ബ്ലോഗര്‍ : സിയാഫ് അബ്ദുല്‍ഖാദര്‍
29.8.13
22.8.13
ഇ - ലോകം Epi: 37 (22.08.2013)
ബ്ലോഗര്‍ : ശ്രീ ഫൈസല്‍ ബാബു
21.8.13
അമ്മേ...!
അമ്മേ...., അമ്മ
നിര്‍വചിക്കാനാവാത്ത
രണ്ടക്ഷരങ്ങളില്‍
മിന്നിത്തിളങ്ങുന്നു...!
അമ്മ,
ഉദരത്തില്‍ താലോലിച്ച്
അധരങ്ങളില്‍ ചുംബിച്ച്
പാദങ്ങളെ പിച്ച വയ്പിച്ച്
ഉയരത്തിലേക്കാനയിച്ചു,
മക്കളെ...!
എന്നിട്ടും...
അമ്മ മരിച്ചതറിയാന്‍
ഇ-യുഗത്തിലും ഹോ..!
നാല്പത്തിയഞ്ച്
രാപ്പകലുകള്‍..!
അഴുകിയുണങ്ങിയ അമ്മയുടെ
എല്ലിന്‍കഷ്ണങ്ങള്‍
ചിതയിലേക്കെടുക്കുമ്പോഴും
നിങ്ങളെ ചുംബിച്ചുണര്‍ത്തിയ
ചുണ്ടിന്റെ സ്ഥാനത്തു നിന്ന്
ഒരു മന്ത്രം കേട്ടിരിക്കും,
'സുഖമല്ലേ മക്കളേ...!!!'
<<<<<<<<< FB >>>>>>>>
18.8.13
നഷ്ടസ്മരണകള്‍
ചില യാഥാര്‍ത്ഥ്യങ്ങളെ നാം
ഓര്‍മയില്‍ നിന്നകറ്റിനിര്‍ത്തുമ്പോള്‍
നമ്മിലെ നന്മയുടെ അസ്തമയമാണത്..
പച്ചപ്പാടവും പുല്‍ത്തകിടിയും
ഓവുപാലവും മൈതാനവും
വെറും കാഴ്ചകളല്ല;
മലയാണ്മയ്ക്കു മനോഹാരിതയേകിയ
തിലകക്കുറികളാണ്...
അവയ്ക്കുമേല്‍ മറവിയുടെ
കരിമ്പടം ചാര്‍ത്തുന്നതെത്ര കഷ്ടം!
വേപ്പും ചെമ്പരത്തിയും
തുളസിയും മുക്കുറ്റിയും
വെറും കാഴ്ചകളല്ല;
പൂര്‍വീകരുടെ ആര്‍ജ്ജവത്തിന്
ഊര്‍ജ്ജം പകര്‍ന്ന അടയാളങ്ങളാണ്...
അവയ്ക്കുമേല്‍ അവഗണനയുടെ
കൊടുവാള് വെയ്ക്കുന്നതെത്ര കഷ്ടം!
മറവിയും അവഗണനയും
പുതുമയുടെ അടയാളങ്ങളത്രേ...!
സ്മരണകളെ ചുരുട്ടി മടക്കി
കുപ്പത്തൊട്ടിയിലേക്കിട്ട്
കാലിന്മേല് കാലെറിഞ്ഞ്
ആര്‍ക്കോ വേണ്ടി ചിരിക്കുന്ന
കാഞ്ഞിരക്കുരുവിനു മേല്‍
തേന്‍പുരട്ടിയ സംസ്കാരം...!
<<<<<<<< FB >>>>>>>>>>
15.8.13
ഇ - ലോകം Epi: 36 (15.08.2013)
ബ്ലോഗര്‍ : ശ്രീ.അബ്സാര്‍ മുഹമ്മദ്
13.8.13
റേഡിയോ കാലം...
എന്റെ സ്കൂള്‍ കാലത്ത് ഉപ്പയ്ക്ക് ചെറിയൊരു ചായക്കച്ചവടമായിരുന്നു-നാട്ടില്‍ത്തന്നെ. കിഴക്കരുണനുണരും മുമ്പേ ഉമ്മ വീട്ടില്‍ പാകം ചെയ്യുന്ന വെള്ളപ്പവുമായി കടയിലേക്കെത്തുന്നത് എന്റെ ജോലി. വെട്ടം പരന്നുതുടങ്ങും മുമ്പേ നല്ല തിരക്കായിരുന്നു കടയില്‍. സുബ്ഹ് നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങുന്നവര്‍ നേരെ ഉപ്പയുടെ ചായക്കടയിലേക്കാണെത്തുക. തലേന്നു രാത്രി വയലില്‍ പന്നിക്കൂട്ടമിറങ്ങിയതും ആനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചതും പാടത്തേക്കു വെള്ളം തിരിച്ചതുമൊക്കെയാവും ചൂടുപിടിച്ച ചര്‍ച്ചാ വിഷയങ്ങള്‍. ഇടക്കിടെ നിരുപദ്രവകരമായ ചില രാഷ്ട്രീയ ചര്‍ച്ചകളും കടന്നുവരും. ഒരിക്കലും അതൊന്നും അവരുടെ സുഹൃദ്ബന്ധങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തരത്തിലാകുമായിരുന്നില്ല. എപ്പോഴും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു അവര്‍.
രാവിലെ കടയിലെത്തുമ്പോള്‍ ഉറക്കെ വെച്ച റേഡിയോ പരിപാടികള്‍ കേള്‍ക്കാം. വന്ദേമാതരം കൊണ്ട് സ്റ്റേഷന് തുറക്കുന്നതുമുതലുള്ള പരിപാടികള്‍ രാത്രി 9 മണി വരെ നീണ്ടുനില്‍ക്കും. ഉച്ചയ്ക്കും മറ്റും ആളൊഴിയുമ്പോള്‍ മാത്രമായിരിക്കും ഒന്ന് ഓഫാക്കുന്നത്. പ്രഭാത ഭേരിയും അതു കഴിഞ്ഞ് 6.45 നുള്ള പ്രാദേശിക വാര്‍ത്തയും അതിനൊപ്പമുള്ള ഉജാലപ്പരസ്യവുമൊക്കെ ഇന്നലെ കേട്ടതുപോലെ...!
"തൂവെള്ളപ്പൂക്കള്‍ തന് പുഞ്ചിരി പോല്‍
വെള്ളയുടുപ്പിന്നുജാല തന്നെ...
പാലൊളിയേകും ഉജാലയിപ്പോള്‍
നാട്ടിലും വീട്ടിലും പേരുകേട്ടു..
വീട്ടിലും നാട്ടിലും പേരു കേട്ടു..."
ഉച്ഛൈശ്രവസ്സേ നാണിച്ചുകൊള്‍ക എന്നാരംഭിക്കുന്ന പരസ്യവും ഉജാലയെക്കുറിച്ചുണ്ടായിരുന്നുവെന്നു എവിടെയോ വായിച്ചുകേട്ടിട്ടുണ്ട്. ഹൈന്ദവപുരാണത്തിലെ ധവളവര്‍ണ്ണത്തിന്റെ അവസാന വാക്കായ ദേവേന്ദ്രന്റെ കുതിര, ഉച്ഛൈശ്രവസ്സും നാണിച്ചുപോകുന്ന വെണ്മ എന്നായിരിക്കണം പരസ്യക്കാര് ഉദ്ദേശിച്ചിരിക്കുക...!
'രാധേ, അതിമനോഹരമായിരിക്കുന്നു...'
'എന്നെയാണോ ഉദ്ദേശിച്ചത്'
'അല്ല, നിന്റെ പാചകം'
ഇപ്പോഴും ഓര്‍മയില്‍ വരുന്ന ഒരു പരസ്യമാണിത്. ഇതിലെ 'പാചകം' എന്നതു മാറ്റി 'വാചകം' എന്നാക്കി ചിലര്‍ കളിയാക്കാന്‍ വേണ്ടി പ്രയോഗിക്കുമായിരുന്നു. അങ്ങനെയെത്രയെത്ര പരസ്യങ്ങള്‍...!!
സംസ്കൃത വാര്‍ത്ത തുടങ്ങുന്ന സമയത്ത് അതിന്റെ ആദ്യഭാഗം കേള്‍ക്കാന്‍ വേണ്ടി റേഡിയോയുടെ അടുത്ത് പോയി ഇരിക്കുമായിരുന്നു. ''ഇയം ആകാശവാണി....സംപ്രതി വാര്‍ത്താ ഹ ശ്രൂയന്താം.. പ്രവാചക ഹ ബാലദേവാനന്ദ സാഗര ഹ..! '' അതു കേട്ടാല്‍ അതിന്റൊപ്പം അതൊന്നു പറഞ്ഞു നോക്കും. ശരിയാണോ എന്നൊന്നുമറിയില്ല. എന്നാലും..! (ഇപ്പൊഴും ഇപ്പറഞ്ഞത് ശരിയാണോ എന്നറിയില്ലാട്ടോ... :P ) പിന്നെയുള്ള വാര്‍ത്തകള്‍ക്കൊന്നും ചെവികൊടുക്കില്ല. സമയം അവസാനിക്കാന്‍ നേരം 'ഇതി വാര്‍ത്താ:' കേള്‍ക്കാനായി ഒന്നുകൂടി അടുത്തു ചെല്ലുന്നത് പതിവായിരുന്നു...! അതൊക്കെ ഒരു കാലം...! ഇന്നിപ്പോള്‍ ഇതൊക്കെ ഉണ്ടോ ആവോ...! ഉണ്ടെങ്കില്‍ത്തന്നെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ ആവോ..!!
റേഡിയോ യുഗം ടേപ്റിക്കോര്‍ഡറിലേക്കും അവിടെ നിന്ന് പെട്ടെന്നു സി.ഡി-ഡിവിഡി പ്ലയറിലേക്കും ടെലിവിഷനിലേക്കും കംപ്യൂട്ടറിലേക്കും എത്തിനില്‍ക്കുമ്പോഴും പഴമയുടെ ഓര്‍മകള്‍ക്കെന്തൊരു പുതുമ !
<<<<<<<<<<< @ Face book >>>>>>>>>>>>

11.8.13
അസ്രൂസ്...
അസ്രൂസ് വേള്‍ഡിലൂടെ
ചിത്രങ്ങളും കാര്‍ട്ടൂണുകളും മറ്റു നിരവധി വിഭവങ്ങളുമായിബൂലോകത്ത് നിറഞ്ഞു നില്ക്കുന്ന പ്രിയ സ്നേഹിതന്
അസ്രൂസ് ഇരുമ്പുഴി എന്ന അഷ്റഫ് പി.ടി
8.8.13
ഡീസന്റ്
"അമ്മുക്കുട്ട്യാമേ......"
"........................"
"ദേ, 'അമ്മൂട്ട്യാ....മേ......യ്!"
"ഇബടാരും ല്യേ ദൈവേ... അമ്മുക്കുട്ട്യമ്മേ... ആം....കുട്ട്യമ്മ്യേ...."
"ങേ... ന്താ ലക്ഷ്മ്യേ...ന്താ യ്യ് കെടന്ന് കാറ്ണ്...."
"ഹൊ.. ങ്ങളെബ്ടേന്റെ അമ്മൂട്ട്യമ്മേ....!"
"ഞാബടെണ്ട് ലക്ഷ്മ്യേ...അപ്പറത്ത് കോഴിക്കുട്ട്യോള്‍ക്ക് തീറ്റ കൊടുക്ക്വാര്ന്നു..."
"ഹല്ലാ, ഇങ്ങളിതൊന്നും അറീണില്യാന്നുണ്ടോ...?"
"ന്താട്യേ..."
"ഇങ്ങടെ മോന് വിനൂനെ ഒര് പെണ്ണിന്റൊപ്പം കോയിക്കോട് ബീച്ചീന്ന് ന്റെ മിനീടച്ഛന്‍ കണ്ടൂത്രേ...!
"ഇന്നലെ രാവിലെ 11 മണിക്കാണെങ്കി അത് വടക്കേലെ രാധ്യാവും.. അതോ ഉച്ചയ്ക്കായിരുന്നോ...?"
"അതെന്ത്യേ..?"
"ഹല്ല, ഉച്ചയ്ക്ക് രാമേട്ടന്റെ ഭാര്യ ജാനക്യാവും. അന്തിക്ക് പിന്നെ അന്തോണ്യേട്ടന്റെ മൂത്ത മോള് ജിന്‍സ്യോ അല്ലേല്‍ മില്ല് നടത്ത്ണ പപ്പേട്ടന്റെ പുഷ്പേ ണ്ടായ്ക്കൂടാണ്ടല്ല..! എപ്പളാണാവോ ല്യേ....? ന്റെ കുട്ടിക്ക് അങ്ങനെ പക്ഷഭേദ്വൊന്നൂല്യാ.....! ഡീസന്റാ ഡീസന്റ്....!"
" ഒരിച്ചിരി പഞ്ചാര ങ്ങ്ട് തരീം അമ്മ്വേടത്തീ... മിനീടച്ഛന്‍ പണിമാറ്റി വരുമ്പം കൊണ്ട്വരും. അപ്പങ്ങ്ട് തിരിച്ച്ട്ക്കാം..."
" ഏയ് ..! അതൊന്നും സാരല്യാന്നേ... ഇച്ചിരി പഞ്ചാരല്യേ...! അത് വിനൂന്റച്ഛന്‍ വരുമ്പളും കൊണ്ട്വരും... ! മിനീടച്ഛനും വിനൂന്റച്ഛനൂന്നൊന്നും പക്ഷഭേദം ന്റെ മോനെപ്പോലെത്തന്നെ നിക്കൂല്യാ...! ഡീസന്റാ ഡീസന്റ്...!!"
" അമ്മേ...."
" ട്യേ ലക്ഷ്മ്യേ.. നെന്റെ കുട്ട്യതാ വിള്‍ക്ക്ണ്..."
" ദൈവേ, ഓള് അംഗനവാടീന്ന് വന്നോ...? ന്താ മിന്യേ..."
" മ്മടെ കട്ടിലിന്റടീല് വിന്വേട്ടന്റെ അച്ഛന് കെടക്ക്ണ്....!"
" മൂപ്പര്ക്കൊരു കട്ടന്‍ ചായക്ക് വേണ്ട്യാ ഞാനിത്തിരി പഞ്ചാരീം എരന്നോണ്ട് ങ്ങ്ട് വന്നെ..! എന്‍കങ്ങനെ മിനീടച്ഛനും വിനൂന്റച്ഛനൂന്നൊന്നും പക്ഷഭേദല്യാ....! ഡീസന്റാ ഡീസന്റ്...!! "

3.8.13
എച്ച്മുക്കുട്ടി
ബ്ലോഗെഴുത്തിലൂടെ ഉയരങ്ങള്‍ കീഴടക്കി,
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍
ബ്ലോഗര്‍മാരുടെ ശബ്ദമായി മാറി,
എച്ച്മുക്കുട്ടി എന്ന തൂലികാനാമത്തിലൂടെ
ശ്രദ്ധേയയായ കല. സി
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍
ബ്ലോഗര്‍മാരുടെ ശബ്ദമായി മാറി,
എച്ച്മുക്കുട്ടി എന്ന തൂലികാനാമത്തിലൂടെ
ശ്രദ്ധേയയായ കല. സി
1.8.13
30.7.13
ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചില സുഗന്ധമലരുകള്‍..!
അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. മകള്‍ക്കു പെട്ടെന്നു പ്രസവ വേദനയനുഭവപ്പെട്ടപ്പോള്‍ ആ വൃദ്ധ മാതാവിനു വല്ലാത്ത ആധിയായി. ഹോസ്പിറ്റലില്‍ വേഗം എത്തണം. പരിസരത്തൊന്നും വീടുമില്ല. സഹായത്തിനൊരാളുമില്ല. പുറത്താണെങ്കില്‍ കോരിച്ചൊരിയുന്ന മഴ...! ഈ പെരുമഴയത്ത് ആരെ വിളിക്കാന്‍ ...? വിളിച്ചാല്‍ത്തന്നെ ആരു വരാന്‍ ...? ഇങ്ങനെയുള്ള വിഷമചിന്തകള്‍ അവരെ വല്ലാതെയലട്ടി.
പൂര്‍ണഗര്‍ഭിണിയായ മകള്‍ കഠിനവേദനയാല്‍ കരയുന്നു. അമ്മ വലതുകൈയിലൊരു കുടയും ഇടതു കൈയില്‍ മകളെ ചേര്‍ത്തുപിടിച്ചും മുറ്റത്തേക്കിറങ്ങി. ഒരു കിലോമീറ്ററോളം നടന്ന് മെയിന്‍ റോഡിലെത്തി. കോഴിക്കോട് പാലക്കാട് റൂട്ടില്‍ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും വാഹനത്തിരക്കിനൊരു കുറവുമില്ല. ലോഡ് കയറ്റിയ അശോക് ലൈലാന്‍ഡ് തമിഴന് ഗുഡ്സ് വാഹനങ്ങളും ടാങ്കര്‍ ലോറികളും ഏങ്ങിയും വലിഞ്ഞും മുരണ്ടും കടന്നു പോകുന്നു. വിലകൂടിയ പുത്തന്‍ മോഡലുകളിലുള്ള കാറുകളും ഇടക്കിടെ ചീറിപ്പായുന്നുണ്ട്. അമ്മ വാഹനങ്ങളേതാണെന്നൊന്നും നോക്കിയില്ല. കൈകാണിക്കാന്‍ തുടങ്ങി. ഒന്നും നിര്‍ത്തുന്നില്ല. തങ്ങളെ പുച്ഛിച്ചുകൊണ്ടാണ് അവ കടന്നുപോകുന്നതെന്നു പോലും തോന്നി അവര്‍ക്ക്....
സമയം വൈകുകയാണ്. മകളുടെ വേദനക്കൊപ്പം മാതൃഹൃദയത്തിന്റെ വേദനയും ശതഗുണീഭവിച്ചു. മകളെയും താങ്ങി ഒരമ്മ റോഡരികില്‍ നില്ക്കുന്നു. അവശയായ മകള്‍, ആ അമ്മയുടെ തോളിലേക്കു ചാഞ്ഞു കൊണ്ടു വേദനകടിച്ചമര്‍ത്തി. വരുന്ന വാഹനങ്ങള്‍ക്കൊക്കെ അവര്‍ കൈകാണിക്കുന്നുണ്ട്. 'മക്കളേ, ഒന്നു നിര്‍ത്തണേ...' അമ്മ ആരോടെന്നില്ലാതെ പറയുന്നു. ദൈന്യമായ മുഖത്തോടെയും പരിഭ്രമത്തോടെയും ആ പെണ്‍കുട്ടിയും കരഞ്ഞുകൊണ്ട് കാണിക്കുന്ന ദയനീയ രംഗം! വാഹനങ്ങള്‍ പലതും കടന്നു പോയി. അപ്പോഴും തുള്ളിക്കൊരുകുടമായി മഴ പെയ്തുകൊണ്ടിരുന്നു...
'അമ്മേ.. ഇനിയെന്താ ചെയ്യാ.. ഒരു വണ്ടീം നിര്‍ത്തുന്നില്ലല്ലോ....!' വേദനയേറി വയറിന്മേല് ഇരുകൈകളും ചേര്‍ത്തുപിടിച്ചുകൊണ്ട് പെണ്‍കുട്ടി നിലത്തിരുന്നുപോയി. മുളന്തണ്ട് കീറുന്ന ശബ്ദത്തിലുള്ള നിലവിളി പെരുമഴയത്തലിഞ്ഞില്ലാതെയായി. വൃദ്ധമാതാവിന്റെ ഉള്ള ധൈര്യവും ചോര്‍ന്നുതുടങ്ങി. നിസ്സഹായതയുടെ നിമിഷങ്ങള്‍ ....!
ദൂരെ നിന്നൊരു വാഹനം മെല്ലെ വരുന്നുണ്ട്. പ്രതീക്ഷയോടെ വീണ്ടുമവര്‍ കൈകാണിച്ചു. വാഹനം അവരുടെ സമീപത്തേക്കു ഒതുങ്ങിനിന്നു. സൈഡ് വിന്‍ഡോ താഴ്ത്തപ്പെട്ടു. ഡ്രൈവറും വേറെയൊരാളും മാത്രമാണ് കാറില്‍. സുസ്മേരവദനനായി അദ്ദേഹം കാര്യമന്വേഷിച്ചു. വിവരങ്ങളറിഞ്ഞതില്‍ പിന്നെ ഒട്ടും താമസിച്ചില്ല. അവര്‍ക്കായി ആ വാഹനത്തിന്റെ വാതില്‍ തുറക്കപ്പെട്ടു. തൂവെള്ള വസ്ത്രധാരിയായ ആ മനുഷ്യന് കാറില്‍ നിന്നിറങ്ങി. ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നു. എല്ലാം തലയാട്ടി സമ്മതിച്ച് ഡ്രൈവര്‍ ആ അമ്മയോടും മകളോടും കയറാന്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന ആ മനുഷ്യനെ വിജനമായ നടുറോഡില്‍ തനിച്ചാക്കി വാഹനം മലപ്പുറത്തെ ഒരു ഹോസ്പിറ്റലിലേക്കു പാഞ്ഞു.
ചെറുപ്പക്കാരനായ ആ ഡ്രൈവര്‍ അവരെ ഹോസ്പിറ്റലിലാക്കി അവരുടെ അത്യാവശ്യ കാര്യങ്ങളിലൊക്കെ ഇടപെട്ട് പെണ്‍കുട്ടി പ്രസവിച്ച വാര്‍ത്തയുമായാണ് തിരിച്ചെത്തിയത്. ഒരു മണിക്കൂറിലധികം നേരം വിജനമായ സ്ഥലത്ത് പെരുമഴയുള്ള രാത്രിയില്‍ ഒരു കടത്തിണ്ണയില്‍ ഏകനായി അദ്ദേഹം കഴിച്ചുകൂട്ടി. ഡ്രൈവര്‍ തിരിച്ചെത്തുമ്പോഴും അവരുടെ വിവരങ്ങള്‍ക്കായി കാത്തിരുന്ന് അല്പം പോലും മുഷിപ്പുകാണിക്കാത്ത ആ മഹാ മനീഷി മറ്റാരുമായിരുന്നില്ല, കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനായ നേതാവ് ശിഹാബ് തങ്ങളായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍...!
ഡ്രൈവര്‍ മുജീബ് പറയുന്നു: വഴിയില്‍ ഇങ്ങനെയൊരു രംഗം കണ്ടപ്പോള്‍ ശിഹാബ് തങ്ങള്‍ വാഹനം നിര്‍ത്താനും കാര്യം മനസ്സിലായപ്പോള്‍ അവരെ വേഗം ഹോസ്പിറ്റലിലെത്തിക്കാനും ആവശ്യപ്പെട്ടു. വഴിയിലിറങ്ങി നിന്ന തങ്ങളോട് 'തങ്ങളേ, അങ്ങിവിടെ ഒറ്റയ്ക്ക്.....' പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ശാസനപോലെ പറഞ്ഞുവത്രേ, മുജീബേ, നീയവരെ ഹോസ്പിറ്റലിലാക്കി വാ..! എന്ന്. പോകുമ്പോള്‍ സാമ്പത്തികമായോ മറ്റോ സഹായമെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതു ചെയ്തുകൊടുക്കാനും അതിനായുള്ള തുകയും തങ്ങള്‍ മുജീബിനെ ഏല്‍പിച്ചിരുന്നുവത്രേ...!
മറ്റു വാഹനങ്ങളിലെ മനുഷ്യരെപ്പോലെ അദ്ദേഹത്തിനും ചീറിപ്പാഞ്ഞു പോകാമായിരുന്നു, ആരുമറിയാതെ..! പക്ഷേ, മറ്റുള്ളവരില്‍ നിന്ന്, മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു തങ്ങള്‍. ആ ജീവിതവും സഹജീവികളോടുള്ള പെരുമാറ്റവും ഇന്നും മങ്ങാത്തൊരോര്‍മയാണ്, ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചില സുഗന്ധമലരുകള്‍ ...!
തങ്ങളേ, പ്രാര്‍ത്ഥനകള്‍ ...!
<<<<<<<<<< FB >>>>>>>>>
28.7.13
25.7.13
ശലഭങ്ങളോട്...
പൊന്നു മക്കളേ,
വെള്ളക്കെട്ടിലേക്ക് വീണ്
മരണത്തോടു മല്ലടിക്കുമ്പോള്‍
ഉപ്പാ എന്ന് വിളിച്ചില്ലേ നിങ്ങള്‍..?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫിദ മോളേ,
വൈകിയുണരുന്ന
ഉപ്പയുടെ കവിളില്‍ തട്ടി
ഉണര്‍ത്തിയിരുന്ന നിന്റെ
കുഞ്ഞിക്കൈകള്‍ നീട്ടി നീ
സഹായമഭ്യര്ത്ഥിച്ചിരുന്നില്ലേ...?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫൈഹക്കൂട്ടീ,
ക്രൂരതയെന്തെന്നറിയാത്ത
രണ്ടു വയസ്സുകാരിയായ
നിന്റെ കുസൃതി നിറഞ്ഞ
കുഞ്ഞു കണ്ണുകളില്‍
ഭയം വന്ന് മൂടിയപ്പോള്‍
നീ 'ബ്ബാ ..ബ്ബാ' എന്ന്
നിലവിളിച്ചില്ലേ...?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
പൊന്നു പെങ്ങളേ,
ഫൈഹ മോളെ പ്രസവിച്ച
നാളുകള്‍ നീ ഓര്‍ക്കുന്നില്ലേ...?
പേറ്റുനോവ് മാറും മുമ്പേ
പ്രസവക്കിടക്കയില്‍ വെച്ച്
നിന്റെ പ്രിയതമന് തല്ലിയത്...
അവശയായ നിന്റെ വായില്‍
നുരയും പതയും വന്നത്...
നിന്റെ വീട്ടുകാര്‍ വന്നത്...
അവരോട് നീ കളവുപറഞ്ഞത്..
പ്രിയതമനെ രക്ഷിച്ചത്....!
പെങ്ങളേ, സ്വാബിറാ...
നിന്റെ പേരിന്റെ അര്‍ത്ഥം
ക്ഷമിക്കുന്നവളെന്നാണ്..
നീ ക്ഷമിച്ചു ക്ഷമിച്ച്
ഇങ്ങനെയായല്ലോ..!
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
നനഞ്ഞ രാത്രികളില്‍
മഴപെയ്യുന്ന രാവുകളില്‍
നീ സ്നേഹം പകര്‍ന്നത്..
ഇടിനാദം കേള്‍ക്കുമ്പോള്‍
കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച്
നല്ലപാതിയുടെ ചാരെ
അഭയം പ്രാപിച്ചത്....!
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫിദക്കുട്ടീ,
പാറപ്പുറത്തെപ്പറമ്പ്
എല്‍.പി സ്കൂളിന്റെ
ചുമരുകളും നീയിരുന്ന
ചുവന്ന കുഞ്ഞിക്കസേരയും
കഴിഞ്ഞ തിങ്കളാഴ്ച
പൊട്ടിക്കരഞ്ഞിട്ടുണ്ടാവും,
നിന്റെ പ്രിയപ്പെട്ട
ടീച്ചര്‍ കരഞ്ഞപ്പോള്‍...!
പിടിച്ചു നില്ക്കാനാവുന്നില്ല
കരുത്തൊട്ടുമില്ല, ഞങ്ങള്‍ക്കും
കണ്ണുകള്‍ നിറയുന്നുണ്ട്,
മനസ്സകം വിങ്ങുന്നുണ്ട്
കണ്ഠം ഇടറുന്നുണ്ട്
ഇതു കുത്തിക്കുറിക്കുമ്പോഴും!
അകലെയിരുന്നു കൊണ്ട്
ഞാനെന്റെ മക്കള്‍ക്കൊന്ന്
ഫോണ്‍ ചെയ്യട്ടെയിനി,
അല്ലെങ്കിലിന്നുറങ്ങില്ല ഞാന്‍ !
<<<<<<<<FB>>>>>>>
22.7.13
കര്ഷകന്
മണ്ണു പൊന്നാക്കിയവന്‍
കയറിന് തുമ്പിലൊടുങ്ങി,
നെയ്തുകൂട്ടിയിരുന്ന കുറേ
വിലയില്ലാ കിനാക്കളും..!
തീരാക്കടങ്ങളുടെയും
തീര്ക്കാക്കടങ്ങളുടെയും
'മുടിഞ്ഞ' ഭാരമുണ്ടത്രേ
അവന്റെ മൃതദേഹത്തിന്..!
20.7.13
ഉണരുക..!
കത്തിയാളുന്നൊരു അഗ്നിയുണ്ടുള്ളില്
കലിതുള്ളും അലമാല ചീറുന്നു നെഞ്ചില്‍
വീശിയടിക്കും കൊടുങ്കാറ്റിനോളം
ഈര്‍ഷ്യയ്ക്കു മൂര്ച്ചയുണ്ടീര്ച്ചവാളോളം
ധൈര്യവും സ്ഥൈര്യവും വേണ്ടതിലേറെ
ഉണ്ടുണ്ട് ശൗര്യവും വീര്യവും തോനെ..
എങ്കിലും പവലര്‍ണ കൊടികള്‍ക്കു കീഴില്‍
ശുനകരെപ്പോലെ വാലാട്ടുന്നു കഷ്ടം!
സ്വാസ്ഥ്യം കെടുത്തുന്ന നായകര്‍ മുന്നില്‍
സ്വാര്‍ത്ഥരാം വന്‍ ലോബിയുണ്ടവര് പിന്നില്‍
മുഷ്കരന്മാര്ക്കായി മുഷ്ടിയുയര്‍ത്തി...
മൂഢഭക്തര്‍ വിയര്‍ക്കുന്നു കഷ്ടം...!
നിദ്രവിട്ടുണരാം ഉണര്‍ത്താം പടര്‍ത്താം
തിന്മ കരിക്കുവാന്‍ ദീപശിഖയേന്താം...!
നന്മയൊരിത്തിരിയുണ്ടെങ്കിലൊത്തിരി
നയനമനോഹര കാഴ്ചകളേകാം....!
<<<<<<<FB>>>>>>>>
കലിതുള്ളും അലമാല ചീറുന്നു നെഞ്ചില്‍
വീശിയടിക്കും കൊടുങ്കാറ്റിനോളം
ഈര്‍ഷ്യയ്ക്കു മൂര്ച്ചയുണ്ടീര്ച്ചവാളോളം
ധൈര്യവും സ്ഥൈര്യവും വേണ്ടതിലേറെ
ഉണ്ടുണ്ട് ശൗര്യവും വീര്യവും തോനെ..
എങ്കിലും പവലര്‍ണ കൊടികള്‍ക്കു കീഴില്‍
ശുനകരെപ്പോലെ വാലാട്ടുന്നു കഷ്ടം!
സ്വാസ്ഥ്യം കെടുത്തുന്ന നായകര്‍ മുന്നില്‍
സ്വാര്‍ത്ഥരാം വന്‍ ലോബിയുണ്ടവര് പിന്നില്‍
മുഷ്കരന്മാര്ക്കായി മുഷ്ടിയുയര്‍ത്തി...
മൂഢഭക്തര്‍ വിയര്‍ക്കുന്നു കഷ്ടം...!
നിദ്രവിട്ടുണരാം ഉണര്‍ത്താം പടര്‍ത്താം
തിന്മ കരിക്കുവാന്‍ ദീപശിഖയേന്താം...!
നന്മയൊരിത്തിരിയുണ്ടെങ്കിലൊത്തിരി
നയനമനോഹര കാഴ്ചകളേകാം....!
<<<<<<<FB>>>>>>>>
19.7.13
സ്നേഹചിത്രം
നിനച്ചിരിക്കാതെ
പുറത്തുചാടിയ
വാക്കുകള്‍ക്കുള്ളില്‍
തുളുമ്പി നിന്നത്
വിങ്ങുന്ന മനസ്സിന്റെ
വ്യഥകളായിരിക്കാം...!
നൂറുമേനി വിളഞ്ഞ
വയലുപോലെ
സ്നേഹത്തിന്റെ ഒരു
തെളിഞ്ഞ ചിത്രം...!
പുറത്തുചാടിയ
വാക്കുകള്‍ക്കുള്ളില്‍
തുളുമ്പി നിന്നത്
വിങ്ങുന്ന മനസ്സിന്റെ
വ്യഥകളായിരിക്കാം...!
നൂറുമേനി വിളഞ്ഞ
വയലുപോലെ
സ്നേഹത്തിന്റെ ഒരു
തെളിഞ്ഞ ചിത്രം...!
15.7.13
14.7.13
ലിബി
ബൂലോകത്ത് ഒളിപ്പോരാളി എന്നാണ് പേര്
പക്ഷേ, തുറന്ന ഇടപെടലുകളായാണ് പോര്
പ്രിയ കൂട്ടുകാരന് ലിബിന്സണ് സാം
**********
ചിത്രത്തിനധാരമായ ലിബിയുടെ നര്‍മകഥ:
സര് വില്‍ഫ്രെഡ് സ്ക്ലിനോയി തീവണ്ടിയാപ്പീസ്!!
**********
ചിത്രത്തിനധാരമായ ലിബിയുടെ നര്‍മകഥ:
സര് വില്‍ഫ്രെഡ് സ്ക്ലിനോയി തീവണ്ടിയാപ്പീസ്!!
12.7.13
5.7.13
4.7.13
ശിവകാമി
ശിവകാമിയുടെ കാഴ്ചകളിലൂടെ ...!
കഥാകാരി സൂനജ അജിത്ത് എന്റെ വരയില്‍.
ഇ - ലോകം Epi: 35 (04.07.2013)
ബ്ലോഗര്‍: ശ്രീ. പി.ടി. അഷ്റഫ് (അസ്രൂസ്)
29.6.13
ലക്ഷ്മണരേഖ
സുഹൃത്തേ,
എനിക്കു നിന്നെയും
നിനക്കെന്നെയും
നഷ്ടപ്പെടാതിരിക്കാന്‍
നമ്മള്
വരച്ചുതുടങ്ങുന്നു,
നന്മകൊണ്ടുള്ള
ഒരു ലക്ഷ്മണരേഖ..!
ഒരു ഋജുരേഖ..!
<<<<<<<<<<<<<<FB>>>>>>>>>>>>
എനിക്കു നിന്നെയും
നിനക്കെന്നെയും
നഷ്ടപ്പെടാതിരിക്കാന്‍
നമ്മള്
വരച്ചുതുടങ്ങുന്നു,
നന്മകൊണ്ടുള്ള
ഒരു ലക്ഷ്മണരേഖ..!
ഒരു ഋജുരേഖ..!
<<<<<<<<<<<<<<FB>>>>>>>>>>>>
27.6.13
ഇ - ലോകം Epi: 34 (27.06.2013)
ബ്ലോഗര്‍: ശ്രീ. സംഗീത് വിനായകന്
21.6.13
നെഞ്ചുടുക്കിന്റെ വ്യഥ!
അന്ന്...
സ്വപ്നങ്ങള്‍ ഒപ്പനപ്പാട്ടുമായ്
നിന് കുപ്പിവളകള്‍ കിലുക്കി..!
പ്രണയാര്‍ദ്രമായ് താളമിട്ടു,
നിന് വെള്ളിക്കൊലുസ്സുകള്‍..!
നീലമിഴികളില്‍ തത്തിക്കളിച്ചു,
മധുരക്കിനാവിന്റെ തിളക്കം..!
നിനക്കുമെനിക്കുമിടയില്‍
നീലക്കടലോളം മുഹബ്ബത്ത്
എന്നിട്ടും ....
ചുണ്ടോടടുത്ത മധുരക്കനി
തട്ടിത്തെറിപ്പിച്ചതോ, വിധി..!
ഇന്ന്,
നെഞ്ചുടുക്ക് കൊട്ടി ഞാനെന്‍
വ്യഥകളാലപിക്കുമ്പോള്‍
നിന്റെ തംബുരുവിനും
കരച്ചിലിന്റെ ഈണം മാത്രം!
സഖീ, നിന് പദനിസ്വനങ്ങള്‍
ഇപ്പോഴെന്റെ കാതില്‍ കേള്‍ക്കാം
നിന്റെ കിലുകില്‍ച്ചിരിയിപ്പോള്‍
കാതുകള്‍ക്കു വസന്തമാണ് ..
മൂടല്‍ മഞ്ഞിനുള്ളിലൂടെ നീ...
കാറ്റിലും മഴയിലും നീ..
നിലാവിലും നിഴലിലും നീ..
എന്റെ കാലിലുരയുന്ന വിലങ്ങ്,
പുതു വ്രണങ്ങളുണ്ടാക്കുമ്പോഴും
നീയെന്ന വസന്തത്തിന്റെ
സുഗന്ധമാസ്വദിച്ച് ഞാനീ
കരിങ്കല്‍ തടവറയിലേകനായ്
ഏകനായ്... ഏകനായ്...!!!
<<<<<<<<<<<<<<<<<< FB>>>>>>>>>>>>>>>>>>>

20.6.13
ഇ - ലോകം Epi: 33 (20.06.2013)
ബ്ലോഗര്‍: രൂപ കരുമാരപ്പറ്റ
19.6.13
മമ്മദിന്റെ വിധി
"വായന, എന്നും വൈജ്ഞാനിക വിഹായസ്സിലേക്ക് മനുഷ്യനെ കൈപിടിച്ചാനയിക്കുകയാണ് ചെയ്തത്. പുസ്തകങ്ങള്‍ കാഴ്ച്ചവസ്തുക്കളാകുന്ന പരിസരത്ത് നിന്നാണ് സാങ്കേതികതയുടെ നെഞ്ചില്‍ കയറി നിന്ന് ഇതു പറയുന്നതെന്ന ബോധ്യമുണ്ടായിരിക്കെ, വായിക്കുന്നവന് എന്നും വായിച്ചുകൊണ്ടേയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കാനാവില്ല. വായന മരിക്കുന്നു എന്നത് വൃഥാ വിലാപം മാത്രമാണെന്നാണ് ഇ-ലോകത്തു ജീവിക്കുന്നവരില്‍ നിന്നുള്ള കേട്ടറിവും കണ്ടറിവും തൊട്ടറിവും.
ഇങ്ങനെയൊക്കെയാണെങ്കിലും എന്തു വായിക്കുന്നുവെന്നതിന് ഏറെ പ്രസക്തിയുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെന്നവകാശപ്പെടുന്നവര്‍ പോലും തങ്ങളുടെ മുഖ്യപേജുകള്‍ വിനിയോഗിക്കുന്നത് പരദൂഷണങ്ങള്‍ക്കും കഴമ്പില്ലാത്ത വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഹിഡന്‍ കഥകളുടെ നിറം പിടിപ്പിച്ച നീലക്കഥകള്‍ക്കുമാണെന്നതാണ് ഖേദകരം. ഒന്നിനെ ഇമ്മ്ണി ബല്യ ഒന്നാക്കുന്ന മാധ്യമസംസ്കാരം, വാര്‍ത്തകള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത താല്പര്യം, വാര്‍ത്തകളിലൂടെ 'വ്യക്തി'യാവാനുള്ള വ്യഗ്രത തുടങ്ങിയവ വായനയുടെ വെളിച്ചം കെടുത്തുന്നു.
ജാതി, മതം, സമുദായം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍വിതചര്‍വണമാക്കുമ്പോള്‍ പരിഹാസത്തിന്റേയും വ്യക്തിഹത്യയുടേയും പരാമര്‍ശങ്ങള്‍ കടന്നു കൂടി വാര്‍ത്തകളും ലേഖനങ്ങളും ചിലര്‍ക്കു ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഒരു ഉപാധിയും തങ്ങള്‍ക്കു കൊട്ടിപ്പാടാനുള്ള ചെണ്ടയും മാത്രമാവുന്നുവെന്നത് ഖേദകരമാണ്. "
"മമ്മദേ, താനെന്തെടോ ഒന്നും മിണ്ടാത്തത്..?"
"ഏയ് ഞമ്മക്ക് മന്‍സിലായില്ലാ, ങ്ങള്തെന്തൊക്ക്യാ പറീണെ... ങ്ങളെ സാഹിത്യൊന്നും മ്മക്ക് പുടില്ല. ഇഞ്ഞ്യൊന്നു ശ്വാസം ബിടീന്നു ... ഹല്ല പിന്നെ..!"
"മമ്മദേ, അവരെ പറഞ്ഞിട്ടും കാര്യമില്ല. വായനക്കാരന്റെ വികാര വിചാരങ്ങളുടെ പക്ഷത്തു നിന്നു എഴുതിയാലല്ലേ സര്‍ക്കുലേഷന്‍ കൂട്ടാനൊക്കൂ. അല്ലെങ്കില്‍ മണിച്ചിത്രത്താഴിട്ട് ആപ്പീസ് പൂട്ടേണ്ടിവരുമെന്ന് അറിയാത്തവരല്ലല്ലോ മാധ്യമ മുതലാളികള്‍. അല്ലേ...?"
"ആ .. നിക്കറീലാ. ഒക്കെ ങ്ങളെന്നെ പറയിം..!"
"വിവാദങ്ങള്‍ക്കു പിന്നാലെയാണ് മലയാളി. അന്യന്റെ രഹസ്യങ്ങളിലേക്ക് ചൂഴ്ന്നുനോക്കുന്ന ഹിഡന്‍ ക്യാമറയായി അവന്റെ കണ്ണും, ഭാവനകള്‍ക്കു മസാല പുരട്ടി ആത്മരതിയുടെ കാണാപ്പുറങ്ങളിലേക്ക് അവന്റെ മനസ്സും കടിഞ്ഞാണ്‍ പൊട്ടിയ അശ്വംകണക്കെ സഞ്ചരിക്കുകയാണ്. അങ്ങനെ ദൈനംദിനം മലയാളിയുടെ അത്യുത്തമ സംസ്കാരത്തിന്റെ ഗ്രാഫ് ബുര്‍ജ് ഖലീഫയേക്കാളുയര്‍ന്ന് വിജ്രുംഭിച്ച് നില്ക്കുകയല്ലേ...! അപ്പോള്‍ നല്ല വായനയ്ക്ക് എന്തു സ്ഥാനം മമ്മദേ...?"
"ദെന്ത് സ്താനം ? ദെന്ത് സാദനം...!! ദോക്കിം, ഞമ്മക്ക് പണീണ്ട്... ഇങ്ങളെ ബയള് കേക്കാന്‍ നിന്നാല്‍ കുട്ട്യേളെ ചങ്കില് മാറാല കെട്ടും....ങ്ങക്ക് ബേറെ പണ്യൊന്നൂല്ലാന്ന് കെര്തീട്ട്.. ദ്ധ് നല്ല പുകില്..!"
"നീയെന്തൊരു മനുഷ്യനാടാ.. ഇവിടെ നില്ക്ക്.. ഇതുകൂടി കേള്‍ക്ക്..."
"ന്നാ ബേഗം പറഞ്ഞ് തൊലക്കീന്നു...!"
"ഊതിവീര്‍പ്പിക്കുന്ന അരമന രഹസ്യങ്ങളുടെയും ഗോസിപ്പുകളുടെയും വളരെ സാഹസപ്പെട്ടു കണ്ടെത്തിയ എക്സ്ക്ലൂസീവുകളുടെയും കഥകളും കെട്ടുകഥകളും ഭാവനയാല്‍ നിര്‍മിച്ച ഉണ്ടാക്കലുകളും കൂട്ടിക്കലര്‍ത്തി ഉലക്ക നീല മഷിയില്‍മുക്കിയെഴുതുന്ന അധമ സംസ്കാരം അച്ചടി മാധ്യമങ്ങളെ ഒരു ഭാഗത്ത് കാര്‍ന്നുതിന്നുമ്പോള്‍ മറുഭാഗത്ത് നിലനില്പിനുള്ള പുത്തന്‍ കച്ചിത്തുരുമ്പായി മലയാളിക്കൊരു ഹൗസും നല്കി ചാനല്‍ വിപ്ലവം പത്തരമാറ്റോടെ ചെളി വാരിവിതറുന്നു. ഇതു രണ്ടുമല്ലാതെ ദാ ഇതു കണ്ടോ, ഈ ലാപ്ടോപിലൂടെ കാണുന്ന മറ്റൊരു ലോകമുണ്ട്. വിശാ.....ലമായ ലോകം... !"
"ബിസാലക്കെന്തിനാ കാക്കേയ് ഇമ്മാതിരി ബല്യേ തൊള്ള പൊളിക്കണത്. അത്രക്ക് ബിസാലാ..?"
"അതേ മമ്മദേ, അനന്ത വിശാലം..! ഇതാണ് എന്റെ ലോകം, എന്റെ അയ്യായിരം കൂട്ടുകാരുടെ ലോകം, പതിനായിരം ഫോളോവേഴ്സിന്റെ ലോകം, അവരുടെ പരശ്ശതം തോഴന്മാരുടെയും തോഴിമാരുടെയും വിശാ...... ല ലോകം....! ഇവിടെയുമുണ്ട് അടിയും ഇടിയും തെറിയും വാഗ്വാദങ്ങളും രക്തച്ചൊരിച്ചിലും തട്ടിപ്പും വെട്ടിപ്പും അനാശാസ്യവും അശ്ലീലവും...!"
"ഇതിന്റുള്ളിലോ...! ന്റുമ്മോ....! ഹലാക്കിന്റെ ഔലും കഞ്ഞ്യാണില്ലേ...!!!"
"ബൂലോകമാണീ കാണുന്നത്...."
"ഉം... പഞ്ചായത്ത് പെസിഡണ്ട് കുട്ടിക്ക പറഞ്ഞ് കേട്ടീന്...! ബൂലോകത്തിന്റെ നാടീമുടുപ്പ് കമ്പൂട്ടറാണ്ന്ന്...."
"അതേ, ഭൂലോകത്തിന്റെ സ്പന്ദനമിപ്പോള്‍ കണക്കിലല്ല മമ്മദേ..! അതൊക്കെ സ്ഫടികം യുഗത്തില്‍. ഇപ്പോഴിതാ, ഇതിലാണത്...! അതിലൊരു പൊട്ടിന്റെ പൊട്ടാണീ കാണുന്നത്...."
"ന്താദ്! മഞ്ഞ ഭൂമ്യോ...? ന്താ ആ പെണ്ണ്ങ്ങളൊക്കെ തുണില്ലാതെ നിക്ക്ണേ.. അജ്ജ്യേ.. മോസം മോസം...!"
"ഹാ.. ഇതാണ് ബൂലോകത്തിലെ ബ്ലൂലോകം മമ്മദേ...!"
"എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനും ബ്ലോഗര്‍മാരെ ഉദ്ധരിക്കുവാനും വായനക്കാരെ ഉദ്ധരിപ്പിക്കുവാനുമുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തവരാണിവര്‍..."
"ഒഹ്, ന്റെ പടച്ചോനേ...!"
"അങ്ങനെ ഇവരും ഇവരെപ്പോലുള്ള അനേകം പേരും ഇ-ലോകത്ത് ഇങ്ങനെയൊരു സംസ്കാരവും വളര്‍ത്തുന്നു. ചുരുക്കത്തില്‍, വായനയ്ക്കൊപ്പം വിജ്ഞാനവും വിനോദവും എല്ലാം എന്റെ ലോകത്ത് എനിക്ക് ആവോളം ലഭ്യം. ഞാന്‍ സന്തുഷ്ടന്‍ ! എന്നെപ്പോലെ കോടിക്കണക്കിനാളുകള്‍ സന്തുഷ്ടര്‍! നാടകമേ ഉലകം!"
"മെന്‍സിലായീലാ..."
"മനസ്സിലാകാനൊന്നുമില്ല. എനിക്ക് ലേശം പണിയുണ്ട് മമ്മദേ..."
"ഹാ.. അതെന്തു പണിയാ...?"
"അതു നിനക്കു പറഞ്ഞാ മനസ്സിലാകൂലാ...."
"ധൊക്കെ പ്പോ മന്‍സിലായിട്ട് കേട്ടതാ... ഞ്ഞി ദ്ധും കൂടിങ്ങ്ട് പറയീന്നു..."
"ഞാനീ പേജിനൊരു ലൈക്കടിക്കട്ടെ. എന്നിട്ട് ആ ഒലക്കമ്മലെ മുഖ്യമന്ത്രിയേയും സോളാര്‍ സരിതയെയും ചേര്‍ത്ത് ഫെയ്സ് ബുക്കില്‍ ഒരു നീലപോസ്റ്റിടണം. അത് കഴിഞ്ഞ് ഈ ഐ.ഡി ഒന്നു മാറ്റിയിട്ട് അച്ചുമാമനീം പിണറായീനീം ഒരലക്കലക്കണം. പിന്നെ കുഞ്ഞാലിക്കുട്ടിക്കിതില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു പരിശോധിച്ച് ഐസ്ക്രീമും സോളാറും ചേര്‍ത്ത് ഒരു പിടി പിടിക്കണം. മദനിക്കു വേണ്ടി ഒരു പ്രാര്‍ത്ഥനാ പോസ്റ്റിടണം. വേറെ ഐഡിയില്‍ കയറി അതിനൊരു പ്രതിഷേധക്കുറിപ്പും വിയോജനക്കുറിപ്പും എഴുതണം. ഇതൊക്കെ പെട്ടെന്നു തീര്‍ത്തിട്ടു വേണം സൂര്യാ ടിവിയിലുള്ള മലയാളി ഹൗസ് കാണാന്‍ പോകാന്‍ .. ഹയും നീനയുമൊക്കെ എന്തായി എന്തോ...!"
"ങേ...! എന്തൊക്കേപ്പോ ങ്ങള് പറഞ്ഞത്..?"
"അതാ മമ്മദേ പറഞ്ഞത് . നിനക്കത് മനസ്സിലാവില്ലാന്ന്...!"
"അല്ലാ... ഇങ്ങളെന്താ ബുക്ക് കച്ചോടം തൊടങ്ങ്യോ..? കൊറേണ്ടല്ലോ ബുക്ക്വോള്..!"
"ഏയ്.. അതാ നന്ദകുമാറിന്റെ ക്രൈം, പിന്നൊരു ഫയറ്, പേരറിയാത്ത വേറെ അഞ്ചാറെണ്ണം കൂടിയുണ്ട്. അത്രേള്ളൂ...! ഹിഹി..."
"ഞാനീ ബയിക്ക് ബന്നിട്ടൂല്ല....ഇങ്ങള് പൊരേ കേറീട്ടുല്ല... ഇങ്ങളെ കണ്ടീട്ടൂല്ല. ഒന്നും മുണ്ടീട്ടൂല്ല..... കായലരികത്ത് ബലയെറിഞ്ഞപ്പോ ബള കിലുക്കിയ സുന്തരീ...
പെണ്ണു കെട്ട്ണ കുറിയെടുക്കുമ്പോളൊരു നറുക്കിനു ചേര്‍ക്കണേ....."
17.6.13
യാ റസൂലല്ലാഹ്
നബിയേ,
അങ്ങ് പ്രകാശത്തിനുമേല്‍ പ്രകാശം ....
അങ്ങയുടെ തിരുവചനങ്ങള്‍
ഞങ്ങള്‍ക്ക് കരുത്തേകുന്നു ....
അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍
ഞങ്ങള്‍ക്കു വെളിച്ചമേകുന്നു ..
ഇരുള് മുറ്റിയ ജീവിതത്തില്‍
നിന്ന് വെളിച്ചത്തിന്റെ
മാസ്മരികതയിലേക്ക്
കൈപിടിച്ചാനയിക്കുന്നു ...
അങ്ങില്ലെങ്കിലീ സത്യപന്ഥാവില്ല ...
അങ്ങില്ലെങ്കില്‍ പിന്നെ ഇരുള് മാത്രം...!
അങ്ങയുടെ ഓരോ ഓര്‍മകളും
ഞങ്ങള്‍ക്കു രോമാഞ്ചമാണ്.
ദുര്‍ഘടമായ പാതയല്ലേ
അങ്ങ് മനോഹരമാക്കിയത്
എത്രയെത്ര ത്യാഗങ്ങളാണ്
അവിടന്ന് സഹിച്ചത്...!
മരണസമയത്ത് പോലും
ഞങ്ങളെ വിളിച്ച സ്നേഹസിറാജേ ...
വിശന്നവന്റെ വായിലേക്ക്
അങ്ങയുടെ തിരുകരങ്ങളാണല്ലോ
ഭക്ഷണം വെച്ചുകൊടുത്തത്...
അനാഥരുടെ നാഥനായി,
അങ്ങയോളം തിളങ്ങിയ
മറ്റാരുണ്ടീയുലകില്‍ ..!
സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി
സന്ധിയില്ലാ സമരം പ്രഖ്യാപിച്ച
സ്നേഹസൂനമേ ...!
സൗഹൃദത്തിന്റെ താരാട്ടുപാടി
സമൂഹത്തെയുറക്കിയ പാല്‍നിലാവേ..!
അയല്‍വീട്ടിലെ പട്ടിണി കാണാത്തവരെ
അനിഷ്ടത്തോടെ കണ്ട തിരുദൂതരേ ...
സഹോദര മതങ്ങളെയും മതചിഹ്നങ്ങളേയും
ആദരിക്കാന്‍ പഠിപ്പിച്ച മഹ് മൂദരേ..!
തീവ്രവാദി എന്നില്‍പ്പെട്ടവനല്ലെ-
ന്നുച്ചൈസ്തരം ഉദ്ഘോഷിച്ച
ഹൃദയപുഷ്പമേ...!
ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന നാരികള്‍ക്ക്
രക്ഷാകവചം തീര്‍ത്ത മഅ്ശൂഖരേ...
സ്വര്‍ഗസ്ഥനെന്നറിഞ്ഞിട്ടും കാലില്‍
നീരുവരുവോളം നിന്നു പ്രാര്‍ത്ഥിച്ച മഹ്ബൂബരേ...
അങ്ങയുടെ ധൈര്യത്തെ വെല്ലാന്‍
അന്നറേബ്യയിലാരുമില്ലായിരുന്നു ..
അങ്ങയുടെ സ്ഥൈര്യവും മനോധൈര്യവും
കണ്ടെത്ര പേരാണത്ഭുതം കൂറിയത് ..!
അന്നൊരു ജൂതനു ലഭിക്കേണ്ട
അവകാശത്തിലങ്ങിടപെട്ടതോര്‍ക്കുന്നു ...
കഠിനഹൃദയനും വീരശൂരപരാക്രമിയുമായ
അബൂജഹ്ലിന്റെയരികിലങ്ങും ആ ജൂതനും ...
കിട്ടാനുള്ള അവകാശം ചോദിച്ചപ്പോള്‍
ഞൊടിയിട കൊണ്ടത് ലഭ്യമാകുന്നു ...
അബൂജഹ്ലിന്റെയനുയായികള്‍ക്കത്
സഹിക്കുമോ, അവര്‍ക്കേറെ മുറുമുറുപ്പ്...
മുഹമ്മദിന് മുന്നില്‍ നേതാവ് തോല്‍ക്കുകയോ!
ജഹ്ലപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഹോ!
അങ്ങയുടെയിരു ചുമലുകളിലുമിരു
സിംഹങ്ങളായിരുന്നുവത്രേ ഗര്‍ജ്ജിച്ചിരുന്നത്...!
മണ്ണും പെണ്ണും പൊന്നും അധികാരവും
അങ്ങേക്ക് വാഗ്ദാനം ചെയ്യപ്പെട്ടു...
പക്ഷേ,
അങ്ങയുടെ ലളിതജീവിതത്തിന്റെ ശേഷിപ്പ്
തിരുമേനിയില്‍ ഈത്തപ്പനയോലപ്പാടുകളായി..!
വിശപ്പേറിയപ്പോള്‍ വീഴാതിരിക്കാന്‍ വയറ്റത്ത്
കല്ലുവെച്ചുകെട്ടിയ നബിയേ,
സ്നേഹിക്കുന്നു അങ്ങയെ, ജീവനേക്കാള്‍ ...
കാണാനാശിക്കുന്നു സ്വപ്നത്തിലെങ്കിലും ...!

13.6.13
ഇ - ലോകം Epi: 32 (13.06.2013)
ബ്ലോഗര്‍ : ശ്രീ. ബഷീര്‍ സി.വി
10.6.13
വാക്കുകളിലൊതുങ്ങില്ല, ചില നന്ദികള്...!
അന്ന് ഒരു പ്രിന്റിംഗ് പ്രസ്സിലായിരുന്നു ജോലി.
പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് അല്‍ഹിലാല്‍ പ്രസ്സ്. വീട്ടില്‍ നിന്ന് ഒരു ഇരുപത് കിലോമീറ്റര്‍.
രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ഹാര്‍ഡ് വര്‍ക്ക്. ടൈപ്പിംഗ്, ഡിസൈനിംഗ്, പ്രിന്റ് ചെയ്യുന്ന സ്റ്റാഫ് എത്തിയില്ലെങ്കില്‍ അവിടെയും വേണം ശ്രദ്ധ.
അല്പം ഒഴിവു കിട്ടുന്നത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്താണ്.
അന്നും പതിവുപോലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോഴാണ് പ്രസ്സ് മുതലാളി ഹോട്ടലിലേക്കോടിവന്ന് റിയാസിനൊരു ഫോണ്‍ എന്നു വിളിച്ചു പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ഇത്ര വ്യാപകമാവാത്തതിനാല്‍ എന്റെ കൈയിലും അതുണ്ടായിരുന്നില്ല. ഓടിപ്പോയി ഓഫീസിലെ ലാന്റ് ഫോണ്‍ ചെവിയോടടുപ്പിച്ചു.
"ഹലോ.."
"ഹലോ, വാപ്പുട്ട്യാണ്- പ്പാക്ക് ലേസം വയറുവേദന കൂടീട്ട്ണ്ട്....
ജ്ജ്ങ്ങ്ട് ബാ- " അളിയന്റെ ശബ്ദം.
പിന്നെയൊന്നും നോക്കിയില്ല. മുതലാളിയോട് പറഞ്ഞ് ബസ്സ് കയറി.മനസ്സില്‍ വല്ലാത്ത ആധി..! വീട്ടിലേക്ക് പെട്ടെന്ന് എത്തണമെന്നാണ് മനസ്സിലുള്ളത്. കണ്ടക്ടര്‍ വന്നതും ചാര്‍ജ്ജ് കൊടുത്തതുമൊന്നും ഓര്‍മയില്ല. എല്ലാം യാന്ത്രികമായാണ് ചെയ്യുന്നത്. അളിയന്റെ സ്വരത്തിലെന്തോ പേടി കലര്‍ന്ന പോലെ...! നിസ്സാരമാണെങ്കില്‍ എന്നെ വിളിച്ചുവരുത്താനൊന്നും അളിയന് നില്‍ക്കില്ല. ഇതിപ്പോ.. ഒന്നും ഇല്ലാതിരിക്കട്ടെ...! ആ പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
ആരോ തോണ്ടിയപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ഒരാള്‍ സീറ്റിലേക്കു ചൂണ്ടുന്നു. ഞാനിറങ്ങുകയാണ് ഇവിടെയിരുന്നോ മോനേ...! ഉപ്പയോളം പ്രായമുള്ള ഒരു മനുഷ്യന്.പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ടാണ് സീറ്റിലേക്ക് ക്ഷണിക്കുന്നത്. ബഹുമാനാദരവുകളോടെ ഞാന്‍ നന്ദിയോടെ അദ്ദേഹത്തെ നോക്കി സീറ്റിലിരുന്നു. അദ്ദേഹം എഴുന്നേറ്റ് ഡോറിനടുത്തേക്കു നീങ്ങി. വെട്ടത്തൂര്‍ എന്ന സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അദ്ദേഹം സാവധാനം ഇറങ്ങി. പെട്ടെന്നാണ് വലിയൊരു ശബ്ദം കേട്ടത്. യാത്രക്കാരെല്ലാം സീറ്റില്‍ നിന്നെഴുന്നേറ്റ് അങ്ങോട്ടു നോക്കി. പാഞ്ഞുവന്ന ഒരു ബൈക്ക് ആ ഉപ്പയെ ഇടിച്ചുതെറിപ്പിച്ചു. അദ്ദേഹം റോഡരികില്‍ വീണുകിടക്കുന്നു. വെള്ള വസ്ത്രത്തില്‍ രക്തം പുരണ്ട് ചുവന്നു തുടങ്ങിയിരിക്കുന്നു. ആളുകള്‍ ഓടിക്കൂടുന്നു. ബസ്സില്‍ നിന്ന് കുറച്ചാളുകള്‍ ഇറങ്ങി;ഞാനും.
അദ്ദേഹത്തെ ആരൊക്കെയോ പൊക്കിയെടുത്തു. ഒരു ജീപ്പിലേക്ക് കയറ്റി.
"ആരെങ്കിലും കൂടെയുണ്ടോ...?"
ആരോ ചോദിക്കുന്നു.
"ഉണ്ട്, ഞാനുണ്ട്".
ഉപ്പയുടെ അസുഖം മറന്ന് ഞാനും കയറി.
ഞാനുണ്ടെന്നറിഞ്ഞതു കൊണ്ടോ ഉത്തരവാദിത്തമേല്‍ക്കാന്‍ പ്രയാസമുള്ളതുകൊണ്ടോ എന്നൊന്നുമറിയില്ല. മറ്റാരും ജീപ്പില്‍ കയറിയില്ല. ഡ്രൈവര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. മനസ്സില്‍ രണ്ടു പ്രയാസങ്ങള്‍ ....! പ്രയാസങ്ങള്‍ പ്രാര്‍ത്ഥനകളായി മാറുന്നു. സര്‍വശക്തനോട് മനമുരുകി പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍ ...!
ജീപ്പ് പെരിന്തല്‍മണ്ണ അല്‍ ശിഫാ ഹോസ്പിറ്റലിലെത്തി. വാഹനം നിര്‍ത്തിയ ഉടനെ രണ്ടു ചെറുപ്പക്കാര്‍ ധൃതിയില്‍ വാഹനത്തിനടുത്തേക്കോടിയെത്തി. വേറെയും ആരൊക്കെയോ അവര്‍ക്കൊപ്പമുണ്ട്. ഡ്രൈവറോട് സംസാരിക്കുന്നതിനിടയില്‍ എനിക്കു മനസ്സിലായി, അദ്ദേഹത്തിന്റെ മക്കളാണെന്ന്. അത്യാഹിത വിഭാഗത്തിലേക്ക് അദ്ദേഹവുമായി എല്ലാവരും ഓടി, ഞാനും...!
അപ്പോഴാണ് ഉപ്പയുടെ കാര്യം വീണ്ടും മനസ്സിലേക്കോടിയെത്തിയത്. ഏതായാലും ഉത്തരവാദപ്പെട്ടവര്‍ എത്തിയല്ലോ. ഇനി വീട്ടിലേക്കു പോകാമെന്നു കരുതി ബസ് സ്റ്റോപ്പിലേക്കോടി. ആദ്യം വന്ന ബസ്സ് തന്നെ കോട്ടോപ്പാടത്തേക്ക്. അവിടെ നിന്ന് വീട്ടിലേക്ക് വെറും മൂന്നു കിലോമീറ്റര്‍.
കോട്ടോപ്പാടത്തിറങ്ങി ഒരു ഓട്ടോയില്‍ കയറി. പിന്നെ കച്ചേരിപ്പറമ്പിലേക്ക്...
വീടിനു മുമ്പിലിറങ്ങി ഓട്ടോ ചാര്‍ജ്ജ് കൊടുത്ത് തിരിഞ്ഞപ്പോള്‍ കുറേ ആളുകള്‍ വീട്ടിലേക്കുള്ള വഴിയില്‍. ചിലര്‍ അങ്ങോട്ടു പോകുന്നു, മറ്റു ചിലര്‍ മടങ്ങിവരുന്നു. ചിലരാകട്ടെ അങ്ങിങ്ങ് കൂടി നിന്ന് സംസാരിക്കുന്നു...!
എന്തൊക്കെയോ സംഭവിച്ച മട്ടുണ്ട്, മനസ്സില്‍ വീണ്ടും സംഘര്‍ഷഭരിതമായ ഇരമ്പലുകള്‍ ....!
വീട്ടിലേക്കെത്തുമ്പോള്‍ കണ്ട കാഴ്ച എന്നെത്തളര്‍ത്തിക്കളഞ്ഞു...
എന്റെ പ്രിയപ്പെട്ട ഉപ്പ...!
വെള്ള പുതച്ചുകിടക്കുന്നു...!
സുഖമായൊരു നിദ്രപോലെ....!
ആരൊക്കെയോ ചുറ്റിനുമുണ്ട്. നിറഞ്ഞ കണ്ണുനീര് കാഴ്ചകളെ മറച്ചു...
കോടമഞ്ഞിലൂടെയെന്ന പോലെ ചുറ്റുമുള്ളതും കാണുന്നു...
വീടിനുള്ളില്‍ നിന്ന് പതിഞ്ഞ തേങ്ങലുകള്‍ കേള്‍ക്കാം.
ഉപ്പ വിടപറഞ്ഞിട്ട് ഒരു മണിക്കൂറേ ആയിട്ടുള്ളൂ.
മരിക്കും മുമ്പ് ഒരുനോക്കു കാണാന്‍ കഴിയാത്തതിലുള്ള വിഷമം വല്ലാതെയുണ്ടെങ്കിലും മറ്റൊരാള്‍ക്ക് അല്പം സാന്ത്വനം നല്കാന് കഴിഞ്ഞതിലുള്ള സന്തോഷവും മനസ്സിലുണ്ട്. ആ രാത്രി അങ്ങനെ കൊഴിഞ്ഞു വീണു. ഉറക്കമില്ലാത്ത രാത്രി...! ഇനിയെന്തെന്ന ആലോചനയോടെ തള്ളിനീക്കിയ രാത്രി....
രാവിലെയാണ് ഉപ്പയുടെ ജനാസ കുളിപ്പിക്കാനെടുത്തത്. ജനാസ സന്ദര്‍ശിക്കാന്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.
കൂട്ടത്തില്‍ ഇന്നലത്തെ സംഭവത്തിലെ ആ ഉപ്പയുടെ മോനും വന്നിട്ടുണ്ട്. ഹോസ്പിറ്റലില്‍ വെച്ചു കണ്ട മകന്. റഷീദ്. (അതാണദ്ദേഹത്തിന്റെ പേരെന്ന് പിന്നീട് മനസ്സിലായി.) അദ്ദേഹം അടുത്തു വന്ന് എന്റെ കൈയില്‍ പിടിച്ചു.ഒരു സാന്ത്വന സ്പര്‍ശം; അതൊരു നന്ദി സൂചകത്തോടെയും...! ഞാന്‍ ജോലി ചെയ്യുന്ന പ്രസ്സിനടുത്താത്രേ അവരുടെ വീട്. എങ്ങനെയൊക്കെയോ എന്നെ ചോദിച്ച് മനസ്സിലാക്കി അദ്ദേഹം വീട്ടിലെത്തിയതാണ്. ജനാസ നിസ്കാരവും മറവു ചെയ്യലും മറ്റും കഴിയുന്നതു വരെ അദ്ദേഹവും കൂടെയുണ്ടായിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ വീണ്ടും റഷീദ് അടുത്തെത്തി. അദ്ദേഹത്തിന്റെ ഉപ്പയുടെ വിശേഷങ്ങളാരാഞ്ഞു. പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു, പിന്നെ വാര്‍ധക്യസഹജമായ അവശതകളുണ്ട്. ഒരാഴ്ച ഹോസ്പിറ്റലില്‍ കഴിയേണ്ടി വരും. ഇപ്പോള്‍ അല്ലാഹു രക്ഷിച്ചു. നിങ്ങളുടെ സഹായം മറക്കൂലട്ടോ...! നന്ദി പറഞ്ഞ് ഈ വലിയ ഉപകാരത്തിന്റെ വില ഞാന്‍ കുറക്കുന്നില്ല.
എന്നാലും ഔപചാരികതയ്ക്കു വേണ്ടി പറയുകയാ...
"താങ്ക് യൂ...."
അദ്ദേഹത്തിന്റെ കണ്ണുകളില്‍ നനവ് പടരുന്നുണ്ടായിരുന്നു; എന്റെയും.
__________________________________________________________
ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ഒരുക്കുന്ന
ബ്ലോഗിംഗ് മത്സരത്തിനു വേണ്ടി എഴുതിയ അനുഭവക്കുറിപ്പ്.
Malayalam bloggers:
(https://www.facebook.com/ groups/ malayalamblogwriters/
Jayasurya Online media:(https://www.facebook.com/ ThankYouMMovie

(https://www.facebook.com/
Jayasurya Online media:(https://www.facebook.com/
Subscribe to:
Posts (Atom)