25.9.14

ആധി സൃഷ്ടിച്ച വ്യഥ

വര്‍ഷങ്ങള്‍ക്കു ശേഷം
തറവാടും തൊടികയും
'സ്ഥാവരജംഗമ'ങ്ങളും
വീതം വയ്ക്കുന്നയന്നാണ്
മക്കള്‍ കയറിവരുന്നത്...!

ഓരോരുത്തരെയായി
ആലിംഗനം ചെയ്യുന്ന
അച്ഛന്റെ മനസ്സിലപ്പോള്‍
ഹര്‍ഷവും മോദവുമല്ലായിരുന്നു,

ആലിംഗനത്തിന്റെ മറവില്‍
ശുഷ്‌കിച്ചു വിറയാര്‍ന്ന
ആ കൈകള്‍ തിരഞ്ഞത്
'ഇവരെവിടെയെങ്കിലും
ഒളിപ്പിച്ചുവച്ചിട്ടുണ്ടോ
മാരകായുധങ്ങളെ'ന്ന
ആധി സൃഷ്ടിച്ച വ്യഥ മാത്രം!
(((((((((( Facebook ))))))))))

4 comments:

 1. വർത്തമാന കാലത്തെ ഭയം !

  ReplyDelete
 2. ചിലര്‍ ചെയ്യും കൊടുംപാതകം
  എല്ലാവരേയും സംശയിക്കാന്‍ ഇടവരുത്തുന്നു!
  ആശംസകള്‍

  ReplyDelete
 3. മറഞ്ഞിരിക്കുന്ന പരമാര്‍ത്ഥം...
  വര്‍ത്തമാന സത്യം...

  ReplyDelete
 4. ആധിയാൽ ഉണ്ടാകുന്ന വ്യഥകൾ ...!

  ReplyDelete