30.5.13

മഴയോട്‌

മഴയേ,
രജനിയെ തണുപ്പിച്ച  മഴയേ..
നീയെന്റെ സ്വപ്‌നങ്ങളില്‍
വശ്യമായ്  ചിരിക്കുന്നൂ...
ക്രൂരമായ് ഇരമ്പി വന്ന
കരിമേഘങ്ങള്‍ നിന്നിലൂടെ
തണുത്ത തുള്ളികളായി ...
വിജനമാമീ വഴിയിലൂടെ
മെല്ലെ നടന്നു  ഞാന്‍ 
വിഹായസ്സിലേക്ക് കണ്ണുനട്ട്
വീണ്ടും നിന്നെത്തേടുന്നു,
എന്നാലെനിയ്ക്ക്
പാതി നനഞ്ഞയീ
കരിയിലകളില്‍ നിന്ന്
എന്റെ ബാല്യം പെറുക്കാം..

^^^^^^^<FB>^^^^^^^^^

No comments:

Post a Comment