7.10.12
5.10.12
മതിയാവാത്ത മധു
മര്‍ത്യ, നീയീ ക്ഷണിക ജീവിത മുറ്റത്ത്
എന്തൊക്കെ കണ്ടു കണ്‍പുരികം ചുളിക്കണം...
കണ്ടുകണ്ടെല്ലാം മടുപ്പുളവാക്കുന്ന
കാഴ്‌ചകളായി രൂപാന്തരപ്പെട്ടഹോ....!
അവസരത്തിന്നൊത്ത് അക്രമാസക്തരായ്
സര്‍വായുധം മൂര്‍ച്ച കൂട്ടുന്നവര്‍ ചിലര്‍
ഉള്ളതുമില്ലാത്തതും ചേര്‍ത്ത് അപരനെ
മാനഭംഗം ചെയ്‌തിടുന്നുവേറെ ചിലര്‍
ഇല്ലാത്ത സ്‌നേഹമുണ്ടെന്ന് ഇടയ്ക്കിടെ
സ്വാര്‍ഥ താല്‍പര്യ സുരക്ഷയ്ക്കു ചൊല്ലിടും
കിട്ടുന്നതൊക്കെ തനിയ്‌ക്കു ലാഭം എന്ന
ചിന്തയില്‍വിരിയുന്നു ചുണ്ടില്‍ ഗൂഢസ്‌മിതം ...
ഉള്ള സ്‌നേഹം തുറന്നൊന്നു പറയുവാന്‍
സ്‌നേഹിതന്നായൊരു മൃദുസ്‌പര്‍ശമേകുവാന്‍
ഉള്ളുകൊതിക്കുമ്പൊഴും ജാഢ വില്ലനായ്
ഉള്ള സ്‌നേഹം കവര്‍ന്നെങ്ങോ മറഞ്ഞിടും...
പുഞ്ചിരി ആയുസ്സു കൂട്ടുമെന്നാകിലും
ആരുണ്ട് ഈ ചൊല്ലു നെഞ്ചോടു ചേര്‍ക്കുവാന്‍ ...
എത്രമേലുന്നതി പൂണ്ടവനെങ്കിലും
പുഞ്ചിരി പിന്നെയുമുത്തുംഗത തരും...
സ്‌നേഹിയ്ക്ക സ്‌നേഹിയ്ക്ക മതിവരുവോളമീ
ക്ഷണിക കാലത്തതു മാത്രമേ ശേഷിപ്പു
സ്‌നേഹമാണേതു ശത്രുക്കളേയും മുട്ടു
കുത്തിക്കുവാനുള്ള മേന്മയായായുധം...!
എന്തൊക്കെ കണ്ടു കണ്‍പുരികം ചുളിക്കണം...
കണ്ടുകണ്ടെല്ലാം മടുപ്പുളവാക്കുന്ന
കാഴ്‌ചകളായി രൂപാന്തരപ്പെട്ടഹോ....!
അവസരത്തിന്നൊത്ത് അക്രമാസക്തരായ്
സര്‍വായുധം മൂര്‍ച്ച കൂട്ടുന്നവര്‍ ചിലര്‍
ഉള്ളതുമില്ലാത്തതും ചേര്‍ത്ത് അപരനെ
മാനഭംഗം ചെയ്‌തിടുന്നുവേറെ ചിലര്‍
ഇല്ലാത്ത സ്‌നേഹമുണ്ടെന്ന് ഇടയ്ക്കിടെ
സ്വാര്‍ഥ താല്‍പര്യ സുരക്ഷയ്ക്കു ചൊല്ലിടും
കിട്ടുന്നതൊക്കെ തനിയ്‌ക്കു ലാഭം എന്ന
ചിന്തയില്‍വിരിയുന്നു ചുണ്ടില്‍ ഗൂഢസ്‌മിതം ...
ഉള്ള സ്‌നേഹം തുറന്നൊന്നു പറയുവാന്‍
സ്‌നേഹിതന്നായൊരു മൃദുസ്‌പര്‍ശമേകുവാന്‍
ഉള്ളുകൊതിക്കുമ്പൊഴും ജാഢ വില്ലനായ്
ഉള്ള സ്‌നേഹം കവര്‍ന്നെങ്ങോ മറഞ്ഞിടും...
പുഞ്ചിരി ആയുസ്സു കൂട്ടുമെന്നാകിലും
ആരുണ്ട് ഈ ചൊല്ലു നെഞ്ചോടു ചേര്‍ക്കുവാന്‍ ...
എത്രമേലുന്നതി പൂണ്ടവനെങ്കിലും
പുഞ്ചിരി പിന്നെയുമുത്തുംഗത തരും...
സ്‌നേഹിയ്ക്ക സ്‌നേഹിയ്ക്ക മതിവരുവോളമീ
ക്ഷണിക കാലത്തതു മാത്രമേ ശേഷിപ്പു
സ്‌നേഹമാണേതു ശത്രുക്കളേയും മുട്ടു
കുത്തിക്കുവാനുള്ള മേന്മയായായുധം...!
4.10.12
3.10.12
ബാല്യകാല സ്മൃതികള്‍ ....
മഴ പെയ്യുമ്പോള്‍ ഓര്‍മ്മകള്‍ കുളിരുകോരും...
അയലത്തെ വീടിന്റെ തൊടിയില്‍ പലതരത്തിലുള്ള മാവുകള്‍ ഉണ്ടായിരുന്നു. കൂറ്റന്‍ പുളിമരം, പൂവമരം, ഐനിച്ചക്ക മരം, പ്ലാവുകള്‍, അമ്പഴങ്ങ, പേരക്ക, കൈതച്ചക്ക.... അങ്ങനെ അവിടെ എല്ലാം സുലഭം. 'ഉമ്മാത്തും താത്താന്റെ പുളിഞ്ചുവട് ' അന്ന് പ്രസിദ്ധമായിരുന്നു. വലിയ ആ പുളിമരത്തിന്റെ തണലിലായിരുന്നു ഞങ്ങളുടെ സംഗമം. അവിടെ ചെറിയൊരു വീടു നിര്‍മ്മിച്ചും ഊഞ്ഞാല്‍ കെട്ടിയും ഒളിച്ചുകളിച്ചും കൊക്കിക്കളിച്ചും കഴിച്ചു കൂട്ടിയ നാളുകള്‍... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ..!
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അന്ന് വലിയൊരു സംഘം കളിക്കൂട്ടുകാര്‍ പുളിഞ്ചുവട്ടിലെത്തും. ട്രൗസര്‍ മാത്രമണിഞ്ഞ ആണ്‍കുട്ടികളും പാവാടയും ബ്ലൗസുമണിഞ്ഞ് മുടി പിന്നിലേക്കു രണ്ടായി മിടഞ്ഞിട്ട പെണ്‍കുട്ടികളും...
ചില ചെറുക്കന്മാരുടെ ട്രൗസര്‍ കൊളുത്തും ബട്ടണുമൊക്കെ പൊട്ടിപ്പോയതിനാല്‍ രണ്ടുഭാഗവും കൂട്ടിപ്പിടിച്ചു കെട്ടിയിട്ടുണ്ടാവും. ചിലര്‍ അരയിലുള്ള ചരടില്‍ കോര്‍ത്ത് അഡ്ജസ്റ്റ് ചെയ്തിട്ടുമുണ്ടാവും.
സ്‌കൂള്‍ വിട്ടുവന്നാല്‍ പുസ്തകസഞ്ചി വീട്ടിലെവിടെയെങ്കിലും എറിഞ്ഞ് ഒറ്റയോട്ടമാണ്, പുളിഞ്ചുവട്ടിലേക്ക്.
മഴക്കാലമാണെങ്കില്‍ പുളിമരം കനിയില്ലാതെ ശൂന്യമായിരിക്കും. തൊട്ടപ്പുറത്തുള്ള മാവുകളാണ് മഴക്കാലത്തുള്ള ആശ്രയം. മാഞ്ചുവട്ടില്‍ ആരെത്തിയാലും ഒരെണ്ണമെങ്കിലും കിട്ടാതിരിക്കില്ല. പക്ഷികള്‍ കൊത്തിയിട്ടതും പഴുത്തുവീണതുമായി കരിയിലകള്‍ക്കിടയില്‍ മാമ്പഴമുണ്ടാവും.
എത്ര വലിയ മഴപെയ്താലും കുറേ സമയം മഴകൊള്ളാതെ ആസ്വദിച്ച് പുളിഞ്ചുവട്ടില്‍ നില്‍ക്കാം.
തൊടിയിലെ മരങ്ങളില്‍ കൂടി ഒലിച്ചിറങ്ങുന്ന വെള്ളിരേഖകള്‍...; മഴത്തുള്ളികള്‍ നൃത്തം വെക്കുന്ന ചേമ്പിന്‍ ദളങ്ങള്‍.......-; പൂവമരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇത്തിക്കണ്ണിവള്ളികളില്‍ നിന്നുതിര്‍ന്നു വീഴുന്ന വലിയ മഴമുത്തുകള്‍........ സന്ധ്യയോടടുക്കുമ്പോള്‍ ഉമ്മയുടെ നീട്ടിയുള്ള വിളി വരും - ഓ..........യ് .. എന്നു മറുപടി കൊടുത്തു വീണ്ടും അവിടെത്തന്നെ ചുറ്റിപ്പറ്റിനില്ക്കുമ്പോ
സന്ധ്യമയങ്ങും മുമ്പേ ഉമ്മ ചിമ്മിനി വിളക്കു കത്തിച്ചുവെച്ചു പറയും.'ഇനി പുറത്തിറങ്ങാന്‍ പാടില്ല, അന്ത്യായി. കോടാലിച്ചാത്തന്‍ വരും.'' അതു കേട്ടാല്‍ പിന്നെ വീട്ടിനുള്ളില്‍ തന്നെ ഇരുന്നോളും. കള്ളുകുടിച്ച് ഉറക്കെ പാട്ടുപാടി റോഡിലൂടെ പോകുന്ന നിരുപദ്രവകാരിയായിരുന്ന ഒരാളായിരുന്നു കോടാലിച്ചാത്തന്‍. അക്കാലത്തെ വൈകുന്നേരക്കാഴ്ചയായിരുന്നു
പിന്നെ ചിമ്മിനി വെട്ടത്തിലുള്ള പഠനം. ആരും പഠനത്തില്‍ സഹായിക്കാനില്ല. ഉള്ള സാമര്‍ത്ഥ്യം കൊണ്ടുള്ള അഭ്യാസങ്ങള്‍... പഠനത്തിലങ്ങനെ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴായിരിക്കും വിളക്കിലേക്കൊരു പ്രാണി. പിന്നെ അതിനെ നോക്കിയങ്ങനെ സമയം പോക്കുമ്പോള്‍ എവിടെ നിന്നോ പാറിവരുന്ന ഒരു മിന്നാമിനുങ്ങ്. അതിനെ പിടിച്ചും ഒഴിഞ്ഞ തീപ്പെട്ടിക്കുള്ളിലും സുതാര്യമായ കുപ്പിക്കുള്ളിലുമൊക്കെ പിടിച്ചിട്ടും ആ പ്രാണിയുടെ പ്രാണന്‍ പോകുവോളം അതിന്റെ കൂടെ...!
രാത്രി ചായക്കടയടച്ച് ഉപ്പയുടെ വരവ്...
ഒരു വള്ളിക്കൊട്ടയും ഒരു അലുമിനീയക്കുടവും പലചരക്കു കടയില്‍ നിന്നു വാങ്ങിയ സാധനങ്ങള്‍ നിറച്ച ഒരു സഞ്ചിയും എന്നും കൈയിലുണ്ടാവും. ഉപ്പ എത്തി കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ പിന്നെ അത്താഴം. മുരിങ്ങയിലക്കറിയും ചുട്ട പപ്പടവും മാങ്ങാചമ്മന്തിയുമായിരിക്കും അധികം ദിനവും. മാങ്ങാചമ്മന്തി മാന്തിയെടുത്ത് പെട്ടെന്ന് കഴിച്ചു തീര്‍ക്കും. പിന്നെ ചോറുരുള ഉരുട്ടിയും മടുപ്പുകാട്ടിയും അങ്ങനെ നേരം കളയുമ്പോള്‍ ഉപ്പയുടെ കൂര്‍ത്ത നോട്ടം... അതു കണ്ടാല്‍ വേഗം വേഗം വാരിക്കഴിക്കും.
ഇനി തറയിലൊരു പായയും വിരിച്ച് തലവഴി പുതപ്പുമിട്ട് ഉറക്കിലേക്ക്.. മഴ കൂടി പെയ്യുന്ന രാവുകളാണെങ്കില്‍ സുഖനിദ്ര.. ശുഭനിദ്ര....!
2.10.12
30.9.12
ഉമ്മ
എന്റെ ഉമ്മ...
ഉമ്മയെ സ്‌നേഹിച്ചുമാദരിച്ചും മതി-
വന്നവരുണ്ടോ മനുഷ്യരായി...
ഉരുകുമാ തിരിവെട്ടമണയാതിരിക്കുവാന്‍
കൊതിയില്ലാ മാനവരുണ്ടൊ ഭൂവില്‍...
ഉണ്ണിക്കുവേണ്ടി ഉറക്കവും ഊണും
ഒഴിച്ചുമ്മ എത്രനാള്‍ കാത്തിരുന്നു...
നോവുസഹിച്ചുമ്മ പെറ്റ പൊന്നുണ്ണിയെ
കണ്‍കണ്ടനേരമാ നോവകന്നു.....
ഓരോ പടവുകള്‍ താണ്ടുമ്പൊഴും ഉമ്മ
വഴിവെട്ടമായി അവന്നു വേണ്ടി
കാത്തിരുന്നു രാത്രിയെത്ര കനത്താലും
വഴിക്കണ്ണുമായുമ്മ ഉമ്മറത്ത്.....
ചുളിവുകള്‍ വീണുമാ ചര്‍മ്മം വരണ്ടതും
അവനിലെ അവനെ അവനാക്കുവാന്‍
അവനക്കഥ പിന്നെയോര്‍ക്കാന്‍ മറക്കുന്ന
വിധി വൈപരീത്യമിതെന്തുലോകം....!
വൃദ്ധസദനത്തിലേല്‍പിച്ചു ഉമ്മയെ
സ്വൈരവിഹാര സ്വാതന്ത്ര്യത്തിനായ്
കണ്ഠം ഇടറുന്ന ഉമ്മയെ അറിയുവാന്‍
നാമെന്തു വേദം ഇനിയോതണം...?
ഉമ്മതന്‍ കാല്‍ക്കീഴില്‍സ്വര്‍ഗ്ഗമുണ്ടെന്നരുള്‍
ചെയ്തു ലോകത്തോട് പുണ്യ നബി
ഉണരാത്ത മര്‍ത്യാ ഇനിയെങ്കിലും വേഗം
ഉണരൂ നിന്‍ മാതാവിനെപ്പുണരൂ...
27.9.12
25.9.12
18.9.12
അന്വേഷണം
മേഘപഥത്തിന്‍
വിശാലതയില്‍
നീ വിരുന്നിനെത്തുക
മേഘധനുസ്സിന്റെ
വര്‍ണ്ണങ്ങളിലൂടെ
നീ എന്നെ തിരയുക,
മേഘജ്യോതിസ്സ്
കരിക്കും മുമ്പേ
നീ മടങ്ങുക...
വിശാലതയില്‍
നീ വിരുന്നിനെത്തുക
മേഘധനുസ്സിന്റെ
വര്‍ണ്ണങ്ങളിലൂടെ
നീ എന്നെ തിരയുക,
മേഘജ്യോതിസ്സ്
കരിക്കും മുമ്പേ
നീ മടങ്ങുക...
16.9.12
മരണം
വിളിക്കാതെ വരുന്ന വിരുന്നുകാരന്‍
വിലപിച്ചാലും വിടാത്ത നിഷ്‌കൃപന്‍
വിപ്രിയം ഗൗനിക്കാത്ത കോപിഷ്ടന്‍
വിടുതിയില്ല, വല്ലാത്തവനാണവന്‍ ....!
വിലപിച്ചാലും വിടാത്ത നിഷ്‌കൃപന്‍
വിപ്രിയം ഗൗനിക്കാത്ത കോപിഷ്ടന്‍
വിടുതിയില്ല, വല്ലാത്തവനാണവന്‍ ....!
14.9.12
കവി
ഭ്രാന്തനല്ല കവി
ഭ്രാന്തു നടിക്കുന്നവന്‍
ചുറ്റുമുള്ളവരെ
മത്തരാക്കുവാന്‍
തൂലികയെ
ലഹരിനുരയുന്ന
മഷിയില്‍ മുക്കുന്നവന്‍
ഭ്രാന്തു നടിക്കുന്നവന്‍
ചുറ്റുമുള്ളവരെ
മത്തരാക്കുവാന്‍
തൂലികയെ
ലഹരിനുരയുന്ന
മഷിയില്‍ മുക്കുന്നവന്‍
13.9.12
കൂപമണ്ഡൂകം
വഴിതെറ്റി പോയപ്പോള്‍
തട്ടിത്തടഞ്ഞുവീണ
പൊട്ടക്കിണറ്റിലിരുന്ന്
തവളയുടെ കുപ്പായം
വാടകക്കെടുത്തവന്‍
ഞാന്‍ ....
തട്ടിത്തടഞ്ഞുവീണ
പൊട്ടക്കിണറ്റിലിരുന്ന്
തവളയുടെ കുപ്പായം
വാടകക്കെടുത്തവന്‍
ഞാന്‍ ....
11.9.12
നാമ വിശേഷം
അനുരാഗമെന്നാണു വിളിച്ചത്
ജ്വലിക്കുന്ന തീക്കനലുകളെ...
പ്രേമമധുവെന്നാണു വിളിച്ചത്
കയ്പുള്ള കാഞ്ഞിരക്കുരുവിനെ..
ജ്വലിക്കുന്ന തീക്കനലുകളെ...
പ്രേമമധുവെന്നാണു വിളിച്ചത്
കയ്പുള്ള കാഞ്ഞിരക്കുരുവിനെ..
മാപ്പിളപ്പാട്ടുകള്‍
റിയാസ് ടി. അലി .മാപ്പിളപ്പാട്ടുകള്‍ക്കിത് സുവര്‍ണ്ണകാലം. ജാതി, മത, വര്‍ണ, ഭാഷ, ദേശാന്തരങ്ങള്‍ക്കുമപ്പുറം മാപ്പിളപ്പാട്ട് എത്തിനോക്കിയെന്നതാണ് വാസ്തവം. കേവല അറബിമലയാള ലിപിയില്‍ പലയിടങ്ങളിലായി ഉറങ്ങിക്കിടന്ന കൃതികള്‍ മാപ്പിളപ്പാട്ടിന്റെ വ്യത്യസ്തതയും ശൈലീമാസ്മരികതയും രചനാവൈഭവവും കൊണ്ട് പില്‍കാലത്ത് തിരിച്ചറിയപ്പെട്ടു. കണ്ടെടുക്കപ്പെട്ടവയിലധികവും വെളിച്ചം കണ്ടു.
കണ്ടെടുക്കപ്പെട്ടവയില്‍ പ്രഥമമെന്നവകാശപ്പെടാവുന്ന മുഹ്‌യിദ്ദീന്‍ മാല കോഴിക്കോട് ഖാസിയും അറബിമലയാള ഭാഷാ കവിയും ഗ്രന്ഥകാരനുമായിരുന്ന ഖാളി മുഹമ്മദിനാല്‍ രചിക്കപ്പെട്ടതും ഇസ്‌ലാമിക പണ്ഡിതവരേണ്യനും സൂഫിവര്യനുമായിരുന്ന ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെക്കുറിച്ചുള്ള അപദാനങ്ങളുമാണ്. 1607 ലാണ് ഇതു രചിക്കപ്പെട്ടത്. എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം എഴുതുന്നതിനു തൊട്ടുമുമുമ്പുള്ള കാലഘട്ടം. വരമൊഴിയേക്കാള്‍ വാമൊഴിക്കു പ്രാധാന്യം നല്‍കിയാണ് കവി ഇതിനെ അവതരിപ്പിച്ചത്. തമിഴ്ചുവയുള്ള വരികളും ഇതില്‍ യഥേഷ്ടം. തമിഴ് പുലവന്മാരുടെ സ്വാധീനമാണ് അതിന്റെ പിന്നിലുള്ള ഘടകമെന്ന് പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അറബിത്തമിഴില്‍ രചിക്കപ്പെട്ട 'മുഹ്‌യിദ്ദീന്‍ ആണ്ടവര്‍ മാലൈ'എന്നകൃതിയിലൂടെ പുലവന്മാര്‍ ഇസ്‌ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നുവെന്നു ചരിത്രം.
അറബിമലയാള പദ്യരചനാരീതി പലഘട്ടങ്ങളിലും മണിപ്രവാളരീതിയായി കാണാം. മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ മാപ്പിളമഹാകവികളുടെ കൃതികള്‍ സങ്കരഭാഷകളിലാണ് വിരചിതമായത്. അറബി, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട, പാര്‍സി, മലയാളം തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ കോര്‍ത്തിണക്കിയ കാവ്യങ്ങളാണ് മാപ്പിളപ്പാട്ടുകളിലിപ്പോഴും ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നത്. ഹാസ്യസാമ്രാട്ട് കുഞ്ഞായിന്‍ മുസ്‌ലിയാര്‍, ഖാസി മുഹമ്മദ്, ഇച്ചമസ്താന്‍ തുടങ്ങിയ കവികളും യഥേഷ്ടം രചനകള്‍ മലയാളത്തിനു നല്‍കി.
മോയിന്‍ കുട്ടി വൈദ്യര്‍ (1857- 1891) എന്ന ഇതിഹാസം മാപ്പിളപ്പാട്ടിന്റെ ഗതിതന്നെ മാറ്റി. മുസ്‌ലിം നവോത്ഥാന കവികളില്‍ പ്രശസ്തനായിരുന്ന മഹാകവി ബദര്‍, ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകള്‍, ബദ്‌റുല്‍ മുനീര്‍- ഹുസ്‌നുല്‍ ജമാല്‍ പ്രണയകാവ്യം തുടങ്ങിയവകൊണ്ടു തന്നെ ജനമാനസങ്ങളില്‍ മായ്ക്കപ്പെടാനാവാത്ത ഇടം നേടി. മാപ്പിളപ്പാട്ട് രംഗത്ത് ഇദംപ്രഥമമായി ശാസ്ത്രീയവും പരിപൂര്‍ണ വ്യവസ്ഥയോടും കൂടി ആക്ഷരവൃത്തങ്ങള്‍ ആവിഷ്‌കരിച്ചത് വൈദ്യരാണ്. ബദര്‍ പടപ്പാട്ടിലെ ആയുധവര്‍ണനയും ബദ്‌റുല്‍ മുനീറിലെ സ്ത്രീസൗന്ദര്യവര്‍ണനയും വൈദ്യരുടെ താളബോധത്തിനും രചനാനൈപുണ്യത്തിനും ഉത്തമോദാഹരണങ്ങളാണ്. 1964 ല്‍ പുറത്തിറങ്ങിയ ആയിഷ എന്ന മലയാള സിനിമയില്‍ വൈദ്യരുടെ 'പൂമകളാണേ ഹുസ്‌നുല്‍ ജമാല്‍ ' എന്ന സുന്ദരഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.സുശീലയാണ് ഗാനം ആലപിച്ചത്. കൂടാതെ ഓളവും തീരവും (1970), മരം (1973), 1921 (1988) തുടങ്ങി പല ചിത്രങ്ങളിലും ഉള്‍പ്പെടുത്തിയ വൈദ്യര്‍ ഗാനങ്ങള്‍ ചലച്ചിത്രങ്ങളുടെ മുഖശ്രീ കൂട്ടിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കേവലം മുപ്പത്തഞ്ച് വയസ്സിനുള്ളില്‍ വൈദ്യര്‍ തീര്‍ത്ത മാപ്പിളപ്പാട്ടിന്റെ സുവര്‍ണകൊട്ടാരം ഇന്നും ജനമനസ്സില്‍ തലയുയര്‍ത്തി തന്നെ നിലനില്‍ക്കുന്നു. മാപ്പിളപ്പാട്ട് പ്രേമികളുടെ നിരന്തരമായ ആവശ്യത്തില്‍ നിന്നുയര്‍ന്നതാണ് കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം .
1950 കള്‍ക്കു ശേഷം ഭാസ്‌കരന്‍ മാഷിന്റെയും രാഘവന്‍ മാഷിന്റെയും ബാബുരാജിന്റെയുമൊക്കെ കരസ്പര്‍ശമേറ്റതോടെയാണ് മാപ്പിളപ്പാട്ടുകള്‍ ജനകീയമാകുന്നത്. നീലക്കുയില്‍ പോലെയുള്ള ചലച്ചിത്രങ്ങളില്‍ മാപ്പിളപ്പാട്ട് പരീക്ഷിക്കപ്പെടുമ്പോള്‍ ജനങ്ങളിത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ വളരേയധികം മാനസികസംഘര്‍ഷമുണ്ടായിരുന്നുവേ്രത പിന്നണിപ്രവര്‍ത്തകര്‍ക്ക്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നീലക്കുയില്‍ ചിത്രീകരണവേള. ചിത്രത്തിന്റെ നിര്‍മാതാവ് ടി.കെ. പരീക്കുട്ടി സാഹിബാണ്. ഭാസ്‌കരന്‍മാഷിന്റെ സുവര്‍ണലിപികളിലൂടെ മലയാളത്തിനു ലഭിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഗാനമാണ് ചിത്രീകരിക്കുന്നത്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയെ നോക്കി ഒടുവില്‍ തന്നെ സങ്കടപ്പുഴയുടെ നടുവിലാക്കല്ലേ എന്ന് കേഴുന്ന കാതരനായ കാമുകനെയാണ് ക്യാമറയില്‍ പകര്‍ത്തുന്നത്. അന്നത്തെ മുസ്‌ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടം വെച്ചുപോകുന്ന രംഗം. ഇതു കണ്ടപ്പോള്‍ പരീക്കുട്ടി സാഹിബിന് ആധിയായി. 'നിങ്ങളെന്തു ഭ്രാന്താണീ കാണിക്കുന്നത്.? എനിക്കിനിയും കൊച്ചിയില്‍ ജീവിക്കണം. ഇതെങ്ങാനും സ്‌ക്രീനില്‍ കണ്ടാല്‍ ജനങ്ങള്‍ സക്രീന്‍ കുത്തിക്കീറും, എന്റെ പൊരയ്ക്ക് തീയും വെക്കും.' ഭാസ്‌കരന്‍ മാഷും രാമുകാര്യാട്ടും സമാധാനപ്പെടുത്തിയിട്ടാണ് ഉള്ളില്‍ കനലുമായി ആ രംഗം ചിത്രീകരിച്ചതും നീലക്കുയില്‍ തിയേറ്ററിലെത്തിച്ചതുമത്രേ. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിച്ച ആദ്യ ദിവസം ഈ രംഗം കണ്ടപ്പോള്‍ ആളുകള്‍ ഹസ്താരവം മുഴക്കി. അപ്പോഴാണ് പരീക്കുട്ടി സാഹിബിനു ശ്വാസം നേരെ വീണതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്തത്ര മാധുര്യമുള്ള വരികളാണ് ഭാസ്‌കരന്‍ മാഷിന്റെ തൂലികത്തുമ്പിലൂടെ പിറന്നുവീണത്. രാഘവന്‍ മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട് ഗാനഗന്ധര്‍വന്‍ ശ്രീ. കെ.ജെ. യേശുദാസും മലയാളത്തിന്റെ വാനമ്പാടി ശ്രീമതി. കെ.എസ്. ചിത്രയും ശ്രീമതി. പി.സുശീലയും ആലപിച്ച മാപ്പിളപ്പാട്ടുകള്‍ ഇന്നും മലയാളിയുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കുന്നു.
എം. കുഞ്ഞിമൂസ- രാഘവന്‍ മാഷ് ടീമിന്റെ കാലം ആകാശവാണിയിലൂടെ മാപ്പിളപ്പാട്ടുകള്‍ ജനഹൃദയങ്ങളിലെത്തിച്ചു. രാഘവന്‍ മാഷിന്റെ ആകാശവാണിയിലെ ജോലി അതിനേറെ ഗുണകരമായി. കുഞ്ഞിമൂസയെ സ്ഥിരമായി ക്ഷണിച്ച് മാപ്പിളപ്പാട്ടു പ്രോഗ്രാം ചെയ്തതിന്റെ പേരില്‍ രാഘവന്‍ മാഷിന് ആകാശവാണി അധികൃതര്‍ മെമ്മോ പോലും കൊടുത്തുവത്രേ. തന്റെ ന്യായമായ വാദങ്ങള്‍ കൊണ്ട് മാഷ് പിടിച്ചുനിന്നുവെന്നാണ് കേള്‍വി. എം. കുഞ്ഞിമൂസയെപ്പോലുള്ളവര്‍ ഗ്രാമഫോണ്‍ കാലത്തു മാത്രമല്ല, ഇന്നും മാപ്പിളപ്പാട്ടു സ്‌നേഹികളുടെ ഹൃദയങ്ങളിലാണ് വസിക്കുന്നത്. ഗ്രാമഫോണും ടേപ് റിക്കാര്‍ഡറുകളും റേഡിയോയുമൊക്കെ കടന്ന് ആധുനിക മീഡിയകളിലൂടെ മാപ്പിളപ്പാട്ടിന്റെ സ്വരമാധുരി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സാംസ്‌കാരിക പരിപാടികളിലും ഒരു പരിധിവരെ തനത് മാപ്പിളപ്പാട്ടുകള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, മാപ്പിളപ്പാട്ടിനെ മാപ്പില്ലാപ്പാട്ടാക്കി മാറ്റുന്ന ചില ആധുനിക മാപ്പിളപ്പാട്ടു രചയിതാക്കളും ഗായകരും മാപ്പിളപ്പാട്ടിനെ കൊഞ്ഞനം കുത്തുന്ന ചില ദുഷ് ചെയ്തികള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതു തന്നെ. മൊഞ്ച്, തഞ്ചം, കൊഞ്ചല്‍, ചുണ്ട്, ഖല്‍ബ്, മാറ്, മോറ്, പാവാട, തേന്, പാല്, ചക്കര തുടങ്ങി കുറേ പദങ്ങളും പാത്തുമ്മ, ആയിച്ച, കൈജക്കുട്ടി, പാത്തേയി തുടങ്ങി കുറേ പേരുകളും ചേര്‍ത്തുണ്ടാക്കുന്ന മാപ്പിളപ്പാട്ട് പാഷാണങ്ങള്‍ (അവരാലപിച്ചതും എഴുതിയതുമായ നല്ല ഗാനങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ) തെല്ലൊന്നുമല്ല ഈ കലാരൂപത്തിനു പേരുദോഷമുണ്ടാക്കിയത്. ഉമ്മയെ തല്ലിയാലും രണ്ടു കൂട്ടര്‍ എന്നു പറഞ്ഞതു പോലെ ഇവിടെയും സംഭവിച്ചു. മോശം ഗാനങ്ങളുടെ പിന്നാലെ കൂടാനും വിപണിയില്‍ അവ തരംഗമാക്കാനും കുറച്ചുകാലം ചിലരെയെങ്കിലും കിട്ടിയതുകൊണ്ട് അണിയറശില്‍പികള്‍ പച്ചപിടിച്ചു. അധികം വൈകാതെ തന്നെ ആ ശ്രേണിയിലുള്ള ആല്‍ബങ്ങളും പാട്ടുകളും മണ്ണിട്ടു നികത്തപ്പെട്ടു. പക്ഷേ, നല്ല പാട്ടുകള്‍ അന്നും ഇന്നും എന്നും സ്വീകാര്യവും ജനഹൃദയങ്ങള്‍ നെഞ്ചേറ്റുന്നതുമാണ്.
പി.ടി. അബ്ദുറഹിമാന്‍, ചാന്ദ്പാഷ, കെ.ടി. മുഹമ്മദ്, ടി. ഉബൈദ് , ചാക്കീരി, പുലിക്കോട്ടില്‍ ഹൈദര്‍, എം.എന്‍. കാരശ്ശേരി, എസ് .എ ജമീല്‍, കാനേഷ് പൂനൂര്‍, ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.കെ.ഗോപി, തുടങ്ങി നിരവധി ഗാനരചയിതാക്കളും പീര്‍ മുഹമ്മദ്, എ.വി. മുഹമ്മദ്, ആയിഷ ബീഗം ,മുക്കം സാജിത ,കെ ജി ,സത്താര്‍, അസീസ് തായിനേരി, റംലാബീഗം, എരഞ്ഞോളി മൂസ, വി.എം. കുട്ടി, വിളയില്‍ ഫസീല, കെ.ജെ. യേശുദാസ്, കെ.ജി. മാര്‍ക്കോസ്, എം.ജി. ശ്രീകുമാര്‍, പി. സുജാത, സിബെല്ല, കണ്ണൂര്‍ ഷരീഫ്, കണ്ണൂര്‍ സലീം, അഫ്‌സല്‍ തുടങ്ങി ശ്രേയാഘോഷല്‍ വരെയുള്ള നിരവധി ഗായകരും മലയാളത്തിന് വിവിധ മേഖലകളിലൂടെ ഏറെ മാപ്പിളപ്പാട്ടുകള്‍ സംഭാവനചെയ്തവരാണ്.
(ലേഖനം അപൂര്‍ണ്ണമാണ്, അറിയുന്ന വിവരങ്ങള്‍ പങ്കു വെക്കുമല്ലോ....)
9.9.12
ചോരന്‍

മഴത്തുള്ളികള്‍ വീണുടഞ്ഞത്
നിന്റെ നനുത്ത പാദങ്ങളില്‍,
തണുത്തു വിറച്ചിട്ടും
നീ പാദം പിന്‍വലിച്ചില്ല...
മരത്തുള്ളികള്‍ ഇറ്റിവീണത്
നിന്റെ കണ്‍പോളകളിലായിട്ടും
നീ തലയനക്കിയില്ല...
കൂരാക്കൂരിരുട്ടില്‍
ചെളിവെള്ളമൊഴുകുന്ന
ചെമ്മണ്ണില്‍ നീ കിടന്നു...
ചിതറിത്തെറിച്ച ചോറ്റുപാത്രവും
മണ്ണില്‍ പുതഞ്ഞ നോട്ടുബുക്കും
അഴുക്കിലൂടെ തട്ടിയും മുട്ടിയും
ഒഴുകാന്‍ വെമ്പുന്ന മുടിപ്പൂവും...
കീറിപ്പറിഞ്ഞ കുഞ്ഞുടുപ്പിന്റെ
അരയിലെ കെട്ടുവള്ളിത്തുമ്പ്
അഴുക്കും രക്തവും ചേര്‍ത്ത്
ചെളിയില്‍ ചിത്രമെഴുതി...
മഴപെയ്ത രാത്രിയില്‍
നിന്നെയപഹരിച്ച്
കടന്നു കളഞ്ഞവനാരാണ്...?
നിന്റെ നനുത്ത പാദങ്ങളില്‍,
തണുത്തു വിറച്ചിട്ടും
നീ പാദം പിന്‍വലിച്ചില്ല...
മരത്തുള്ളികള്‍ ഇറ്റിവീണത്
നിന്റെ കണ്‍പോളകളിലായിട്ടും
നീ തലയനക്കിയില്ല...
കൂരാക്കൂരിരുട്ടില്‍
ചെളിവെള്ളമൊഴുകുന്ന
ചെമ്മണ്ണില്‍ നീ കിടന്നു...
ചിതറിത്തെറിച്ച ചോറ്റുപാത്രവും
മണ്ണില്‍ പുതഞ്ഞ നോട്ടുബുക്കും
അഴുക്കിലൂടെ തട്ടിയും മുട്ടിയും
ഒഴുകാന്‍ വെമ്പുന്ന മുടിപ്പൂവും...
കീറിപ്പറിഞ്ഞ കുഞ്ഞുടുപ്പിന്റെ
അരയിലെ കെട്ടുവള്ളിത്തുമ്പ്
അഴുക്കും രക്തവും ചേര്‍ത്ത്
ചെളിയില്‍ ചിത്രമെഴുതി...
മഴപെയ്ത രാത്രിയില്‍
നിന്നെയപഹരിച്ച്
കടന്നു കളഞ്ഞവനാരാണ്...?
വിഹാരം
ഭ്രമമൊരു ഭ്രമണപഥത്തിലൂടെ...
ഭ്രമരമോ മലര്‍ത്തോപ്പിലൂടെ ...
ഭ്രമരരോ സ്വേച്ഛാ നിരത്തിലൂടെ ..
ഭ്രഷ്ടില്ലയാര്‍ക്കുമീ ഭൂവിലൂടെ...
ഭ്രമരമോ മലര്‍ത്തോപ്പിലൂടെ ...
ഭ്രമരരോ സ്വേച്ഛാ നിരത്തിലൂടെ ..
ഭ്രഷ്ടില്ലയാര്‍ക്കുമീ ഭൂവിലൂടെ...
8.9.12
ചോദ്യം
മനസ്സേ, നിന്റെ കൂടപ്പിറപ്പാണോ ദുഃഖം...?
നഭസ്സേ, നിന്റെ തോഴനാണോ മാരിവില്‍..?
ഉഷസ്സേ, നിന്റെ ഇണയാണോ സന്ധ്യ..?
ഊനച്ഛന്ദ ചിന്തകള്‍ അജ്ഞാതമോ...?
നഭസ്സേ, നിന്റെ തോഴനാണോ മാരിവില്‍..?
ഉഷസ്സേ, നിന്റെ ഇണയാണോ സന്ധ്യ..?
ഊനച്ഛന്ദ ചിന്തകള്‍ അജ്ഞാതമോ...?
5.9.12
മറവി
കാലചക്രം കയറിയിറങ്ങി
ഓര്‍മയ്ക്ക് ക്ഷതമേറ്റു
ഓര്‍മയെ ചികിത്സിക്കാന്‍
പോയ മറവി, ചികിത്സയുടെ
രീതിശാസ്ത്രം മറന്നു...!
ഓര്‍മയ്ക്ക് ക്ഷതമേറ്റു
ഓര്‍മയെ ചികിത്സിക്കാന്‍
പോയ മറവി, ചികിത്സയുടെ
രീതിശാസ്ത്രം മറന്നു...!
4.9.12
കൈത്തിരി
പ്രതീക്ഷകളൊരിക്കലും
മെഴുകുതിരിയാവരുത്...
മുനിഞ്ഞുകത്തുന്ന
ഒരു കൊച്ചു ചിമ്മിനി
വിളക്കെങ്കിലുമാവുക...
മുനിഞ്ഞുകത്തുന്ന
ഒരു കൊച്ചു ചിമ്മിനി
വിളക്കെങ്കിലുമാവുക...
3.9.12
കൊതി
തണുപ്പിന്റെ പുതപ്പ്
തലക്കുമീതെയിട്ട്
കണ്ണുകളടച്ച്
നിദ്രയിലേക്ക്
ഊളിയിടുമ്പോള്‍
മഴയൊച്ച കൂടി
കാതുകളെ
തഴുകിയെങ്കില്‍ ....
തലക്കുമീതെയിട്ട്
കണ്ണുകളടച്ച്
നിദ്രയിലേക്ക്
ഊളിയിടുമ്പോള്‍
മഴയൊച്ച കൂടി
കാതുകളെ
തഴുകിയെങ്കില്‍ ....
സഖിയോട് ...
സഖി നിന്‍ പദനിസ്വനങ്ങളാണെന്നെ പിന്‍ -
തുടരുന്നതെന്നു നിനച്ചില്ല ഞാന്‍ ...
നിന്‍ തംബുരു താനെ മീട്ടിയ ശ്രുതികളെന്‍
മധുരക്കിനാവെന്നുമോര്‍ത്തില്ല ഞാന്‍ ...
നിന്‍ താള ലയ രാഗ സുധയെന്റെ കര്‍ണ്ണങ്ങള്‍-
ക്കതിഥിയായ് മാറുന്നതെന്തേ സഖീ
മധുമാരിപെയ്‌തൊഴിഞ്ഞിട്ടും തളിര്‍ക്കാത്ത
മരുഭൂമിയായെന്‍ മനംമാറിയോ...
നിന്‍ ഹൃത്തിനുള്ളിലെ പാഴ്മുളം തണ്ടില്‍ നി-
ന്നുതിരുന്നതും സ്‌നേഹഗീതമല്ലോ
നിന്‍ മൊഴി പൊഴിയുമ്പൊഴും പാറിടുന്നല്ലോ
പ്രേമത്തിന്‍ വെണ്‍പിറാക്കള്‍ വാനിതില്‍ ...
നിന്‍ കാത്തിരിപ്പുമെന്‍ നാട്യങ്ങളും ചേര്‍ന്ന്
സ്‌നേഹമന്തവ്യം മരിക്കും മുമ്പേ ...
മര്‍മരമായ് വരും കാത്തിരിക്കൂ സഖീ
ഈ മഴയൊന്നു പെയ്‌തൊഴിയുവോളം ...
എന്‍ ചിത്ത കേതുഭം മാരിയായ് പെയ്യുമ -
ന്നേരം വരും കുളിര്‍ക്കാറ്റിലൂടെ
നിന്നാശയാവേശമൊക്കെയും തീര്‍ക്കുവാ -
നൊരു തേരില്‍ ഞാനുമെന്‍ സ്വപ്‌നങ്ങളും ....
ആലാപനം: രഞ്ജിത്ത്
2.9.12
1.9.12
തേട്ടം
ത്രാതാവേ നിന്‍ ത്രാണമില്ലാതെ
ത്രാണിയില്ലെനിക്ക് ...
ത്രാസമകറ്റിയെന്നെ ത്രാഹി ...
ത്രാണിയില്ലെനിക്ക് ...
ത്രാസമകറ്റിയെന്നെ ത്രാഹി ...
31.8.12
നാണം
ഭൂതം വര്‍ത്തമാനത്തോട്
ഭാവിയുടെ വിശേഷങ്ങളാരായുന്നു ...
വര്‍ത്തമാനം ലജ്ജിച്ചു,
ഭാവിയെപ്പറ്റി പറയാനാവാതെ...!
ഭാവിയുടെ വിശേഷങ്ങളാരായുന്നു ...
വര്‍ത്തമാനം ലജ്ജിച്ചു,
ഭാവിയെപ്പറ്റി പറയാനാവാതെ...!
30.8.12
തിരിച്ചറിവ്
ഭയപ്പെടുത്തുന്ന ഓരിയിടലുകളും
വവ്വാലുകളുടെ ചിറകൊച്ചയും
ചിവീടുകളുടെ കരച്ചിലും
പെട്ടെന്നുനിലച്ചപ്പോള്‍
ക്ലോക്കിലെ സെക്കന്റ് സൂചി
ഹൃദയമടിപ്പ് ഏറ്റെടുത്തു.
ചിവീടുകളുടെ കരച്ചിലും
പെട്ടെന്നുനിലച്ചപ്പോള്‍
ക്ലോക്കിലെ സെക്കന്റ് സൂചി
ഹൃദയമടിപ്പ് ഏറ്റെടുത്തു.
29.8.12
ഫെയ്ക്ക്
പാലപ്പൂവിന്റെ മണം...
നായ്ക്കളുടെ ഓരിയിടല്‍ ..
മങ്ങിയ നീലനിലാവ് ...
ഇലയില്ലാത്ത ഉണങ്ങിയ
മരക്കൊമ്പുകള്‍ക്കു ചുറ്റും
പുകപടലങ്ങള്‍ ....
ഞാന്‍ രക്ഷപ്പെടുന്നു,
അവള്‍ വരുംമുമ്പ് ...!
രക്തമാണവള്‍ക്കു വേണ്ടത്
എന്നെക്കൊന്നെടുക്കുന്ന
ചുടുരക്തം ...!
നായ്ക്കളുടെ ഓരിയിടല്‍ ..
മങ്ങിയ നീലനിലാവ് ...
ഇലയില്ലാത്ത ഉണങ്ങിയ
മരക്കൊമ്പുകള്‍ക്കു ചുറ്റും
പുകപടലങ്ങള്‍ ....
ഞാന്‍ രക്ഷപ്പെടുന്നു,
അവള്‍ വരുംമുമ്പ് ...!
രക്തമാണവള്‍ക്കു വേണ്ടത്
എന്നെക്കൊന്നെടുക്കുന്ന
ചുടുരക്തം ...!
28.8.12
പാഠം
ജീവിതം തന്നെ മരീചിക...
കാല്‍പനികതയ്ക്കും
ഭാവനയ്ക്കും
പൂവണിയാത്ത
സ്വപ്‌നങ്ങള്‍ക്കും
വര്‍ണം നല്‍കുകയാണ്
സമകാലിക സമസ്യകള്‍ക്കുള്ള
പൂരണം..!
കാല്‍പനികതയ്ക്കും
ഭാവനയ്ക്കും
പൂവണിയാത്ത
സ്വപ്‌നങ്ങള്‍ക്കും
വര്‍ണം നല്‍കുകയാണ്
സമകാലിക സമസ്യകള്‍ക്കുള്ള
പൂരണം..!
27.8.12
സ്വതന്ത്രന്‍
ചിതല്‍പ്പുറ്റിനരികേ വരിയായ് കുറേ
ധാന്യം പേറിയ കുഞ്ഞനുറുമ്പുകള്‍ ..
ദ്രവിച്ച വൃക്ഷച്ചുവട്ടിലുറങ്ങുന്നു
കുരച്ചു തളര്‍ന്നൊരു എലുമ്പന്‍ പട്ടി..
പാടവരമ്പില്‍ മഴയ്ക്കു വേണ്ടി
കരയുന്ന തവളക്കൂട്ടങ്ങള്‍ ...
കൈതക്കൂട്ടില്‍ കുളക്കോഴികളും..
തലയിലെ നേര്‍രേഖകള്‍ക്കൊപ്പം
ചില വക്രീകരിച്ച വെള്ളി രേഖകള്‍..
ഇനി കണ്ണാടി വേണ്ടെനിയ്ക്ക് ....
ധാന്യം പേറിയ കുഞ്ഞനുറുമ്പുകള്‍ ..
ദ്രവിച്ച വൃക്ഷച്ചുവട്ടിലുറങ്ങുന്നു
കുരച്ചു തളര്‍ന്നൊരു എലുമ്പന്‍ പട്ടി..
പാടവരമ്പില്‍ മഴയ്ക്കു വേണ്ടി
കരയുന്ന തവളക്കൂട്ടങ്ങള്‍ ...
കൈതക്കൂട്ടില്‍ കുളക്കോഴികളും..
തലയിലെ നേര്‍രേഖകള്‍ക്കൊപ്പം
ചില വക്രീകരിച്ച വെള്ളി രേഖകള്‍..
ഇനി കണ്ണാടി വേണ്ടെനിയ്ക്ക് ....
രുചി
അല്‍പം പ്രണയമെടുത്ത്
ലേശം നിരാശ ചേര്‍ത്ത്
അത്രതന്നെ സ്വപ്‌നങ്ങളിട്ട്
കലക്കിയിളക്കിമറിച്ച്
പാകംചെയ്‌തെടുത്ത
ജീവിതരസായനത്തിന്റെ
രുചിയെന്താണ്...?
ലേശം നിരാശ ചേര്‍ത്ത്
അത്രതന്നെ സ്വപ്‌നങ്ങളിട്ട്
കലക്കിയിളക്കിമറിച്ച്
പാകംചെയ്‌തെടുത്ത
ജീവിതരസായനത്തിന്റെ
രുചിയെന്താണ്...?
26.8.12
വര
കാവ്യാവനാഴി ശൂന്യം..
വരികള്‍ക്കു ക്ഷാമം ...
എന്നാല്‍ പിന്നെ ഞാന്‍
നിശ്ചലതകളെ കൂട്ടിയോജിപ്പിച്ച്
തിരശ്ചീനമായൊരു വര വരയ്ക്കാം..
തികച്ചും തിരശ്ചീനം ...!
വരികള്‍ക്കു ക്ഷാമം ...
എന്നാല്‍ പിന്നെ ഞാന്‍
നിശ്ചലതകളെ കൂട്ടിയോജിപ്പിച്ച്
തിരശ്ചീനമായൊരു വര വരയ്ക്കാം..
തികച്ചും തിരശ്ചീനം ...!
മരണമേ, ഇവിടെ വരൂ ..!
റമ്മിന്റെ ഗുണനചിഹ്നങ്ങളില്‍
അയാള്‍ മരണത്തെ
ആവാഹിച്ചെടുക്കുന്നുചുണ്ടിലെരിയുന്ന സിഗരറ്റ്
അയാളുടെ അമൂല്യമായ ജീവനെ
കോളറില്‍ തൂക്കി
പുകയായ് ബഹിര്‍ഗമിക്കുന്നു
അന്യരുടെ
വേര്‍പ്പുകണങ്ങളവഗണിച്ച്
വികാരവേലിയേറ്റത്തിലയാള്‍
മുല്ലപ്പൂഗന്ധമുള്ള അഴുക്കു ചാലില്‍
നീന്തിത്തുടിച്ചു.
അയാളുടെ നിണത്തിന്റെ
ഓരോ അണുവിലും
രോഗാണു
ആക്രമണം നടത്തുമ്പോഴും
വിരലുകള്‍ക്കിടയില്‍
അബോധത്തിന്റെ സിറിഞ്ച്
പിടഞ്ഞു വിറച്ചുകൊണ്ടിരുന്നു...
കോളറില്‍ തൂക്കി
പുകയായ് ബഹിര്‍ഗമിക്കുന്നു
അന്യരുടെ
വേര്‍പ്പുകണങ്ങളവഗണിച്ച്
വികാരവേലിയേറ്റത്തിലയാള്‍
മുല്ലപ്പൂഗന്ധമുള്ള അഴുക്കു ചാലില്‍
നീന്തിത്തുടിച്ചു.
അയാളുടെ നിണത്തിന്റെ
ഓരോ അണുവിലും
രോഗാണു
ആക്രമണം നടത്തുമ്പോഴും
വിരലുകള്‍ക്കിടയില്‍
അബോധത്തിന്റെ സിറിഞ്ച്
പിടഞ്ഞു വിറച്ചുകൊണ്ടിരുന്നു...
24.8.12
ആഗ്രഹം
മിഴിനീര്‍ തുള്ളി പോലും
ചിലപ്പോള്‍ വളമായേക്കാം,
ആ ഊഷരഭൂമിയിലൊരു
വസന്ത ചാരുതയേകാന്‍ ...
ആ ഊഷരഭൂമിയിലൊരു
വസന്ത ചാരുതയേകാന്‍ ...
23.8.12
യാത്ര
ഞാന്‍ ജീവിതയാത്രയുടെ
തിരക്കുള്ള കംപാര്‍ട്ട്‌മെന്റിലാണ് ...
ശ്വാസം മുട്ടിയൊരു യാത്ര ...
ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍
ഏതെന്നറിയില്ലെങ്കിലും
പറഞ്ഞുകേട്ടറിഞ്ഞ
കൂട്ടിമുട്ടിക്കലിനു വേണ്ടി
ഒരു യാത്ര....!!!
തിരക്കുള്ള കംപാര്‍ട്ട്‌മെന്റിലാണ് ...
ശ്വാസം മുട്ടിയൊരു യാത്ര ...
ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍
ഏതെന്നറിയില്ലെങ്കിലും
പറഞ്ഞുകേട്ടറിഞ്ഞ
കൂട്ടിമുട്ടിക്കലിനു വേണ്ടി
ഒരു യാത്ര....!!!
21.8.12
നിന്നോട് ...
നിന്റെ സ്‌നേഹശീതളിമയില്‍
മയങ്ങിക്കിടപ്പാണു ഞാന്‍ ,
എന്‍ 'രേഖാംശ'ങ്ങളൊക്കെ
വക്രീകരിച്ചെന്നു തോന്നിയാലും..!
മയങ്ങിക്കിടപ്പാണു ഞാന്‍ ,
എന്‍ 'രേഖാംശ'ങ്ങളൊക്കെ
വക്രീകരിച്ചെന്നു തോന്നിയാലും..!
നഗ്നസത്യം
ത്രപ നാരിമാര്‍ക്കു ത്രാണം...
ത്വച മോഹിനിക്കു ത്രാസം...
________________________
*അധികം തലപുകക്കാതെ...
ത്രപയെന്നാലതു ലജ്ജ..
ത്രാണത്തനര്‍ത്ഥം കവചം
ത്വചയാണു പെണ്ണിന്റെ ചര്‍മം
ത്രാസത്തിനര്‍ത്ഥം ഭയവും....
ത്വച മോഹിനിക്കു ത്രാസം...
________________________
*അധികം തലപുകക്കാതെ...
ത്രപയെന്നാലതു ലജ്ജ..
ത്രാണത്തനര്‍ത്ഥം കവചം
ത്വചയാണു പെണ്ണിന്റെ ചര്‍മം
ത്രാസത്തിനര്‍ത്ഥം ഭയവും....
20.8.12
ഇച്ഛ
ഏതിരുളിലും
മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടവും
ആശ്വാസമാവും,
സ്വപ്‌നങ്ങള്‍ക്കു
വര്‍ണം പകരും..
മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടവും
ആശ്വാസമാവും,
സ്വപ്‌നങ്ങള്‍ക്കു
വര്‍ണം പകരും..
19.8.12
കണക്ക്
ഗരിമയാം ഗുണത്തിന്റെ
ഗുരുവായി മാറിടാം...
ഗണനീയ ഗണനങ്ങള്‍
ഗണിക്കൂ പിഴക്കില്ല...
ഗുരുവായി മാറിടാം...
ഗണനീയ ഗണനങ്ങള്‍
ഗണിക്കൂ പിഴക്കില്ല...
18.8.12
വിധി
അമൃതനാവാന്‍ കൊതിച്ചവന്‍
അമൃത് തേടിയലഞ്ഞു..
അരവം ദംഷ്ട്രമാഴ്ത്തവേ
അമുക്തമൃത്യുവെ പുല്‍കി
അമൃത് തേടിയലഞ്ഞു..
അരവം ദംഷ്ട്രമാഴ്ത്തവേ
അമുക്തമൃത്യുവെ പുല്‍കി
17.8.12
ദുര്‍ഗ്ഗതി
അവന്‍
അവനിയെ
അനവരതം
അനാദൃതമാക്കി
അവലീഢയായവനി..
അനാമയം നശിച്ചവനി..
അവനിയെ
അനവരതം
അനാദൃതമാക്കി
അവലീഢയായവനി..
അനാമയം നശിച്ചവനി..
16.8.12
പ്രതീക്ഷ
എരിയുന്ന
അഗ്നി നാളങ്ങളും
അഗ്നി നാളങ്ങളും
കരി പിടിച്ച
ചെരാതുകളില്‍
മനോഹരമാകുന്നു...
ചെരാതുകളില്‍
മനോഹരമാകുന്നു...
15.8.12
ആത്മഹത്യ
പകലുമുഴുവന്‍ കണ്ട
പാപഭാണ്ഡം പേറി
പകലോന്‍ സന്ധ്യയ്ക്കു
പുഴയില്‍ചാടിമരിച്ചു ...!
പാപഭാണ്ഡം പേറി
പകലോന്‍ സന്ധ്യയ്ക്കു
പുഴയില്‍ചാടിമരിച്ചു ...!
Subscribe to:
Posts (Atom)
















