18.11.12

ചിന്താവിഷയം


kevin-carter ടെ പ്രശസ്തവും വളരെയധികം ചര്‍ച്ചാ വിധേയമാവുകയും വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത ചെയ്ത ചിത്രം ആരും മറന്നു കാണില്ല. വിശന്നു വലഞ്ഞു ഒരിറ്റു ദാഹജാലം പോലെ കിട്ടാതെ മരണത്തോട് മല്ലടിച്ച് പച്ചമണ്ണില്‍ ഇഴഞ്ഞു നീങ്ങുന്ന ഇളം ബാല്യത്തെ കൊത്തി വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ .....!


ഫോട്ടോ പ്രസിദ്ധീകൃതമായത്തോടെ വിവാദങ്ങളും കത്തിപ്പടര്‍ന്നു. ഒരു ഫോട്ടോഗ്രാഫറുടെ മനുഷ്യപ്പറ്റില്ലായ്മ
യുടെയും നിര്‍ദ്ദയ സമീപനത്തിന്റെയും കഥകള്‍ നിറം പുരട്ടിയും പൊടിപ്പും തൊങ്ങലും വെച്ചും ജനങ്ങള്‍ അങ്ങാടിപ്പാട്ടാക്കി. ആ വിവാദത്തിനു തിരശീല വീണത്‌ അദ്ദേഹത്തിന്‍റെ ആത്മഹത്യയ്ക്കു ശേഷമാനെന്നാണ് കേള്‍വി. ഒടുവില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡും ടി ചിത്രം തന്നെ വാങ്ങിക്കൂട്ടിയെന്നു പറയുമ്പോള്‍ അതൊരു വിധി വൈപരീത്യമെന്നല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാന്‍ ...!
വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍, അത് ഏതു ലേബലില്‍ പ്രവര്‍ത്തിക്കുന്ന പ്രോഫഷണലിസ്റ്റുകളായാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റാത്തതത്രെ. എതിര്‍ രാഷ്ട്രീയക്കാരന്റെ ചോരക്കു വേണ്ടി കത്തി മൂര്‍ച്ചകൂട്ടുന്ന വര്‍ത്തമാനകാല മലയാളിയുടെ ഇച്ഛകള്‍ ക്രൂരതയുടെ ആലയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ മുഖമൂടികള്‍ ആണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. മനുഷ്യനെ ഇന്ന് നയിക്കുന്നത് കേവലം സ്വാര്‍ത്ഥമായ കുറേ ആഗ്രഹങ്ങളാണ്. അവ പച്ച പിടിപ്പിക്കാന്‍ തന്നാലാവുന്നത് ചെയ്തു തീര്‍ത്ത്‌ തന്റെ "സ്വന്തം" ദിനങ്ങളെ അവന്‍ വര്‍ണ്ണാഭമാക്കുന്നു...!
ന്യൂസ്‌ ഡെസ്കില്‍ അന്യന്റെ മാനം പിച്ചിച്ചീന്തുന്ന ചില മാധ്യമ തമ്പുരാക്കന്മാര്‍ അറിയുന്നില്ല, അത് തന്റെ സഹോദരന്റെ ദയനീയമായ വിലാപത്തിന്റെ ബാക്കിപത്രമാണെന്ന്.
"ചൂടുള്ള" എക്സ്ക്ലൂസീവുകള്‍ക്കു വേണ്ടി നമ്മുടെ വാര്‍ത്താ ലേഖകന്മാര്‍ അങ്ങനെ പായുകയല്ലേ..... എന്നാലല്ലേ തങ്ങളുടെ ചാനലിന്റെ വാട്ടര്‍ മാര്‍ക്ക്‌ ഇട്ടു അതാഘോഷിക്കാന്‍ സാധിക്കൂ..... ! വാഹനാപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ചു മരണത്തോട് മല്ലടിക്കുന്ന യുവാവിനെ ധ്രുതഗതിയില്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നതിന് പകരം ആ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന യുവസമൂഹത്തിന്റെ കാരുണ്യ രഹിത പെരുമാറ്റങ്ങളില്‍ നിന്ന് വേണം തിരുത്ത് ആരംഭിക്കാന്‍ . സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് യുവതലമുറ ഇപ്രകാരം ചെയ്യുന്നതെങ്കില്‍ മറുഭാഗത്ത് മാധ്യമ മുതലാളിമാരുടെ കീശ വീര്‍പ്പിക്കുക വഴി കാശു കൈക്കലാക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അമിതമായ ഉത്സാഹം...! രണ്ടായാലും ഇരകളുടെ വിലാപം  കാണാതെ പോകുന്നവരുടെ  ആക്രോശങ്ങള്‍ തന്നെ ....! എന്താ നാം നന്നാവാത്തെ...?

7 comments:

  1. ഒടുവില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡും ടി ചിത്രം തന്നെ വാങ്ങിക്കൂട്ടിയെന്നു പറയുമ്പോള്‍ അതൊരു വിധി വൈപരീത്യമെന്നല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാന്‍ ...! :)

    ReplyDelete
  2. എന്താ നാം നന്നാവാത്തെ...?

    ReplyDelete
  3. എത്തിക്സ് വേണം എല്ലാവര്‍ക്കും
    മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ വേണം

    ReplyDelete
  4. കീശകള്‍ വീര്‍ത്തു കൊണ്ടിരിക്കുന്നു........

    ReplyDelete
  5. മാദ്ധ്യമ തര്‍മ്മക്കാര്‍ ....

    ReplyDelete
  6. അപകടസ്ഥലങ്ങളിൽ ഇന്ന് ചെറുപ്പക്കാരെത്തുന്നത് മൊബൈലിൽ ഫോട്ടോ പിടിക്കാനാണ്. അത് ഫെയ്സ് ബൂക്കിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും ഷെയർ ചെയ്യാനാണ്.അപകടത്തിൽ‌പ്പെട്ട മനുഷ്യർക്ക് പിന്നെ എന്തുസംഭവിച്ചു എന്നത് അവർക്ക് വിഷയമേ അല്ല. ഒക്കെ ഇന്ന് ആ‍ഘോഷങ്ങളാണ്. അത് അപകടമോ മരണമോ ആയാലും.പുതുതലമുറയുടെ അഭിരുചികളും കാഴ്ചപ്പാടുകളും ഉൽക്കണ്ഠാജനകമാണ്.

    ReplyDelete