5.4.13

മോണോ ആക്ട്‌


ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ്. ചെറുതായി മോണോ ആക്ടൊക്കെ  ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍ കലോത്സവത്തില്‍ ഒരു കൈനോക്കാമെന്നു കരുതി പരിപാടിക്കു പേരും കൊടുത്തു. ശ്രീകുമാരന്‍ മാസ്റ്റര്‍, രതി ടീച്ചര്‍ എന്നിവരുടെ പ്രോത്സാഹനമായപ്പോള്‍ ഒരു ധൈര്യമൊക്കെ വന്നു. എന്തൊക്കെയോ തട്ടിക്കൂട്ടി ഞാനും ചിലതൊക്കെ പഠിച്ചു തയ്യാറായി.

കലോത്സവദിനം.
വിവിധ പരിപാടികള്‍ അരങ്ങുതകര്‍ത്തുകൊണ്ടിരുന്നു...

'അടുത്തതായി മോണോ ആക്ട്. ജഡ്ജസ് പ്ലീസ് നോട്ട്... ചെസ്റ്റ് നമ്പര്‍ 37,  45, 69...... '
മോഹനന്‍ മാഷിന്റെ അനൗണ്‍സ് കേട്ടപ്പോള്‍ നെഞ്ചിടിപ്പു വര്‍ധിച്ചു.
ചെസ്റ്റ് നമ്പര്‍ 45 ആയ എലുമ്പന്‍ ചെറുക്കനെയും അതായത് എന്നേയും
മത്സരാര്‍ത്ഥികളിരിക്കുന്ന ബെഞ്ചിലേക്ക് ഹമീദ് മാസ്റ്റര്‍ ആനയിച്ചു.

'ആദ്യമായി ചെസ്റ്റ് നമ്പര്‍ 37 '
ഇതു കേട്ടപ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റു.
വിറക്കുന്ന പാദങ്ങളുമായി അവള്‍ വേദിയിലേക്കു കയറി. അധികം ഉയരമൊന്നുമില്ലാത്ത
കറുത്ത് തടിച്ചൊരു കുട്ടി. മഞ്ഞപ്പട്ടു പാവാടയണിഞ്ഞ് ഇരുവശത്തേക്കും മുടി പിന്നിയിട്ട്
അവള്‍ മൈക്കിനു മുമ്പിലെത്തി. അപ്പോഴും അവളുടെ വിറ മാറിയിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍
തന്നെ മനസ്സിലാകും.   പേടിച്ച് വിറച്ചുകൊണ്ട് സദസ്സിലേക്കും താഴേക്കും പിന്നെ വശങ്ങളിലേക്കുമൊക്കെ അവള്‍ നോക്കിക്കൊണ്ടിരുന്നു....
അവള്‍ക്കൊന്നും പറയാന്‍ കിട്ടുന്നില്ല.
കാണികളുടെ മുഖത്ത് അയ്യോ പാവം എന്ന ഭാവം!
അധ്യാപകരുടെയൊക്കെ കണ്ണുകളില്‍ സഹതാപമുണ്ടോ....!
ഏതോ ഒരുത്തന്‍ എവിടെ നിന്നോ കൂവിയെന്നും തോന്നുന്നു...!
ഇതൊക്കെ കണ്ടുനിന്ന അന്നത്തെ എനിക്ക് ഇത്തിരി ആവേശവും അല്‍പം സന്തോഷവുമൊക്കെയാണുണ്ടായതെന്ന് പറഞ്ഞാല്‍ പോരേ!
രക്ഷപ്പെട്ടു. എല്ലാവരും ഇങ്ങനെയൊക്കെ തട്ടിമുട്ടിയാല്‍ ഒരു സമ്മാനം
ഞമ്മക്കൊപ്പിക്കാമല്ലോ...! :)

മൈക്കിലൂടെ അവളുടെ ശബ്ദം വിറച്ചുകൊണ്ട് വന്നു...
'പ്രിയ....പ്പെട്ട..... സദസ്യരേ....!'
എനിക്കപ്പോഴും ചിരി വന്നു....!
ഞാനൊരു സമ്മാനമൊക്കൊ സ്വപ്‌നം കണ്ടങ്ങനെ നിന്നു..!

പക്ഷേ,
മൈക്കിലൂടെ പിന്നെ കേട്ടതെല്ലാം എന്റെ സകല പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു. എന്റെയെന്നല്ല, എല്ലാ കാണികളുടെയും ശ്രോതാക്കളുടെയും പ്രതീക്ഷ അപ്പാടെ തെറ്റി..!
അവളൊരു പുലിയായി..! പുലിയല്ല ചീറ്റപ്പുലി...!
'പ്രിയപ്പെട്ട സദസ്യരേ.... നിങ്ങളിപ്പോള്‍ കണ്ടത് ആദ്യമായി സ്‌റ്റേജില്‍ കയറിയ,
സഭാകമ്പമുള്ള ഒരു മത്സരാര്‍ത്ഥിയുടെ അവസ്ഥയാണ്.......'
സദസ്സിലാകെ കരഘോഷം! പിന്നെ അവളവിടെ അവതരിപ്പിച്ച ഐറ്റംസ് എങ്ങനെ വര്‍ണിക്കണമെന്നറിയില്ല. അത്രക്കും മനോഹരമായ പെര്‍ഫോമന്‍സ്. അവതരിപ്പിച്ചു തീര്‍ന്നപ്പോള്‍ ഒരു മഴപെയ്‌തൊഴിഞ്ഞ പ്രതീതി..! അപ്പോഴും കരഘോഷം
മുഴങ്ങിക്കൊണ്ടിരുന്നു.... പിന്നെ ഞാനും എന്തൊക്കെയോ അവതരിപ്പിച്ചു. പലരും പലതും അവതരിപ്പിച്ചു. അതൊക്കെ ഫസ്റ്റ് ഇംപ്രഷനെന്ന ബെസ്റ്റ് ഇംപ്രഷനിടയില്‍ മുങ്ങിപ്പോയെന്ന് ചുരുക്കം. ഒടുവില്‍ ഫസ്റ്റ് പ്രൈസുമായി അവള്‍, ഗീത വേദി കൈയടക്കി. ഞാനടക്കമുള്ള
മോണോ ആക്ടന്മാരൊക്കെ അങ്ങനെ നോക്കിനിന്നു. പിന്നെ കൂട്ടത്തില്‍ ചേര്‍ന്ന് കൈയടിച്ചു.

26 comments:

  1. ഞാനും ആദ്യമായി സ്റ്റേജില്‍ കയറിയത് ഇപ്പോഴും ഓര്‍ക്കുന്നു...

    എല്‍.കെ.ജിയില്‍ പഠിക്കുമ്പോ....

    സംഭവം നാടകം....

    ഒരു അച്ചായന്‍ കഥാപാത്രം...

    കൈലി മുണ്ട് നാലായോ ആറായോ മടക്കി ഉടുപ്പിച്ചു വിട്ടിട്ടുണ്ട്...അമ്മയും ടീച്ചര്‍മാരും ചേര്‍ന്ന്.....

    അങ്ങനെ സ്റ്റേജില്‍ കയറി....

    ആദ്യ ഡയലോഗ് ഇതായിരുന്നു....

    "ചേട്ടാ....ഈ കൂത്താട്ടുകുളതെക്കുള്ള വഴി ഏതാ?"..

    എതിര്‍ നടന്‍ ഉത്തരം പറയുന്നതിന് മുന്‍പേ....

    ഞാന്‍ എന്ന അച്ചായന്റെ ഉടുമുണ്ട് ...വളരെ മൃഗീയമായി പറിഞ്ഞു സ്റ്റേജില്‍ വീണു.... ( )

    അപ്പോള്‍ മുഴങ്ങിയ കരഘോഷം....കൂവല്‍

    (യു.കെ.ജി യിലെ തെണ്ടി ചേട്ടന്മാര്‍ ആയിരുന്നു മുന്‍പില്‍...അസൂയാലുക്കള്‍))

    എന്റെ സാറേ....പിന്നൊന്നും എനിക്കോര്‍മ്മയില്ല....

    എല്‍.കെ.ജിയില്‍ ആയതു കൊണ്ടും....വസ്ത്രം നമുക്ക് അപ്പോള്‍ ഒരു അവശ്യ വസ്തു അല്ലാത്തത് കൊണ്ടും...എന്നിലെ കലാകാരനെ കൂവി തോല്‍പ്പിക്കാന്‍ കാണികള്‍ക്കായില്ല....

    ഇല്ലെങ്കില്‍....ഹോ....ഹമ്മേ...ഓര്‍ക്കാന്‍ കൂടി വയ്യ....

    ReplyDelete
    Replies
    1. ഹഹഹ.. ലിബീ...
      'വസ്ത്രം അവശ്യ വസ്തുവല്ലാത്തതു കൊണ്ടും... '
      ഹഹഹഹഹഹഹഹഹ

      Delete
  2. ആദ്യമായി ഫസ്റ്റ് പ്രൈസ് നേടിയ
    ഗീത-യ്ക്ക് അഭിനന്ദനങ്ങള്‍...

    പിന്നെ, ഗീതയ്ക്ക് കൈയടിച്ച ബാക്കിയുള്ള
    മോണോആക്ടന്‍മാര്‍ക്കും,
    കൂട്ടത്തില്‍ റിയാസ്-ടി-അലിയ്ക്കും.... :)

    ആശംസകള്‍

    ReplyDelete
    Replies
    1. ഹഹഹ..
      താങ്ക്യൂ..താങ്ക്യൂ..

      Delete
  3. ഹഹ
    അപ്പോ അത് ഗീതേടെ ഒരു നമ്പറായിരുന്നു അല്ലേ?

    (നുമ്മളാദ്യം കേറീരുന്നെങ്കില്‍ ഫസ്റ്റ് നുമ്മക്ക് തന്നെ കിട്ട്യേനും കേട്ടാ...!!)

    ഇത്തരം അവസരങ്ങളില്‍ ഇങ്ങനെ ആത്മഗതം ചെയ്താണ് സമാധാനിയ്ക്കേണ്ടത്

    ReplyDelete
    Replies
    1. ഉം... അതുശരിയാണ് അജിത്തേട്ടാ.. :)

      Delete
  4. ഞാൻ പറയാൻ വിജാരിച്ച കാര്യം അജിത്ത് ചേട്ടൻ പറഞ്ഞു
    ന്നാലും നമ്മ പങ്കെടുത്തല്ലോ ?

    ReplyDelete
  5. രണ്ടാമത് സ്റ്റേജിൽ കയറുന്ന കുട്ടിയുടെ ആദ്യാനുഭവം കാണിച്ചൂടാരുന്നോടോ താടീ...

    ReplyDelete
    Replies
    1. അയ്യോ.. അത് ശര്യാട്ടോ.... ഹൊ.. മറന്നുപോയി ഗ്ലാമര്‍താരമേ... :p

      Delete
  6. കഥ നന്നായിട്ടുണ്ട്.ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നത് മോണോ ആക്ട്‌ അവതരിപ്പികാനാണ് .ഞാന്‍ എഴുതി തയ്യാറാക്കിയ കഥയുമായിട്ടാണ് ,പക്ഷേ മുഴുവനായും അവതരിപ്പിക്കാന്‍ പറ്റാതെ സ്റ്റേജില്‍ നിന്നും ഇറങ്ങി പോരുകയാണ് ഉണ്ടായത് ,മാഷിന്‍റെ വഴാക്കും കൂടി കിട്ടി.ഈ കഥ വായിച്ചപ്പോള്‍ ആ കഥ ഓര്‍മ്മ വന്നു.അതിനു ശേഷം പലപ്പോഴായിട്ട് സ്റ്റേജില്‍ കയറി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍ റിയാസ്ക്ക.

    ReplyDelete
  7. നിങ്ങളുടെ മോണോ ആക്ട് പ്രതീക്ഷിച്ചു അത് നടന്നില്ല സമ്മാനം ഗീത കൊണ്ട് പോയത് പോലെ ആദ്യം കമന്റിയ ചേട്ടന്‍ മൊത്തം പോസ്റ്റും കൊണ്ട് പോയ പോലെ...സംഭവം ഉശാരായി

    ReplyDelete
  8. ആഹാ....ഗീതയോട് കളിച്ചാല്‍ അങ്ങനെയിരിക്കും...അമ്പടാ...!

    ReplyDelete
  9. ഗീത വീണത് വിദ്യയാക്കിയതാണോ? എന്തായാലും ഇത്തരം ചില അനുഭവങ്ങളും പാളിച്ചകളും ഒക്കെയാണ് നമുക്ക് പിന്നീടുള്ള ജീവിതത്തില്‍ കൂടുതല്‍ ഓര്‍മയുണ്ടാവുക, അല്ലെ?

    കുട്ടികള്‍ തങ്ങളുടെ ഊഴവും കാത്ത് സംഭ്രമത്തോടെ നില്‍ക്കുന്ന കാഴ്ച്ച ഇന്നും എല്ലാ സ്കൂള്‍ കലോല്‍സവങ്ങളിലെയും സ്ഥിരം കാഴ്ച്ചയാണല്ലോ, അല്ലെ?

    ReplyDelete
    Replies
    1. അതേ, കുറേ ഓര്‍മപ്പെടുത്തലുകള്‍ നമ്മെ മറക്കാനാവാതെ പിന്തുടരുന്നുണ്ടാവും...! :)

      Delete
  10. ഈ നമ്പർ ജീവിതകാലം മുഴുവൻ വേണ്ടി വരും :)

    ReplyDelete
  11. മ്മക്കിത് വരെ സ്റ്റേജില്‍ കേറേണ്ടി വന്നിട്ടില്ല.പക്ഷെ ആദ്യായിട്ട് കയറിയവരൊക്കെ ഇത് തന്നെയാണല്ലോ പറയണേ..

    ReplyDelete
    Replies
    1. ഒന്നു കയറി നോക്കണം... അവസരം കിട്ടുന്നതൊന്നും പാഴാക്കല്ലേ കാത്തീ... :)

      Delete
  12. കൈയ്യടിക്കാതെ എന്തു ചെയ്യും......

    ReplyDelete
  13. സ്റ്റേജ് എനിക്കെന്നും പേടിയാണ് ...നല്ല രസം കയറിയവരുടെ അനുഭവം

    ReplyDelete