22.3.13

തമിഴന്‍ അഴകപ്പനും മല്ലു ചെല്ലപ്പനും

തമിഴന്‍ അഴകപ്പനും മല്ലു ചെല്ലപ്പനും പാടവരമ്പിലൂടെ പോകുമ്പോഴാണ് മുന്നിലൂടെയൊരു നീര്‍ക്കോലിയിഴഞ്ഞത്.
ചെല്ലപ്പന്‍  'നീര്‍ക്കോലി നീര്‍ക്കോലി'  എന്ന് വിളിച്ചുപറഞ്ഞു.
അഴകപ്പന്‍ അതു കേട്ട് 'ആമാ' എന്ന് മറുപടിയും പറഞ്ഞു.
ചെല്ലപ്പനിത് കേട്ടപ്പോള്‍ കോപമാണ് വന്നത്.
നീര്‍ക്കോലിയെക്കേറി ആമയെന്ന് വിളിച്ചാല്‍ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക. ചെല്ലപ്പന്‍ അഴകപ്പനെ തിരുത്തി:
"എട പൊട്ടനണ്ണോ അത് ആമയല്ലെടാ നീര്‍ക്കോലിയാ...."
അഴകപ്പന്‍ പറഞ്ഞു:  "ആമാ..! എനക്ക് പുരിയും..."
ചെല്ലപ്പന്‍ കൂര്‍ത്തൊരു നോട്ടം നോക്കിക്കൊണ്ട് വീണ്ടും തിരുത്തി.
"ആമയല്ലെടാ നീര്‍ക്കോലി.... നീ........ര്‍ ക്കോ......ലി..!"
അഴകപ്പന്‍ അപ്പോഴും സമ്മതിച്ചു:  "ആമാ..!"
ചെല്ലപ്പന് സഹിക്കുമോ.
അയാള്‍ അഴകപ്പനെ പാടത്തെ ചേറിലേക്കൊരു തള്ളുകൊടുത്തിട്ട് പറഞ്ഞു:
"അവിടെക്കെട ആമയേം നീര്‍ക്കോലിയേം തിരിച്ചറിയാത്ത അണ്ണാ.......ച്ചീ! വെറുതെയല്ല അണ്ണാച്ചികള്‍ക്ക് വെവരമില്ലാന്ന് പറയുന്നത്..! "

10 comments:

 1. അവിടെക്കെട
  ഹല്ല പിന്നെ

  ReplyDelete
 2. Replies
  1. അല്ല..! നീര്‍ക്കോലി...

   Delete
 3. റിയാസ് ഭായ് ഇതൊരു പത്തിരുപത് കൊല്ലം മുമ്പ് നടന്ന കഥയാണേല്‍ വിശ്വസിക്കാം ,,,ഇപ്പോള്‍ മലയാളികളെക്കാള്‍ നന്നായി ഈ "ആമ" കള്‍ മലയാളം സംസാരിക്കും :)

  ReplyDelete
 4. ഇതു തന്നെയാകും മുല്ലപെരിയാറും സംഭവിച്ചേ ..
  ജയലളിത , ആമ ആമ .. എന്നു പറഞ്ഞു കാണും
  നമ്മളപ്പൊള്‍ .. അല്ല തള്ളേ .. ഡാമാ ഡാമാ എന്നും ..

  ReplyDelete
 5. ആമാ.. നീര്‍ക്കോലി താന്‍ ....

  ReplyDelete
 6. ആമാ...ആമാ സര്‍ സീപ്പിയുടെ പുതിയ കണ്ടുപിടിത്തം :)

  ReplyDelete
 7. ഹഹഹ
  ആമ.. ആമ..
  ആമയല്ലെടാ മുഴലാ മുയൽ

  അവിടെ കിട. ആമയും മുയലും..

  ReplyDelete