11.7.14

മഅ്ദനി

മഅ്ദനി
ഒരു ആവേശമാണ്
പിന്നാക്കക്കാരുടെ
മര്‍ദ്ദിതരുടെ
പീഡിതരുടെ
ഇരകളുടെ....
മഅ്ദനി
ഒരു സിംബലാണ്
ഭരണകൂട ഭീകരതയുടെ
ഗൂഢാലോചനയുടെ
കെട്ടിച്ചമക്കലിന്റെ
ഒറ്റപ്പെടുത്തലിന്റെ
ഒറ്റിക്കൊടുക്കലിന്റെ
വേട്ടയാടലിന്റെ....
എങ്കിലും,
മഅ്ദനി
ഒരു പാഠമാണ്
ആള്‍പ്പെരുപ്പം കാണുമ്പോള്‍
ആവേശം കൊള്ളുന്നവര്‍ക്ക്
മതം 'മദ'മാക്കാന്‍
ആര്‍ത്തട്ടഹസിക്കുന്നവര്‍ക്ക്
മതത്തിന്റെ പേരില്‍
മതില്‍ക്കെട്ട് തീര്‍ക്കുന്നവര്‍ക്ക്
പോരാ പോരാ തീവ്രതയെന്ന്
യുവാക്കളോടുദ്‌ഘോഷിക്കുന്നവര്‍ക്ക്‌ ...

<<<<<<<<<<<< FACEBOOK >>>>>>>

1 comment:

  1. നമ്മുടെ കാലത്തെ അന്യായത്തടങ്കലുകളിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉദാഹരണം: മഅദനി

    ReplyDelete