അമ്മ
സര്‍വ്വ
വിജ്ഞാനപീഠമേറിയ ശ്രീ ശങ്കരനോട് മരണാസന്നയായിക്കിടക്കുന്ന അമ്മ ആര്യാംബ
ചോദിച്ചുവത്രേ: മകനേ..., നിന്നെ ഞാന്‍ നൊന്തു പ്രസവിച്ചു.
പോറ്റിവളര്‍ത്തിയീ നിലയിലെത്തിച്ചു. എന്താണെനിക്കു നീ പകരം നല്‍കുക....?
വിജ്ഞാനത്തിന്റെ ഏഴാകാശവും ജയിച്ചടക്കിയ ശങ്കരന്‍ മറുപടിയായി മൊഴിഞ്ഞത് ഒരു ശ്ലോകമായിരുന്നു.
'നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ, '
അമ്മേ... എന്നെ ഗര്‍ഭം ചുമന്നപ്പോള്‍ അമ്മയ്ക്കു ഭക്ഷണത്തോട്
രുചിയില്ലായ്മ തോന്നിയിരുന്നോ അമ്മേ.... തത്ഫലമായി ഭക്ഷണം വേണ്ടത്ര
കഴിക്കാത്തതു കൊണ്ടു അമ്മ മെലിഞ്ഞു പോയിരുന്നോ .. എന്റെ മലമൂത്രത്തെ അമ്മ
കൊല്ലക്കണക്കിനു കാലം ശയ്യയാക്കിയിരുന്നോ....
അമ്മയുടെ ചോദ്യഭാവം
കലര്‍ന്ന നോട്ടം ആ മകന്റെ മുഖത്തേക്കു തന്നെ നോക്കിയപ്പോള്‍ വീണ്ടും
വരികള്‍ പിറന്നു, അമ്മയോടു പറഞ്ഞറിയിക്കാനാകാത്ത നന്ദിയുടെ വരികള്‍....
'നമസ്‌തേ നമസ്‌തേ ജഗന്നാഥ വിഷ്‌ണോ
നമസ്‌തേ നമസ്‌തേ ഗദാചക്ര പാണേ....
നമസ്‌തേ നമസ്‌തേ പ്രപന്നാര്‍ത്തി ഹാരിന്‍
സമസ്താപരാധം ക്ഷമസ്വാഖിലേശം
മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം
കരേചാരു ചക്രം സുരേശാഭി ചക്രം
ഭുജംഗേ ശയാനം ഭജേ പത്മനാഭം
ഹരേരന്യ ദൈവം നമന്യേ നമന്യേ.....
എന്നു മകന്‍ ചൊല്ലുമ്പോള്‍ ആ പുണ്യം ചെയ്ത അമ്മയുടെ കണ്ണുകള്‍
ഈറനണിയുന്നുണ്ടായിരുന്നു... ആ നന്ദി വാക്കുകള്‍ കേട്ടാണ് ആര്യാംബയുടെ
കണ്ണുകളടയുന്നത്; എന്നെന്നേക്കുമായി...! അമ്മയെ അടുത്തറിയുക ....!അമ്മയോടുള്ള കടപ്പാടുകള്‍ തീരുന്നില്ല...!
ഭുജംഗേ ശയാനം ഭജേ പത്മനാഭം
ReplyDeleteഹരേരന്യ ദൈവം നമന്യേ നമന്യേ.....
മറ്റെന്തു പറയാൻ അല്ലേ
അർത്ഥം പറയാമോ?
Deleteഅമ്മയെ അടുത്തറിയുക ....!അമ്മയോടുള്ള കടപ്പാടുകള്‍ തീരുന്നില്ല...!
ReplyDeleteഅമ്മയ്ക്കൊരുമ്മ
ReplyDelete(ഈശ്ലോകം പിറന്ന സാഹചര്യവും സന്ദര്‍ഭവും ഇത് തന്നെയാണോ? ഒരു സംശയം. പക്ഷെ റഫര്‍ ചെയ്ത് ഉറപ്പിക്കാന്‍ ഒന്നുമില്ല ആശ്രയം)
മനസ്സില്‍ തട്ടിയ സന്ദര്‍ഭം ആണിത് . വായനയില്‍ എവിടെ യോ സ്പര്ശ്ച്ച ഒന്ന് ഒരിക്കല്‍ക്കൂടി ഓര്‍ത്തു .നന്ദി ഒപ്പം ഒത്തിരി ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteആ ശ്ലോകത്തിന്റെ അര്‍ഥം കൂടി വിവരിച്ചിരുന്നു എങ്കില്‍ ഈ പോസ്റ്റ് കൂടി സൂപ്പര്‍ ആകുമായിരുന്നു !!!
ReplyDeleteഈ ശ്ലോകം പിറന്ന സാഹചര്യവും സന്ദര്‍ഭവും ഇത് തന്നെയാണോ?
ReplyDeleteആ ശ്ലോകാര്‍ത്ഥം കൂടി വിവരിക്കാമായിരുന്നു...
ReplyDeleteശ്ലോകാര്‍ത്ഥം അങ്ങ് പിടികിട്ടിയില്ലല്ലോ
ReplyDeleteശ്ലോകത്തിന്‍റെ അര്‍ത്ഥവും അമ്മയുമായി ബന്ധമൊന്നുമില്ല. ആ സാഹചര്യത്തില്‍ അത് ചൊന്നതിലൂടെ അമ്മയെ ദൈവമായി കണ്ട് ദൈവസ്തുതി മാതൃസ്തുതി ആക്കിയാതാണെന്ന് കരുതുന്നു.
ReplyDeleteനിന്റെ സ്മരണയ്ക്കായ് എനിക്ക് എന്തെങ്കിലും തരണമെന്ന് ശങ്കരാചാര്യരോട് അമ്മ മൊഴിഞ്ഞപ്പോൾ പകരം തരാൻ ദൈവസ്തോത്രമല്ലാതെ മറ്റെന്ത് നൽകാൻ...
ReplyDelete