പൊന്നു മക്കളേ,
വെള്ളക്കെട്ടിലേക്ക് വീണ്
മരണത്തോടു മല്ലടിക്കുമ്പോള്‍
ഉപ്പാ എന്ന് വിളിച്ചില്ലേ നിങ്ങള്‍..?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫിദ മോളേ,
വൈകിയുണരുന്ന
ഉപ്പയുടെ കവിളില്‍ തട്ടി
ഉണര്‍ത്തിയിരുന്ന നിന്റെ
കുഞ്ഞിക്കൈകള്‍ നീട്ടി നീ
സഹായമഭ്യര്ത്ഥിച്ചിരുന്നില്ലേ...?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫൈഹക്കൂട്ടീ,
ക്രൂരതയെന്തെന്നറിയാത്ത
രണ്ടു വയസ്സുകാരിയായ
നിന്റെ കുസൃതി നിറഞ്ഞ
കുഞ്ഞു കണ്ണുകളില്‍
ഭയം വന്ന് മൂടിയപ്പോള്‍
നീ 'ബ്ബാ ..ബ്ബാ' എന്ന്
നിലവിളിച്ചില്ലേ...?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
പൊന്നു പെങ്ങളേ,
ഫൈഹ മോളെ പ്രസവിച്ച
നാളുകള്‍ നീ ഓര്‍ക്കുന്നില്ലേ...?
പേറ്റുനോവ് മാറും മുമ്പേ
പ്രസവക്കിടക്കയില്‍ വെച്ച്
നിന്റെ പ്രിയതമന് തല്ലിയത്...
അവശയായ നിന്റെ വായില്‍
നുരയും പതയും വന്നത്...
നിന്റെ വീട്ടുകാര്‍ വന്നത്...
അവരോട് നീ കളവുപറഞ്ഞത്..
പ്രിയതമനെ രക്ഷിച്ചത്....!
പെങ്ങളേ, സ്വാബിറാ...
നിന്റെ പേരിന്റെ അര്‍ത്ഥം
ക്ഷമിക്കുന്നവളെന്നാണ്..
നീ ക്ഷമിച്ചു ക്ഷമിച്ച്
ഇങ്ങനെയായല്ലോ..!
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
നനഞ്ഞ രാത്രികളില്‍
മഴപെയ്യുന്ന രാവുകളില്‍
നീ സ്നേഹം പകര്‍ന്നത്..
ഇടിനാദം കേള്‍ക്കുമ്പോള്‍
കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച്
നല്ലപാതിയുടെ ചാരെ
അഭയം പ്രാപിച്ചത്....!
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫിദക്കുട്ടീ,
പാറപ്പുറത്തെപ്പറമ്പ്
എല്‍.പി സ്കൂളിന്റെ
ചുമരുകളും നീയിരുന്ന
ചുവന്ന കുഞ്ഞിക്കസേരയും
കഴിഞ്ഞ തിങ്കളാഴ്ച
പൊട്ടിക്കരഞ്ഞിട്ടുണ്ടാവും,
നിന്റെ പ്രിയപ്പെട്ട
ടീച്ചര്‍ കരഞ്ഞപ്പോള്‍...!
പിടിച്ചു നില്ക്കാനാവുന്നില്ല
കരുത്തൊട്ടുമില്ല, ഞങ്ങള്‍ക്കും
കണ്ണുകള്‍ നിറയുന്നുണ്ട്,
മനസ്സകം വിങ്ങുന്നുണ്ട്
കണ്ഠം ഇടറുന്നുണ്ട്
ഇതു കുത്തിക്കുറിക്കുമ്പോഴും!
അകലെയിരുന്നു കൊണ്ട്
ഞാനെന്റെ മക്കള്‍ക്കൊന്ന്
ഫോണ്‍ ചെയ്യട്ടെയിനി,
അല്ലെങ്കിലിന്നുറങ്ങില്ല ഞാന്‍ !
<<<<<<<<FB>>>>>>>
പിടിച്ചു നില്ക്കാനാവുന്നില്ല
ReplyDeleteകരുത്തൊട്ടുമില്ല, ഞങ്ങള്‍ക്കും
കണ്ണുകള്‍ നിറയുന്നുണ്ട്,
മനസ്സകം വിങ്ങുന്നുണ്ട്
കണ്ഠം ഇടറുന്നുണ്ട് gr Riyas bhi grt-അള്ളഹു ഇവർക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
Aameen
DeleteThanks Dear Shamsudheen Thoppil...
വായിക്കാന്‍ വയ്യ റിയാസ്. അത്രയേറെ നോവുന്നു . കുഞ്ഞുങ്ങളോട് സ്വന്തം പിതാക്കന്മാര് ചെയ്ത കൊടും പാതകങ്ങളുടെ വാര്‍ത്തകള്‍ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു .....
ReplyDeleteമാഷേ, എഴുതിത്തീര്ന്നപ്പോഴും കണ്ണു നനയുന്നുണ്ടായിരുന്നു എന്നതു ശരിയാണ്...! ഇങ്ങനെ മനം നൊന്ത് ഇതുവരെയൊരു കവിതയും എഴുതിയിട്ടില്ല....
DeletePradeep Kumar jee ..സ്നേഹം...
കണ്ണുനിറയുന്നുണ്ട് ..കരളു പിടക്കുന്നുണ്ട്.. മക്കളേ.. എങ്കിലും ആ നരാധമന്റെ കൈകളിൽ നിന്ന് രക്ഷപ്പെട്ടല്ലോ നിങ്ങളെന്നോർക്കുമ്പോൾ അല്പം ആശ്വാസം. നന്നായി ഭായി എല്ലാവരുടെയും മനസു തന്നെ താങ്കൾ പകർത്തിയത്
ReplyDeleteനന്ദി ബഷീര്‍ ജീ, ഇവിടെ വന്നതിനും രണ്ടു വാക്ക് കുറിച്ചതിനും...
Deleteഇതെല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം ശിക്ഷ(സുഖവാസം)യും കഴിഞ്ഞ് അയാള്‍ പുറത്തിറങ്ങി കയ്യും വീശി നടക്കും. അത് കാണുമ്പോഴാ ആയുധമെടുക്കാന്‍ തോന്നുന്നത്. നമ്മുടെ ഒരു നിയമവ്യവസ്ഥിതി!!
ReplyDeleteപ്രതികരിക്കാന്‍ ആളു കൂടുമ്പോള്‍ അതും മനുഷ്യാവകാശത്തിന്റെ പരിധിയില്പ്പെട്ടെന്നു പറഞ്ഞ് വാളെടുക്കാനും ആളു കൂടും അജിത്ജീ...
Deleteമാതൃകാപരമായ ശിക്ഷ കിട്ടാത്തിടത്തോളം കാലം ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ക്രൂരത ഉടല് രൂപം പൂണ്ടു വന്നവന്റെ പേര്...മുഹമ്മദ് ഷരീഫ്. പിശാചിനെ ചങ്ങലക്കിടുന്ന പുണ്യമാസത്തില്‍ പിശാചിനെ പോലും നാണിപ്പിച്ചു കൊണ്ട് .ഇത്ര ക്രൂരനാവാന്‍ കഴിയുമോ മനുഷ്യന്
ReplyDeleteകഷ്ടമെന്നല്ലാതെ എന്തു പറയാന്‍ നജുക്കാ...! :(
Deleteennittum......ennittum....aasamsakal.
ReplyDeleteente riyase....allenkil thanne njan nirakannukalumaayi ottaykkirikkukayaayirunnu (de...ippozha ente nenchil ninnum sarang moneyum eduth makanum bhaaryayum avadhi kazhinju thirichu poyath....)appozheykkum enne kooduthal karayippikkan ninte oru varav....
nannayi ezhuthiyittund.ennaalum oru editinginte kurav anubhavappedunnund ketto.
നന്ദി ജന്മസുകൃതം...
Deleteനെഞ്ചില്‍ തീകോരിയിട്ട കവിത ...ഈ മാലാഖകുഞ്ഞുങ്ങളോടും പാവം പെണ്ണിനോടും ഈ ക്രൂരത ചെയ്യാന്‍ എങ്ങിനെ ഇയാള്‍ക്ക് തോന്നി ?
ReplyDeleteഇതിനെ ക്രൂരതയെന്നു വിളിച്ചാല്‍ ക്രൂരതപോലും നാണിച്ചു തലതാഴ്ത്തും- അല്ലേ...?
Deleteനന്ദി മിനി ജീ...
Touching..!! :(
ReplyDeleteSangi... :(
Deleteതാങ്കള്‍ നന്നായി എഴുതി ഭായി ;കാരണം താങ്കള്‍ നല്ലൊരു ബാപ്പയാണ്...ജനിപ്പിച്ചതുകൊണ്ട് മാത്രം ഒരാള്‍ ബാപ്പ ആകില്ല എന്നും താങ്കള്‍ പറയാതെ പറഞ്ഞു...ഇതാണ് പ്രതികരണം..സല്യുട്ട്.
ReplyDeleteഹൃദയപൂര്‍വം നന്ദി ... തുളസി
Deleteപണവും,സ്വന്തം സുഖസൌകര്യങ്ങളും ലക്ഷ്യമാക്കിമാത്രം ചെയ്തുകൂട്ടുന്ന കൊടുംപാതകങ്ങള്‍......
ReplyDeleteഹോ....ഹൃദയത്തെ പൊള്ളിക്കുന്ന വരികള്‍
അഭിപ്രായത്തിനും വായനക്കും നന്ദി.. CV THANKAPPAN JEE
Deleteസമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ്
ReplyDeleteഈ കവിതയും, അതിലെ വരികളും.
ഒരച്ഛനും ഇങ്ങനെ ആകാന്‍ കഴിയില്ല.
"എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!"
ഹൃദയത്തെ ചുട്ടുപൊള്ളിക്കുന്ന വരികള്‍.
വായനക്കും അഭിപ്രായത്തിനും നന്ദി 'ധ്വനി...'
Deleteപിഞ്ചുകുട്ടികളോട് ഇത്രയും ക്രൂരതകാണിക്കുന്നവർ പിന്നീട് പുറംലോകം കാണരുത്. ജീവിതാവസാനം വരെ നീളുന്ന ഏകാന്തതടവിന് അവരെ ശിക്ഷിക്കണം. സ്വന്തം ഭാര്യയേയും മക്കളേയും പണത്തിനും മറ്റൊരു വിവാഹജീവിതത്തിനും വേണ്ടി കൊന്നവർക്ക് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ ശിക്ഷ അതാണ്.
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി Manikandan OV :)
DeleteRiyas, Great work, nannayittundu...let these words may change the mind set of such people...
ReplyDeleteDear gr8
ReplyDeleteNothing to say !!
ReplyDelete:D
Really Touching..
ReplyDeleteവേദനിപ്പിക്കുന്ന വരികള്‍..
ഇനിയാര്‍ക്കും ഇതുപോലെ ഒരു ദുരന്തം ഉണ്ടാവാതെ ഇരിക്കട്ടെ
ആശംസകള്‍