19.6.13

മമ്മദിന്റെ വിധി



"വായന, എന്നും വൈജ്ഞാനിക വിഹായസ്സിലേക്ക് മനുഷ്യനെ കൈപിടിച്ചാനയിക്കുകയാണ് ചെയ്തത്. പുസ്തകങ്ങള്‍ കാഴ്ച്ചവസ്തുക്കളാകുന്ന പരിസരത്ത് നിന്നാണ് സാങ്കേതികതയുടെ നെഞ്ചില്‍ കയറി നിന്ന് ഇതു പറയുന്നതെന്ന ബോധ്യമുണ്ടായിരിക്കെ, വായിക്കുന്നവന്‍ എന്നും വായിച്ചുകൊണ്ടേയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കാനാവില്ല. വായന മരിക്കുന്നു എന്നത് വൃഥാ വിലാപം മാത്രമാണെന്നാണ് ഇ-ലോകത്തു ജീവിക്കുന്നവരില്‍ നിന്നുള്ള കേട്ടറിവും കണ്ടറിവും തൊട്ടറിവും.

ഇങ്ങനെയൊക്കെയാണെങ്കിലും എന്തു വായിക്കുന്നുവെന്നതിന് ഏറെ പ്രസക്തിയുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെന്നവകാശപ്പെടുന്നവര്‍ പോലും തങ്ങളുടെ മുഖ്യപേജുകള്‍ വിനിയോഗിക്കുന്നത് പരദൂഷണങ്ങള്‍ക്കും കഴമ്പില്ലാത്ത വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഹിഡന്‍ കഥകളുടെ നിറം പിടിപ്പിച്ച നീലക്കഥകള്‍ക്കുമാണെന്നതാണ് ഖേദകരം. ഒന്നിനെ ഇമ്മ്ണി ബല്യ ഒന്നാക്കുന്ന മാധ്യമസംസ്‌കാരം, വാര്‍ത്തകള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത താല്‍പര്യം, വാര്‍ത്തകളിലൂടെ 'വ്യക്തി'യാവാനുള്ള വ്യഗ്രത തുടങ്ങിയവ വായനയുടെ വെളിച്ചം കെടുത്തുന്നു.

ജാതി, മതം, സമുദായം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍വിതചര്‍വണമാക്കുമ്പോള്‍ പരിഹാസത്തിന്റേയും വ്യക്തിഹത്യയുടേയും പരാമര്‍ശങ്ങള്‍ കടന്നു കൂടി വാര്‍ത്തകളും ലേഖനങ്ങളും ചിലര്‍ക്കു ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഉപാധിയും തങ്ങള്‍ക്കു കൊട്ടിപ്പാടാനുള്ള ചെണ്ടയും മാത്രമാവുന്നുവെന്നത് ഖേദകരമാണ്‌. "

"മമ്മദേ, താനെന്തെടോ ഒന്നും മിണ്ടാത്തത്..?"

"ഏയ് ഞമ്മക്ക് മന്‍സിലായില്ലാ, ങ്ങള്‌തെന്തൊക്ക്യാ പറീണെ... ങ്ങളെ സാഹിത്യൊന്നും മ്മക്ക് പുടില്ല. ഇഞ്ഞ്യൊന്നു ശ്വാസം ബിടീന്നു ...  ഹല്ല പിന്നെ..!"

"മമ്മദേ, അവരെ പറഞ്ഞിട്ടും കാര്യമില്ല. വായനക്കാരന്റെ  വികാര വിചാരങ്ങളുടെ പക്ഷത്തു നിന്നു എഴുതിയാലല്ലേ സര്‍ക്കുലേഷന്‍ കൂട്ടാനൊക്കൂ. അല്ലെങ്കില്‍ മണിച്ചിത്രത്താഴിട്ട് ആപ്പീസ് പൂട്ടേണ്ടിവരുമെന്ന് അറിയാത്തവരല്ലല്ലോ മാധ്യമ മുതലാളികള്‍. അല്ലേ...?"

"ആ .. നിക്കറീലാ. ഒക്കെ ങ്ങളെന്നെ പറയിം..!"

"വിവാദങ്ങള്‍ക്കു പിന്നാലെയാണ് മലയാളി. അന്യന്റെ രഹസ്യങ്ങളിലേക്ക് ചൂഴ്ന്നുനോക്കുന്ന ഹിഡന്‍ ക്യാമറയായി അവന്റെ കണ്ണും, ഭാവനകള്‍ക്കു മസാല പുരട്ടി ആത്മരതിയുടെ കാണാപ്പുറങ്ങളിലേക്ക് അവന്റെ മനസ്സും കടിഞ്ഞാണ്‍ പൊട്ടിയ അശ്വംകണക്കെ സഞ്ചരിക്കുകയാണ്. അങ്ങനെ ദൈനംദിനം മലയാളിയുടെ അത്യുത്തമ സംസ്‌കാരത്തിന്റെ ഗ്രാഫ് ബുര്‍ജ് ഖലീഫയേക്കാളുയര്‍ന്ന് വിജ്രുംഭിച്ച് നില്‍ക്കുകയല്ലേ...! അപ്പോള്‍ നല്ല വായനയ്ക്ക് എന്തു സ്ഥാനം മമ്മദേ...?"

"ദെന്ത് സ്താനം ? ദെന്ത് സാദനം...!! ദോക്കിം, ഞമ്മക്ക് പണീണ്ട്... ഇങ്ങളെ ബയള് കേക്കാന്‍ നിന്നാല് കുട്ട്യേളെ ചങ്കില് മാറാല കെട്ടും....ങ്ങക്ക് ബേറെ പണ്യൊന്നൂല്ലാന്ന് കെര്തീട്ട്.. ദ്ധ് നല്ല പുകില്..!"

"നീയെന്തൊരു മനുഷ്യനാടാ.. ഇവിടെ നില്‍ക്ക്.. ഇതുകൂടി കേള്‍ക്ക്..."

"ന്നാ ബേഗം പറഞ്ഞ് തൊലക്കീന്നു...!"

"ഊതിവീര്‍പ്പിക്കുന്ന അരമന രഹസ്യങ്ങളുടെയും ഗോസിപ്പുകളുടെയും വളരെ സാഹസപ്പെട്ടു കണ്ടെത്തിയ എക്‌സ്‌ക്ലൂസീവുകളുടെയും കഥകളും കെട്ടുകഥകളും ഭാവനയാല്‍ നിര്‍മിച്ച ഉണ്ടാക്കലുകളും കൂട്ടിക്കലര്‍ത്തി ഉലക്ക നീല മഷിയില്‍മുക്കിയെഴുതുന്ന അധമ സംസ്‌കാരം അച്ചടി മാധ്യമങ്ങളെ ഒരു ഭാഗത്ത് കാര്‍ന്നുതിന്നുമ്പോള്‍ മറുഭാഗത്ത് നിലനില്‍പിനുള്ള പുത്തന്‍ കച്ചിത്തുരുമ്പായി മലയാളിക്കൊരു ഹൗസും നല്‍കി ചാനല്‍ വിപ്ലവം പത്തരമാറ്റോടെ ചെളി വാരിവിതറുന്നു. ഇതു രണ്ടുമല്ലാതെ ദാ ഇതു കണ്ടോ, ഈ ലാപ്‌ടോപിലൂടെ കാണുന്ന മറ്റൊരു ലോകമുണ്ട്. വിശാ.....ലമായ ലോകം... !"

"ബിസാലക്കെന്തിനാ കാക്കേയ് ഇമ്മാതിരി ബല്യേ തൊള്ള പൊളിക്കണത്. അത്രക്ക് ബിസാലാ..?"

"അതേ മമ്മദേ, അനന്ത വിശാലം..! ഇതാണ് എന്റെ ലോകം, എന്റെ അയ്യായിരം കൂട്ടുകാരുടെ ലോകം, പതിനായിരം ഫോളോവേഴ്‌സിന്റെ ലോകം, അവരുടെ പരശ്ശതം തോഴന്മാരുടെയും തോഴിമാരുടെയും വിശാ...... ല ലോകം....! ഇവിടെയുമുണ്ട് അടിയും ഇടിയും തെറിയും വാഗ്വാദങ്ങളും രക്തച്ചൊരിച്ചിലും തട്ടിപ്പും വെട്ടിപ്പും അനാശാസ്യവും അശ്ലീലവും...!"

"ഇതിന്റുള്ളിലോ...! ന്റുമ്മോ....! ഹലാക്കിന്റെ ഔലും കഞ്ഞ്യാണില്ലേ...!!!"

"ബൂലോകമാണീ കാണുന്നത്...."

"ഉം...  പഞ്ചായത്ത് പെസിഡണ്ട് കുട്ടിക്ക പറഞ്ഞ് കേട്ടീന്...! ബൂലോകത്തിന്റെ നാടീമുടുപ്പ് കമ്പൂട്ടറാണ്ന്ന്...."

"അതേ, ഭൂലോകത്തിന്റെ സ്പന്ദനമിപ്പോള്‍ കണക്കിലല്ല മമ്മദേ..! അതൊക്കെ സ്ഫടികം യുഗത്തില്‍. ഇപ്പോഴിതാ,  ഇതിലാണത്...! അതിലൊരു പൊട്ടിന്റെ പൊട്ടാണീ കാണുന്നത്...."

"ന്താദ്! മഞ്ഞ ഭൂമ്യോ...? ന്താ ആ പെണ്ണ്ങ്ങളൊക്കെ തുണില്ലാതെ നിക്ക്‌ണേ.. അജ്ജ്യേ.. മോസം മോസം...!"

"ഹാ.. ഇതാണ് ബൂലോകത്തിലെ ബ്ലൂലോകം മമ്മദേ...!"

"എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനും ബ്ലോഗര്‍മാരെ ഉദ്ധരിക്കുവാനും വായനക്കാരെ  ഉദ്ധരിപ്പിക്കുവാനുമുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തവരാണിവര്‍..."

"ഒഹ്, ന്റെ പടച്ചോനേ...!"

"അങ്ങനെ ഇവരും ഇവരെപ്പോലുള്ള അനേകം പേരും ഇ-ലോകത്ത് ഇങ്ങനെയൊരു സംസ്‌കാരവും വളര്‍ത്തുന്നു. ചുരുക്കത്തില്‍, വായനയ്‌ക്കൊപ്പം വിജ്ഞാനവും വിനോദവും എല്ലാം എന്റെ ലോകത്ത് എനിക്ക് ആവോളം ലഭ്യം. ഞാന്‍ സന്തുഷ്ടന്‍ ! എന്നെപ്പോലെ കോടിക്കണക്കിനാളുകള്‍ സന്തുഷ്ടര്‍! നാടകമേ ഉലകം!"

"മെന്‍സിലായീലാ..."

"മനസ്സിലാകാനൊന്നുമില്ല. എനിക്ക് ലേശം പണിയുണ്ട് മമ്മദേ..."

"ഹാ.. അതെന്തു പണിയാ...?"

"അതു നിനക്കു പറഞ്ഞാ മനസ്സിലാകൂലാ...."

"ധൊക്കെ പ്പോ മന്‍സിലായിട്ട് കേട്ടതാ... ഞ്ഞി ദ്ധും കൂടിങ്ങ്ട് പറയീന്നു..."

"ഞാനീ പേജിനൊരു ലൈക്കടിക്കട്ടെ. എന്നിട്ട് ആ ഒലക്കമ്മലെ മുഖ്യമന്ത്രിയേയും സോളാര്‍ സരിതയെയും ചേര്‍ത്ത് ഫെയ്‌സ് ബുക്കില്‍ ഒരു നീലപോസ്റ്റിടണം. അത് കഴിഞ്ഞ് ഈ ഐ.ഡി ഒന്നു മാറ്റിയിട്ട് അച്ചുമാമനീം പിണറായീനീം ഒരലക്കലക്കണം. പിന്നെ കുഞ്ഞാലിക്കുട്ടിക്കിതില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു പരിശോധിച്ച് ഐസ്‌ക്രീമും സോളാറും ചേര്‍ത്ത് ഒരു പിടി പിടിക്കണം. മദനിക്കു വേണ്ടി ഒരു പ്രാര്‍ത്ഥനാ പോസ്റ്റിടണം. വേറെ ഐഡിയില്‍ കയറി അതിനൊരു പ്രതിഷേധക്കുറിപ്പും വിയോജനക്കുറിപ്പും എഴുതണം. ഇതൊക്കെ പെട്ടെന്നു തീര്‍ത്തിട്ടു വേണം സൂര്യാ ടിവിയിലുള്ള മലയാളി ഹൗസ് കാണാന്‍ പോകാന്‍ .. ഹയും നീനയുമൊക്കെ എന്തായി എന്തോ...!"

"ങേ...! എന്തൊക്കേപ്പോ ങ്ങള് പറഞ്ഞത്..?"

"അതാ മമ്മദേ പറഞ്ഞത് . നിനക്കത് മനസ്സിലാവില്ലാന്ന്...!"

"അല്ലാ... ഇങ്ങളെന്താ ബുക്ക്‌ കച്ചോടം തൊടങ്ങ്യോ..? കൊറേണ്ടല്ലോ ബുക്ക്വോള്..!"

"ഏയ്.. അതാ നന്ദകുമാറിന്റെ ക്രൈം, പിന്നൊരു ഫയറ്, പേരറിയാത്ത വേറെ അഞ്ചാറെണ്ണം കൂടിയുണ്ട്. അത്രേള്ളൂ...! ഹിഹി..."

"ഞാനീ ബയിക്ക് ബന്നിട്ടൂല്ല....ഇങ്ങള് പൊരേ കേറീട്ടുല്ല... ഇങ്ങളെ കണ്ടീട്ടൂല്ല. ഒന്നും മുണ്ടീട്ടൂല്ല..... കായലരികത്ത് ബലയെറിഞ്ഞപ്പോ  ബള കിലുക്കിയ സുന്തരീ...
പെണ്ണു കെട്ട്ണ കുറിയെടുക്കുമ്പോളൊരു നറുക്കിനു ചേര്‍ക്കണേ....."


16 comments:

  1. പേരറിയാത്ത ബുക്കിന്റെ പേരാണ് മമ്മദേ മുത്തുച്ചിപ്പി...

    "എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനും ബ്ലോഗര്‍മാരെ ഉദ്ധരിക്കുവാനും വായനക്കാരെ ഉദ്ധരിപ്പിക്കുവാനുമുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തവരാണിവര്‍..."

    കി..ക്കിക്കീ....

    ReplyDelete
    Replies
    1. ഹഹഹ.! ആണോ..? നിയ്ക്കറീല, മമ്മദിനും..!
      കി..ക്കിക്കീ.... :)

      Delete
  2. ഹഹഹ
    വല്ലാത്ത ബൂലോകം

    ReplyDelete
    Replies
    1. ബല്ലാത്ത ദുനിയാവില്‍ ബെല്യേരു ബര്‍ത്താനം..! :)

      Delete
  3. അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍
    ഹ്മ്...!!!

    ReplyDelete
  4. അല്ല.....,മമ്മദ് എന്ത് തെറ്റ് ചെയ്തിട്ടാ....ഇങ്ങളാ ബ്ലൂലോകം കാണിച്ചു കൊടുത്തത്.?..

    അതിലും ഭേദം ഒരു എപ്പിസോഡ് കാണിച്ചു കൊടുക്കാരുന്നു...

    മലയാളി ഹൌസിന്റെ.... ;)

    ReplyDelete
  5. ഞാനീ ബയിക്ക് ബന്നിട്ടൂല്ല....ഇങ്ങള് പൊരേ കേറീട്ടുല്ല... ഇങ്ങളെ കണ്ടീട്ടൂല്ല. ഒന്നും മുണ്ടീട്ടൂല്ല..... കായലരികത്ത് ബലയെറിഞ്ഞപ്പോ ബള കിലുക്കിയ സുന്തരീ...
    പെണ്ണു കെട്ട്ണ കുറിയെടുക്കുമ്പോളൊരു നറുക്കിനു ചേര്‍ക്കണേ....."
    ഞമ്മളീം ചേര്‍ക്കണേ.................. :D


    അടിപൊളി
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. ചേര്‍ത്തോളാട്ടോ.... അസ്രു കൊസ്രൂ... :)

      Delete
  6. ഇതിപ്പോ നന്നായീന്ന് പറേണോ , അതോ മമ്മദ്ക്കാനെ പോലെ പകുതീം മനസിലായീലാന്നു പറേണോ !!!! :( .

    ReplyDelete
    Replies
    1. രണ്ടായാലും ഒരു കമെന്റായല്ലോ.. ധതുമതി..! ധേത്? :p

      Delete
  7. ഇതിനിപ്പൊ പേര് ഇല്ലേലും , അതന്നെ വിളിക്കാം

    ReplyDelete
    Replies
    1. ഒരു പേരിലെന്തിരിക്കുന്നു, അല്ലേ....?

      Delete
  8. കറങ്ങിക്കൊണ്ടിരിക്കുന്ന ബൂലോകം!
    ആശംസകള്‍

    ReplyDelete