25.4.13

നോവ്‌

വിതുമ്പി നിന്ന
മേഘത്തെ
പടിഞ്ഞാറന്‍ കാറ്റ്
വിരുന്നിനു കൂട്ടി...

തുള്ളി കാത്തിരുന്ന
കള്ളിമുള്‍ച്ചെടിക്കിന്നും
വെള്ളാരംകല്ലുതന്നെ കൂട്ട്‌

13 comments:

 1. കള്ളിമുള്‍ച്ചെടിക്കിന്നും.....

  ReplyDelete
 2. കൊള്ളാം,,,,,,,,,,,,,,,

  ReplyDelete
 3. കൊള്ളാം
  ദേ റിയാസിനെ കാണാനില്ലാന്ന് ഗ്രൂപ്പില്‍ കിംവദന്തി ഇറങ്ങീട്ടുണ്ട്. ഹാജര്‍ വയ്ക്കൂ വേഗം

  ReplyDelete
 4. എന്നിട്ട് കിഴക്ക് മഴകാത്ത് നിന്നവന് സൂര്യതാപം

  ReplyDelete
  Replies
  1. താപമേറ്റു പിടഞ്ഞപ്പോള്‍
   എരിതീയിലൊഴിക്കുന്ന
   എണ്ണപോലെ
   അവളുടെ മിഴിക്കോണുകള്‍
   ചുടുകണ്ണീരൊഴുക്കുന്നു..

   Delete
  2. ചുടുകണ്ണീർ പൊള്ളിച്ച കവിൾ തടങ്ങൾക്ക് എന്നും ചോരയുടെ ചെമപ്പായിരുന്നു....പുലരിയുടെ തുടിപ്പായിരുന്നു...

   Delete
 5. ഇല്ലേലും ഈ കള്ളിമുൾച്ചെടികൾക്കും മറ്റുള്ളവരെ, തന്നെ തൊടാനനുവദിക്കാതെ വെറുതേ വേദനിപ്പിക്കുന്നവർക്കും ആരും കൂട്ടിനുണ്ടാവില്ല. അതാണല്ലോ പ്രകൃതി നിയമം.
  ആശംസകൾ.

  ReplyDelete