30.10.13

മുഖപുസ്തക മുഖം...


"എന്റെ പോസ്റ്റിന് ഒരു ലൈക്കുപോലും ലഭിയ്ക്കുന്നില്ലല്ലോ..."
അയാള്‍ നല്ലപാതിയോടു പരിഭവിച്ചത് ആദ്യരാത്രിയില്‍...
"നിലവാരമില്ലാത്തതു കൊണ്ടാണെങ്കില്‍ സമാധാനിക്കാമായിരുന്നു...
ഇതു ഞാന്‍ കഷ്ടപ്പെട്ട്  ബീഡി വലിച്ച് കട്ടന്‍ചായ കുടിച്ച് മനസ്സു പുണ്ണാക്കി ശരീരം
തളര്‍ത്തി കുത്തിയിരുന്ന് എഴുതുന്നവ എന്നിട്ടും..."

നല്ലപാതി ചിരിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു.

"എന്തുകൊണ്ടാണാവോ എന്റെ കവിത ആരും ശ്രദ്ധിയ്ക്കാതെ പോയത്.
ഇനി എന്തു വിഷയമെഴുതിയാലാവും ആളുകള്‍ എന്നെ ലൈക്കുക..."

അയാളുടെ പരാതിക്കൊട്ടയുടെ കെട്ടഴിഞ്ഞത് കിടപ്പറയില്‍...

അയാളറിയാതെ പുച്ഛത്തോടെ ചിറികോട്ടി, അവള്‍ ....!

മാസങ്ങള്‍ കൊഴിഞ്ഞു...

"ഇനിയുമെനിക്കു വായനക്കാരുടെ പ്രതികരണങ്ങള്‍ ലഭിക്കാത്തത് എന്താണാവോ...!
ഇല്ല, ഞാന്‍ തളരുകയില്ല. ഉറക്കവും ഊണും എല്ലാമെല്ലാം ഒഴിവാക്കി ഞാന്‍ എഴുതും...."

അയാളുടെ പ്രതിജ്ഞ പാതിവഴിയില്‍ തൃപ്തനായി, സംതൃപ്തയാവാത്തവളില്‍ കിടന്ന് ....

അവള്‍ തേങ്ങിയത് അയാളറിഞ്ഞില്ല...!

വര്‍ഷമൊന്നു കഴിഞ്ഞു....

"ഹാ...! എനിക്കിന്ന് ആയിരം ലൈക്ക് കിട്ടി. നൂറു കമെന്റ് കിട്ടി....!!!"
അയാളുടെ സന്തോഷം കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് നേരം വെളുപ്പിച്ചപ്പോള്‍ ...!

കിടക്കറയില്‍ അവള്‍ കണ്ണീര്‍ തുടച്ചത് അയാളറിഞ്ഞുവോ...!

കംപ്യൂട്ടര്‍ ടേബിള്‍, ബാത്ത്‌റൂം അറ്റാച്ച്ഡ് ആക്കാന്‍ കഴിയാത്തതുകൊണ്ടാവാം
അയാള്‍ കാര്യസാധ്യത്തിനുവേണ്ടി പുറത്തിറങ്ങി.
തിരിച്ചുവന്നപ്പോള്‍ അവളിരുന്ന സ്ഥാനത്തൊരു കടലാസ് കിടക്കുന്നു.
വലിയ അക്ഷരങ്ങളില്‍ അതിലിങ്ങനെ എഴുതിയിട്ടുണ്ട്:

'വിട..!,
ഫെയ്‌സ്ബുക്കിനെ കെട്ടിയവനേ....!
ഫെയ്‌സ്ബുക്ക് കെട്ടിയവനേ...! '

അയാളാദ്യമായി സുക്കര്‍ബെര്‍ഗിന്റെ തന്തയ്ക്കു വിളിച്ചു; തള്ളയ്ക്കും...!

                         <<<<<<<<<<< facebook >>>>>>>>>>>>>>>




11 comments:

  1. ന്റെ റിയാസിക്കാ.. ങ്ങനത്തെ ലൈക്‌ പ്രാന്തമാരെ ഞമ്മളും കണ്ടിട്ടുല്ലോണ്ട് വല്യ പുതുമീല്ല .. കലക്കി.. :)

    ReplyDelete
  2. ഇതാണ് കാലം ഇന്ത കാലം :)

    ReplyDelete
  3. വിവാഹബന്ധങ്ങള്‍ തകരുന്നതില്‍ ഇന്റര്‍നെറ്റ് എന്ന വില്ലന്‍ ചെറുതല്ലാത്ത ഒരു സ്ഥാനം വഹിയ്ക്കുന്നുണ്ട് എന്ന് എന്റെയൊരു അമേരിക്കന്‍ സുഹൃത്ത് പറഞ്ഞു

    ReplyDelete

  4. അതൊരു നല്ല എഴുത്ത്...
    ഫേസ് ബുകിനെ കെട്ടിയവനെ വിട !!!!


    ഇതും നല്ല സന്ദേശം ...

    ReplyDelete
  5. അതെ ഓരൊ മുഖപുസ്തക ആഡിക്റ്റിനും
    വീട്ടുകാരേക്കാളേറെ പ്രണയം കമ്പ്യൂട്ടറിനോട് തന്നെ..

    ReplyDelete
  6. സത്യസന്ധം .... പ്രവാസിയായതിനാല്‍ അറിയുന്നില്ല ! :)

    ReplyDelete