29.11.12

രാമഴ

ഒതുക്കിവെച്ച കാര്‍കൂന്തല്‍
അഴിഞ്ഞുലഞ്ഞ് രൗദ്രയായ
കാര്‍മുകില്‍ - അവള്‍
വീശിയെറിഞ്ഞ ഉറുമി
തീപ്പൊരികളായ് ചിതറി...
വാനനടയില്‍ കതിന  പൊട്ടി..
ശബ്ദഘോഷങ്ങള്‍ക്കിടയില്‍
മഴയുടെ കരംകവര്‍ന്ന്
പൗര്‍ണമി ഒളിച്ചോടി...

8 comments:

 1. അവൾ ഉറുമി വീശാനും, തീപ്പൊരികളായ് ചിതറാനും,കതിനയായ് പൊട്ടാനും തുടങ്ങിയാൽ, പൗർണ്ണമിയല്ല ആരും ഒളിച്ചോടും. അതുറപ്പാ.!
  ആശംസകൾ.

  ReplyDelete
  Replies
  1. വല്ലാത്തൊരു അവള്‍ അല്ലേ..? :P

   Delete
 2. ലളിതമായൊരു തുലാവർഷക്കവിത......

  ReplyDelete
 3. രാമഴ നന്നായി പെയ്തുട്ടോ...

  ReplyDelete