17.7.14

ഇമാം ഗസ്സാലി

പാഠശാലയില്‍
എലി ശല്യം രൂക്ഷമായപ്പോള്‍
പൂച്ചയെ വളര്‍ത്താമെന്നൊരു
ഉപായം കണ്ടെത്തിയ ശിഷ്യരോട്
അരുതെന്നോതി, ഇമാം ഗസ്സാലി..!
കാരണമെന്തെന്നറിയാന്‍
ഗുരുമുഖത്തേക്കു നോക്കിയ
ശിഷ്യരോടവിടന്ന് പറഞ്ഞുവത്രേ,
"എലികള്‍ ഓടിമറഞ്ഞേക്കാം
പൂച്ചപ്പേടിയാല്‍ അയല്‍പക്കത്ത്!
അന്നവിടെയുമിവിടത്തെപ്പോല്‍
മൂഷികശല്യമസഹ്യമാവുകില്‍
അനീതി ചെയ്തരായി നാം
നമ്മുടെ അയല്‍പക്കക്കാര്‍ക്ക്!"
ഇമാം ഗസ്സാലി വാഴ്ത്തപ്പെടട്ടെ!!!
((((((((( facebook ))))))))))))))))

Photo courtesy: google

4 comments:

 1. വാഴ്ത്തപ്പെടെണം ....

  ReplyDelete
 2. മാഷെ,വേയ്സ്റ്റുകള്‍ അയല്‍പക്കത്തേക്ക്‌ എറിയുന്ന കാലമല്ലേ!
  നന്നായി
  ആശംസകള്‍

  ReplyDelete
 3. ഇമാം ഗസ്സാലിന്മാരായി അനേകം
  ഗുരുക്കൾ ഊണ്ടായിരുന്നുവെങ്കിൽ എന്നേ
  നാം രക്ഷപ്പെട്ടേനെ അല്ലേ

  ReplyDelete