23.3.13

ആശയക്കുഴപ്പം


രാവിലെ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോള്‍
റോഡില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞു:
"പായിച്ചവിട്ടി കെടക്ക്യോ.....
പായിച്ചവിട്ടി കെടക്ക്യോ...."

ങേ..!
ആര് ആരോടാണ് പായയില്‍ ചവിട്ടി കിടക്കാന്‍ പറയുന്നതെന്ന്
പുറത്തിറങ്ങി നോക്കിയപ്പോള്‍ പായയും ചവിട്ടിയും കിടക്കയും
വില്‍ക്കുന്ന ഒരു മനുഷ്യനെ കണ്ടു.

ഓഫീസിലേക്കുള്ള വഴിമധ്യേ വേറൊരാള്‍ വിളിച്ചുപറയുന്നു.
"കൊടറിപ്പയറേ...
'കൊടറിപ്പയറേ...."
മണ്‍പയര്‍, പച്ചപ്പയര്‍, ചെറുപയര്‍, വെള്ളപ്പയര്‍....
അങ്ങനെ പല പയറുകളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്.
ഇതെന്തു പയറാണപ്പാ, ഈ കൊടറിപ്പയര്‍ എന്നും ചിന്തിച്ച്
അയാളുടെ അടുത്തേക്ക് നീങ്ങി.
അയാള്‍ കുട റിപ്പയര്‍ ചെയ്യുന്ന ഒരു സാധുവായിരുന്നു...! :)

15 comments:

 1. ഒരാളെയും വെറുതെ വിടരുത്.. കാണുമ്പോള്‍ തന്നെ പിടിച്ചങ്ങ് പോസ്റ്റിയേക്കണം .... :p (നാവു പുറത്തിട്ട ഐക്കണ്‍ ഒന്ന്)

  ReplyDelete
 2. രാവിലെ ഒരു വീട്ടില് നിന്നും കേട്ട വിളി "മോനെലീ മോനെലീ മോനെലീ ..."
  ആരാപ്പാ രാവിലെ ഈ എലിയെ മോനെ എന്ന് വിളിക്കുന്നെ?
  അതോ ഇത് ഒരു പുതിയ തരം എലിയാണോ?
  ചുണ്ടെലി പന്നിയെലി ......അങ്ങനെ വല്ലതും .....
  പിന്നെ അല്ലെ കാര്യം പുടി കിട്ടിയേ?
  അത് മോനെ അലീ എന്ന് വിളിച്ചതാ
  മോന്റെ പേര് റിയാസ് അലി എന്നാത്രെ!

  ReplyDelete
  Replies
  1. കടുപ്പം തന്നെ ! :)

   Delete
  2. ഹഹഹഹഹ... അത് കൊള്ളാം.

   Delete
 3. വീട്ടില്‍ ഇരിക്കുന്ന സമയത്ത് മിക്കപ്പൊഴും ഇത്തരത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാക്കുകള്‍ കേള്‍ക്കാറുണ്ട്... കാലന്‍ മത്തായിഉണ്ടൊ കാലന്‍...

  ReplyDelete
 4. എന്‍റെ പൊന്നിക്കാ..... :)

  ReplyDelete
 5. ദേ.."ആമ" പോയപ്പോള്‍ ആശയക്കുഴപ്പം..മണിയന്‍ചാവാറായി ചാടിക്കണ്ടേ?

  ReplyDelete
 6. ഹഹഹ ചുറ്റുപാടുകൾ എത്ര രസകരം

  ReplyDelete
 7. വാമൊഴിവഴക്കങ്ങളെപ്പറ്റി ഒരക്ഷരം മിണ്ടരുത്.

  ReplyDelete
 8. ഓഫീസിലേക്ക് നേരം വൈകിയാല്‍ എന്താ, ഒരു പോസ്റ്റ്‌ ആയില്ലേ? നീരിക്ഷണം നന്നായിരിക്കുന്നു.

  ReplyDelete
 9. പിന്‍ വില്പനക്കാരനൊരാളും കോപ്പ വില്പനക്കാരനൊരാളും ചന്തയില്‍ അടുത്തടുത്തിരുന്ന് വില്പന നടത്തുകയാണ്. അവര്‍ ഉറക്കെ വിളിച്ചു പറയുന്നു...
  പിന്‍ വില്പനക്കാരന്‍: ആ... പിന്നേ... പിന്നേ...
  മഗ് വില്പനക്കാരന്‍: ആ കോപ്പാ കോപ്പാ...

  ReplyDelete
 10. ബോബനും മോളിയിലും കുറെ മുൻപേ കണ്ടതാനല്ലോ?
  ഓര്മ പുതുക്കാൻ ഉപകരിച്ചു.. ഓർത്ത്‌ ചിരിക്കാനും

  ReplyDelete
 11. ഇതൊന്നും ഓർത്തിങ്ങൾ കുണ്ടിതപ്പിടേണ്ടാ.....

  ReplyDelete
 12. ആശയക്കുഴപ്പം... :-)

  ReplyDelete