8.4.13

വേദനഒരു ചെറു നീരരുവി
കരയിലൊരാല്‍ മരവും
തണലിലൊരാള്‍ വെറുതേ
ഒരു കുളിര്‍ കാറ്റലയില്‍
കരുതലിനാല്‍ത്തറയില്‍
പഥികനുറങ്ങിടുമ്പോള്‍
ഉണരുകയായമൃതായ്
പ്രകൃതി തന്നുള്‍ത്തടങ്ങള്‍...!
ഒടുവിലുണങ്ങിയൊരാല്‍
ചിലരുടെ വിരുതുകളാല്‍
തണലിനിയാരുതരും
ഉരുകുമൊരീ പകലില്‍
കനിവിനിയാരു തരും
വരളുമീ ഭൂമികയില്‍
ഒരു തണല്‍ തേടിയൊരാ
പഥികനൊരാള്‍ വരുമ്പോള്‍..!

8 comments:

 1. ഇങ്ങനത്തെ കവിത ദഹിക്കാന്‍ എനിക്കിച്ചിരി നേരമെടുക്കും . പിന്നെ വരാം . :)

  ReplyDelete
 2. ഉരുകുമീ പകല്‍ പോലുരുകിത്തീരുന്നു ജീവിതവും... വേനല്‍ കഴിഞ്ഞു മഴയെത്തും എന്ന വിശ്വാസത്തില്‍!!!...

  ReplyDelete
 3. കവിതയില്‍ അത്ര പിടിയില്ല .എന്നാലും വായിച്ചു ..ആശംസകള്‍

  ReplyDelete
 4. ഉരുകുമൊരീ പകലില്‍
  കനിവിനിയാരു തരും.....

  ReplyDelete
 5. കനിവിനിയാരുതരും

  നല്ല കവിതയാണല്ലോ

  ReplyDelete
 6. ഊഷരഭൂമിയുടെ ഭാവം അറിയുന്നു....
  കവിതയിലൂടെ അത് അറിയിക്കാൻ കഴിഞ്ഞിരിക്കുന്നു.....

  ReplyDelete
 7. ഉറവകള്‍ വറ്റുകയില്ല...നന്നയിരിക്കുന്നു..!

  ReplyDelete
 8. ആ ചിത്രം തന്നെ ഒരുപാട് പറയുന്നു .

  ReplyDelete