20.3.13

മധുരിക്കും ഓര്‍മകളേ....


"..............ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ.......!"
സ്‌കൂളിലെ ഗായകന്‍ അയ്യപ്പന്റെ ദേശീയഗാനാലാപനം മധുരമായി അവസാനിക്കുമ്പോള്‍ പ്യൂണ്‍ റഫീഖിക്ക നീട്ടി മണിമുഴക്കുന്നു. ധൃതിയില്‍ സ്റ്റീലിന്റെ ചോറ്റുപാത്രം ഒരു പുള്ളിത്തൂവാലയില്‍  കെട്ടി പുസ്തകങ്ങളും പേനയും കിറ്റിലേക്ക് വാരിവലിച്ചിട്ട് അതിന്റെ ചരട് മുറുക്കി വായ കുടുസ്സാക്കിക്കൊണ്ട് മുതുകിലേക്ക് ഇടുന്നു. പിന്നെ ഒരോട്ടം.
സ്‌കൂളങ്കണത്തിലും വരാന്തകളിലും നല്ല തിരക്ക്. ഉന്തും ബഹളവും. മാനത്ത് കറുത്ത് നിന്നിരുന്ന മേഘങ്ങള്‍ തുള്ളിക്കൊരുകുടമായി ഭൂമിയിലേക്ക്... പുള്ളിക്കുടകളും വരയന്‍ കുടകളും വര്‍ണ്ണക്കുടകളും ഇടക്കിടക്ക് കറുത്ത കുടകളും പ്രത്യക്ഷപ്പെടുന്നു. കുടയില്ലാത്തവരില്‍ ചിലര്‍ തലയില്‍ കൈവെച്ച് ഓടുന്നു. ചിലര്‍ കൂട്ടുകാരുടെ കുടയില്‍ കയറി നില്‍ക്കുന്നു. മറ്റുചിലര്‍ കണ്ടവരുടെയൊക്കെ കുടയിലേക്ക് നുഴഞ്ഞുകയറുന്നു. നാലും അഞ്ചും പേര്‍ ഒരു കുടക്കീഴില്‍ കയറി  എല്ലാവരും മഴ നനയുന്നു. മഴ കൊണ്ട് നനഞ്ഞൊട്ടി ചിലരുടെ നടത്തം കണ്ടാല്‍ മഴ തന്നെ പെയ്യുന്നില്ലെന്ന് തോന്നും. ചാറ്റല്‍ മഴയും കൊണ്ട് വഴിയരികിലുള്ള മാവിലും പുളിയിലും കല്ലെറിഞ്ഞുകൊണ്ട് വീഴുന്ന പച്ചമാങ്ങക്ക് കടിപിടികൂടിക്കൊണ്ട് കിട്ടിയ കഷ്ണം വായിലേക്ക് വെക്കുമ്പോള്‍ പുളികൊണ്ട് ചുണ്ടുകോട്ടി കണ്ണിറുക്കെ ചിമ്മിക്കൊണ്ട് ഈ വഴികളിലൂടെയെത്ര തവണ നമ്മള്‍ നടന്നുപോയി....! മറക്കാനാവാത്ത സ്‌കൂള്‍ കാലവും മഴയും ഇന്നും സുഖമുള്ളൊരോര്‍മ..!!!

26 comments:

  1. മറക്കാനാവാത്ത സ്‌കൂള്‍ കാലവും മഴയും ഇന്നും സുഖമുള്ളൊരോര്‍മ..!!!

    ReplyDelete
    Replies
    1. അതേ, അന്നത്തെ ആ ചെറുപയറിന്റെ രുചി ഇപ്പോഴും നാവിലില്ലേ...

      Delete
  2. ഈ ചിത്രം വല്ലാതങ്ങ് കൊതിപ്പിച്ചേട്ടൊ ..!
    എത്ര ദൂരെയെങ്കിലും , എത്ര വര്‍ഷം കടന്നു പൊയെങ്കിലും
    ഒരു ചിത്രം കൊണ്ട് മനസ്സെത്ര സഞ്ചരിക്കുന്നു ...
    ദൂരവും , കാലവും അരികത്തെന്നുന്നു .. സ്മൃതികളില്‍
    മഴയുടെ നനുത്ത ഓര്‍മയുടെ ഏട് ..
    കൂടേ ഒരു നോവ് ........ ഇനി ഉണ്ടാകുമോ നമ്മുക്കാ ജീവിതം ...?
    ഒന്നു റീവൈന്‍ഡ് ചെയ്യാന്‍ പറ്റുമോ നമ്മുക്കീ ജീവിതം ..
    അസ്വദിക്കാനാകും മുന്നേ പൊലിഞ്ഞ് പൊയ ചിലതൊക്കെ ..........
    കൊതിപ്പിച്ച് , കുളിര്‍പ്പിച്ച് , നോവിച്ച് ............................ റിയാസ് ഭായ്

    ReplyDelete
    Replies
    1. വല്ലാത്തൊരോര്‍മകളാണ് റിനീ.... തിരിച്ചുപിടിക്കാന്‍ കൊതിക്കുന്ന, ഒരിക്കലും കിട്ടാത്ത ആ കാലം....

      Delete
  3. മറക്കാനാവാത്ത സ്‌കൂള്‍ കാലവും മഴയും ഇന്നും സുഖമുള്ളൊരോര്‍മ..!!!

    ReplyDelete
  4. അതെ..മധുരിക്കുന്ന ഓര്‍മ്മകള്‍

    ReplyDelete
  5. hridayathil nirayunna sukhamulla vidyalaya anubhavam
















    ReplyDelete
    Replies
    1. ബാല്യം സമ്മാനിച്ച മധുരാനുഭവങ്ങള്‍...

      Delete
  6. മഴയും പാടവരമ്പും ആ കാലവും :(

    ReplyDelete
    Replies
    1. പിന്നെ അവളും അവളുടെ പിന്നിയിട്ട മുടിയും...

      Delete
  7. മധുരിക്കും ഓര്‍മകളെ,മലര്മാഞ്ഞാല്‍ കൊണ്ടുവരൂ--- എന്ന് പാടാന്‍ തോന്നി.
    ആശംസകള്‍

    ReplyDelete
  8. ഒരോ മഴയും
    എന്റെ മനസ്സിന്റെ
    മഴവില്ലിന്റെ
    മറയാത്ത
    വെയിലിന്റെ
    സ്കൂളിന്റെ
    ചോറ്റ് പാത്രത്തിന്റെ
    ഓർമകളാണ്

    ReplyDelete
    Replies
    1. ബാല്യകാല
      സ്മരണകള്‍ക്കേറെയാണ്
      മധുരം..

      Delete
  9. റിനി പറഞ്ഞ പോലെ ആ ചിത്രം വല്ലാതങ്ങ് കൊതിപിച്ചു...

    എനികുള്ളതെല്ലാം നല്കാം ഞാൻ കാലമേ തിരിച്ചു തരുമോ ഒരു സ്ലേറ്റും ഒരു പിടി മഷിത്തണ്ടും

    നന്ദി ഈ ഓർമപ്പെടുത്തലിനു

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും രണ്ടുവരികള്‍ കോറിയിട്ടതിനും നന്ദി അബൂതി. സന്തോഷം... :)

      Delete
  10. ഒരു കുടയും കുഞ്ഞിപ്പെങ്ങളും.......

    ഓരോരോ കാലങ്ങള്‍

    ReplyDelete
    Replies
    1. ....സ്‌നേഹിച്ചും പിണങ്ങിയും സ്‌കൂളിലേക്കുള്ള പോക്ക്...

      Delete
  11. ചേമ്പില കൊണ്ട് തല മറച്ചു ഓടുന്ന ഓട്ടം മറന്നല്ലേ... :)
    അതൂടെ വേണമായിരുന്നു....എല്ലാര്‍ക്കും പോപ്പി ക്കുട വാങ്ങാന്‍ പറ്റൂലല്ലോ...

    ReplyDelete
  12. മറക്കുവാന്‍ കഴിയുമോ ആ കാലം

    ReplyDelete
  13. ഇതിന്റെ കൂടെ ഉണ്ടായിരുന്ന ചിത്രം എവിടെ ?

    ReplyDelete
  14. തിരിച്ച് കിട്ടുമൊ ആ കാലം എന്നാശിച്ച് പോകുന്നു .
    മധുരിക്കും ഓർമകളെ തൊട്ടുണർത്തിയതിന് ഒരായിരം നന്ദി റിയാസ് ഭായി

    ReplyDelete