്പോലെ
മനസ്സുകള്‍ക്കും
ഘനം വര്‍ദ്ധിച്ചു...
അതുകൊണ്ടാണ്
അപ്പുറത്തെ വീട്ടിലെ
അമ്മൂമ്മ മരിച്ചത്
അറിയാതെ പോയത്..
സുതാര്യങ്ങളായ
വേലികളായിരുന്നു
ഇതിനേക്കാള്‍ ഭേദം...

6 comments:

 1. അയലോക്കത്തെ അപ്പാപ്പൻ മരിച്ചത് പത്രം വായിച്ചറിയേണ്ട ഗതികേട്. പത്രത്തിൽ കൊടുക്കാനുള്ള ത്രാണിയില്ലാത്തവരുടേയോ ?
  ആരുമറിയില്ല.!
  അത്രേ ള്ളൂ കാര്യം.ഒരുപാട് പറയാനുണ്ട്.....പക്ഷെ.....
  ആശംസകൾ.

  ReplyDelete
 2. മതില്‍ ഒരു മറയാകുന്നു
  ദുരിതവും സുഖവും തമ്മിലുള്ള മറ
  സ്വാര്‍ത്ഥവും ത്യാഗവും തമ്മിലുള്ള മറ

  ReplyDelete
 3. നഗരത്തിരക്കുകളിലെ "കാണാ കാഴ്ചകള്‍" സ്വന്തം വീട്ടിലും അയല്‍പക്കതിലുമായി പോയി എന്നതാണ് നമ്മുടെ നാലുകെട്ട് (നാലു മതില്‍ക്കെട്ട് ) ജീവിതത്തിന്റെ ദയനീയ ചിത്രം....

  ReplyDelete
 4. സൂപര്
  വളരെ നന്നായിരിക്കുന്നു
  ആത്മാവുള്ള വരികൾ

  ReplyDelete
 5. Anonymous10:20:00 PM

  മതിലുകള്‍ മനസ്സില്‍ പടുത്തുയര്‍ത്തിയ കോണ്‍ക്രീറ്റ് സൃഷ്ടിയാണ്.

  ReplyDelete
 6. മനസിലെ മതിലുകള്‍ക്കു കനം കൂടി വരുന്നു..
  നമ്മള്‍ തീര്‍ക്കുന്ന് മതിലുകള്‍..

  ReplyDelete