23.12.12

വാരാന്തപ്പതിപ്പ് പിരാന്തന്‍ പതിപ്പായോ ..!!?


തെറ്റു കണ്ടുപിടിക്കാന്‍ വേണ്ടി കുത്തിയിരുന്നു കണ്ടെത്തുന്നതല്ല.  കണ്ണില്‍പെടുന്നവയിലുള്ള അബദ്ധങ്ങള്‍ക്കു നേരെ ഒന്നുകൂടി നോക്കുന്നു.  അത്രമാത്രം..!
'ഹോ.. ഇവനൊരു തിരുത്തല്‍വാദി' എന്നൊക്കെ നിങ്ങള്‍ പറയും. ചിലര്‍ക്ക് ഈര്‍ഷ്യ കാണും, മറ്റു  ചിലര്‍ക്ക്  ദേഷ്യവും. കഴിഞ്ഞ തവണത്തെ പോലെ മൊബൈലില്‍ വിളിച്ചു തെറി പറയാനും ഇതത്ര വലിയ തെറ്റൊന്നുമല്ലെന്ന് മുഖപുസ്തകത്തില്‍ കമന്റ്‌ ഇടാനും  ആളുണ്ടാവും.
എന്നാല്‍ ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വലിയ തെറ്റാണ് എന്ന് ഞാന്‍ പറയും.
ഇത് ഇന്നത്തെ ചന്ദ്രിക വാരാന്തപ്പതിപ്പ്. വാരാന്ത്യം വീട്ടില്‍  പോകാന്‍  ആപ്പീസ് ജീവനക്കാര്‍ക്കൊക്കെ നല്ല  തിരക്കു  കാണും. ആ ഫോണ്ട് ആംഗലേയത്തിലേക്ക് ഒന്ന് മാറ്റിയിട്ടു പോയാല്‍ പോരേ...?  എന്നാല്‍ വല്ല രചനയും മെയില്‍ വഴി (കോലവും ചേലും  കണ്ടിട്ട് ഇ-മെയില്‍ അഡ്രസ്‌ ആണെന്ന് തോന്നുന്നു. ) അയക്കാനുദ്ദേശിക്കുന്നവര്‍ നട്ടം  തിരിയാതിരുന്നേനെ...! ഞാന്‍ പറയുന്നതാണോ കുഴപ്പം..? ആ അവസാനത്തെ വരിയൊന്നു വായിച്ചേ... ആര്‍ക്കെങ്കിലും മനസ്സിലായോ..?  ശ്ശോ...!  എനിക്കു കിട്ടുന്നില്ല. ഇനി അറിയുന്നവര്‍ വല്ലവരുമുണ്ടെങ്കിലൊന്നു പറഞ്ഞു തരണം.  സര്‍ക്കാര്‍ ഇപ്പോള്‍ ഭാഷ മലയാളത്തിലാക്കി തുടങ്ങി.  ഞമ്മളെ സ്വന്തം പത്രം ഒരു പടി മുന്നിലാ. സൈബര്‍ വിലാസം വരെ മലയാളത്തിലാക്കി . മലയാളി, മലയാളം, മാതൃഭാഷാ സ്നേഹം എന്നു നാഴികക്ക് നാല്‍പതുവട്ടം പറഞ്ഞാല്‍  പോരാ.  ഇതുപോലെ പ്രവര്‍ത്തിച്ചു കാണിക്കണം. ങാ...ഹാ..! അല്ലേലും ഞമ്മളെ ചന്ദ്രിക ഒരു മഹാ സംഭവമാ ...!!



45 comments:

  1. ISM Font ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍ പറ്റുന്ന തെറ്റാണ് ഇത്.
    കുറച്ചുകൊല്ലം മുന്‍പ് ഇതിന്റെ പേരില്‍ മനോരമയും മാധ്യമവും തമ്മില്‍ തൊഴുത്തില്‍കുത്ത് നടന്നതായി ഓര്‍ക്കുന്നു.
    ഇതൊരു വലിയ തെറ്റാണെന്ന് നിങ്ങള്ക്ക് തോന്നുന്നത് പോലെ ഇതൊരു വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.
    കാരണം ചന്ദ്രികയുടെ സര്‍ക്കുലേഷന്‍ അതിനുമാത്രം ഇല്ലല്ലോ!!

    ReplyDelete
    Replies
    1. ഹഹഹ.. കണ്ണൂരാന്‍...!
      ആ കാരണം കലക്കി... :)

      Delete
    2. Anonymous9:40:00 PM

      @കണ്ണന്‍ സര്‍ക്കുലേഷന്റെ കണക്ക് നോക്കിയാണോ തെറ്റിന്റെ അളവ് നിര്‍ണയിക്കല്‍ ...

      Delete
    3. Anonymous9:41:00 PM

      സോറി ,,@കണ്ണൂരാന്‍ ....എന്ന് തിരുത്തി വായിക്കുക

      Delete
  2. ഇത്തരം തെറ്റുകൾ പല അച്ചടിമാധ്യമങ്ങളിലും കാണാറുണ്ട്

    ReplyDelete
    Replies
    1. ഉണ്ടുണ്ട്. അശ്രദ്ധ. ആ അശ്രദ്ധക്കെതിരെയാണ് ഇ-എഴുത്ത്..

      Delete
  3. ഹ ഹ ഇവരു മലയാളത്തെ ഇത്രത്തോളം സ്നേഹിച്ചത് അറിഞ്ഞില്ലാർന്നു. :)

    ReplyDelete
  4. ഇങ്ങള്‍ ഞമ്മളെ ചന്ദ്രികനെ ബെറുതെ ബിടൂലെല്ലേ ??

    ReplyDelete
    Replies
    1. അങ്ങന്യൊന്നൂല്ല... :)

      Delete
  5. "ശ്രദ്ധയാണ് എല്ലാം" ശ്രീരാമകൃഷ്ണപരമഹംസന്‍ ..... പരമഹംസക്ക് ഇതുണ്ടോ ബാധകം...

    ReplyDelete
  6. മനോരമയുടെ ഓണ്‍ ലൈന്‍ പത്രത്തില്‍ ഇപ്പോഴും ഈ അത്ഭുത ഭാഷ കാണാറുണ്ട്. ഇത് ഓണ്‍ ലൈന്‍ പത്രത്തിലാണോ കണ്ടത് ..?

    ReplyDelete
    Replies
    1. അല്ല. ഇത് ഓഫ് ലൈന്‍ പത്രം തന്നെ..! :D

      Delete
  7. വരിയനും വരയനും പിന്നെ തെറ്റനും എന്നാക്ക്യാലൊ..

    ReplyDelete
  8. സമയം കിട്ടിയില്ലെന്നേ.
    അവസാന ബെല്ല് കേട്ട് പുസ്തകമെടുത്ത് ഓടാന്‍ തുടങ്ങുമ്പോഴല്ലേ തെറ്റ് തിരുത്താന്‍ പോണേ..എങ്ങിനെയും അവസാനിപ്പിക്കുക എന്നല്ലാതെ.

    ReplyDelete
  9. ഞന്നമ്ങ്ങ്ഋണ്‍ല്‍ക്ക്കസസഞ്യ്സ്യകില്യ്സ്യ

    ReplyDelete
    Replies
    1. പടച്ചോനേ... അജിത്തേട്ടാ..ന്താത്..? ങേ..!?

      Delete
  10. നിങ്ങടെ ഭൂതക്കണ്ണാടി കൊള്ളാം ..

    ReplyDelete
  11. തെറ്റ് തെറ്റ് തന്നെ ..അത് മക്കള്‍ ചെയിതാലും മൊല്ലാക്ക ചെയിതാലും .. തെറ്റ്തിരുത്തുന്നിടത്താണ് മൂല്യം

    ReplyDelete
  12. ആ എഴുതിയത് ഇങ്ങനെ ആയിരിക്കും......

    റിയാസ് ഇക്കാ..കണ്ടാൽ പണികിട്ടും......

    ReplyDelete
  13. ഷിജോ12:39:00 PM

    കേവലം സാങ്കേതികമായ ഒരു
    തെറ്റ്....മാധ്യമങ്ങൾ വിമർശന വിധേയമാകേണ്ടത് വസ്തുതാപരമായ തെറ്റുകൾ കടന്നു കൂടുന്പോഴാണ്....

    ReplyDelete
    Replies
    1. മാധ്യമ ഐക്യം സിന്ദാബാദ്....!
      സ്വന്തം കാര്യം വരുമ്പോള്‍ നിങ്ങ എല്ലാരും ഒറ്റക്കെട്ടാണല്ലേ..?
      ചന്ദ്രികക്കാരന് മനോരമക്കാരന്റെ താങ്ങ്...!
      (ഷിജോ.. ചുമ്മാ, തമാശിച്ചതാട്ടോ..)

      Delete
  14. മാധ്യമത്തിനു ഒരു എളുപ്പവഴി ഉണ്ടല്ലോ ...അടുത്ത ദിവസം ഒരു തിരുത്ത്‌ കൊടുക്കാം ..ഇന്നലെ പറഞ്ഞതിന് മാപ്പപേക്ഷ ...ഇവിടെയും വന്നു കാണും

    ReplyDelete
    Replies
    1. വന്നു കണ്ടില്ല. ഇനി വന്നോ..? ഏയ് .. ഇല്ലില്ല.. :)

      Delete
  15. തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു

    ReplyDelete
    Replies
    1. ആവര്‍ത്തനത്തെറ്റുകള്‍..

      Delete
  16. ഇത്തരം ചില ഓര്‍മപ്പെടുത്തലുകള്‍ വല്ലപ്പോഴും നല്ലതാണ്.

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍, ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും..

      Delete
  17. ഇത് പല പത്രങ്ങളിലും കാണാറുണ്ട്. വാർത്തകൾക്കൊപ്പം ചില വെബ്‌സൈറ്റുകളിലേയ്ക്കുള്ള ലിങ്ക് നൽകുന്നത് (റിസൾട്ട് നോക്കാനും മറ്റും) ഇമ്മാതിരി കിടക്കുന്നതുകാണാം. അതു വച്ച് എങ്ങനെ സെർച്ച് ചെയ്യും?

    ReplyDelete
    Replies
    1. ഉം.. ശരിയാണ് സജീം ജീ..

      Delete
  18. This comment has been removed by the author.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. അത് പരസ്യം ചെയ്ത ആള്‍ മലയാളം font മാറ്റാന്‍ മറന്നുപോയതുകൊണ്ടാകും. അതിങ്ങനെയാവാം.... sundaychandrika@gmail.com

    ReplyDelete
    Replies
    1. അതേ, അതു പക്ഷേ, എല്ലാവര്‍ക്കും അറിയില്ലല്ലോ... :)

      Delete
  21. പിശാശു ..അക്ഷരയുടെ !!
    ഇത് ഇങ്ങനെ ചൂണ്ടി കാണിക്കുന്നതിനെ
    അഭിനന്ദിക്കുന്നു ....
    അസ്രുസ്

    ReplyDelete